ന്യൂഡൽഹി ∙ അടുത്ത വർഷം കേന്ദ്രത്തിൽ കോൺഗ്രസ് ഭരണത്തിലേറിയാൽ, ജാതി സെൻസസ് നടത്തുമെന്നു രാഹുൽ ഗാന്ധി പറഞ്ഞു. വർഷാവസാനം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഛത്തീസ്ഗഡിലെ ബിലാസ്പുരിൽ കോൺഗ്രസ് സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വീടില്ലാത്തവർക്കു സാമ്പത്തിക സഹായം ലഭ്യമാക്കുന്ന സംസ്ഥാന സർക്കാരിന്റെ പദ്ധതി രാഹുൽ ഉദ്ഘാടനം ചെയ്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കയ്യിൽ കരുതിയ റിമോട്ട് കൺട്രോൾ ഉയർത്തിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. ‘ഞാൻ ഈ റിമോട്ട് കൺട്രോൾ അമർത്തിയപ്പോൾ സംസ്ഥാന സർക്കാരിന്റെ പദ്ധതിയുടെ ഭാഗമായുള്ള പണം നിർധനരുടെ കൈകളിലെത്തി. ഇതുപോലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കയ്യിലും ഒരു റിമോട്ട് കൺട്രോളുണ്ട്. അദ്ദേഹം അത് അമർത്തുമ്പോൾ ഗൗതം അദാനിയുടെ പക്കലേക്കു രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളെത്തുന്നു. ജാതി സെൻസസ് നടത്താൻ കേന്ദ്ര സർക്കാരിനു ഭയമാണ്. യുപിഎ സർക്കാർ മുൻപ് നടത്തിയ ജാതി സെൻസസിന്റെ കണക്കുകൾ കേന്ദ്രം പുറത്തുവിടുന്നില്ല. ജാതി തിരിച്ചുള്ള കണക്കെടുപ്പ് നടത്തിയാലേ ഒബിസി, ദലിത്, ഗോത്ര വിഭാഗങ്ങൾക്കും സ്ത്രീകൾക്കും അർഹമായ അവകാശങ്ങൾ ലഭിക്കൂ’ – രാഹുൽ പറഞ്ഞു. 

ADVERTISEMENT

മധ്യപ്രദേശിൽ എസ്പിയുമായി സഖ്യ ചർച്ച

വർഷാവസാനം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശിൽ തോൽവിയുറപ്പിച്ച ബിജെപിയിലെ ഒട്ടേറെ മുതിർന്ന നേതാക്കൾക്കു കോൺഗ്രസിൽ ചേരാൻ താൽപര്യമുണ്ടെന്ന് ദിഗ്‌വിജയ് സിങ് എംപി പറഞ്ഞു. സംസ്ഥാനത്ത് കോൺഗ്രസുമായി സഖ്യമുണ്ടാക്കുന്നതു സംബന്ധിച്ച് പിസിസി പ്രസിഡന്റ് കമൽനാഥുമായി സമാജ്‌വാദി പാർട്ടി (എസ്പി) ചർച്ച നടത്തുന്നുണ്ടെന്നും മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി എന്നിവരുമായി ചർച്ച നടത്തി അന്തിമ തീരുമാനമെടുക്കുമെന്നും മധ്യപ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാല വ്യക്തമാക്കി. സംസ്ഥാനത്തുടനീളം കരുത്തില്ലെങ്കിലും യുപിയോടു ചേർന്നുള്ള അതിർത്തി പ്രദേശങ്ങളിൽ എസ്പിക്കു സ്വാധീനമുണ്ട്. 

ADVERTISEMENT

English Summary: Caste Census soon if Congress comes to power says Rahul Gandhi