‘ബിആർഎസും ബിജെപിയും രഹസ്യധാരണയെന്ന രാഹുലിന്റെ ആരോപണം പതിറ്റാണ്ടിലെ വലിയ തമാശ’
ന്യൂഡൽഹി ∙ ത്രികോണ പോരാട്ടത്തിനൊരുങ്ങുന്ന തെലങ്കാനയിൽ ഹാട്രിക് വിജയത്തിനായി കച്ചമുറുക്കുകയാണ് ബിആർഎസ് (ഭാരതീയ രാഷ്ട്ര സമിതി). മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവുവിന്റെ മകളും ബിആർഎസ് നേതാവുമായ കെ.കവിത ‘മനോരമ’യ്ക്കു നൽകിയ അഭിമുഖം: ∙ തെലങ്കാനയിൽ 2 പോരാട്ടങ്ങൾക്കാണു കളമൊരുങ്ങുന്നത്; നിയമസഭയിലേക്കും

ന്യൂഡൽഹി ∙ ത്രികോണ പോരാട്ടത്തിനൊരുങ്ങുന്ന തെലങ്കാനയിൽ ഹാട്രിക് വിജയത്തിനായി കച്ചമുറുക്കുകയാണ് ബിആർഎസ് (ഭാരതീയ രാഷ്ട്ര സമിതി). മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവുവിന്റെ മകളും ബിആർഎസ് നേതാവുമായ കെ.കവിത ‘മനോരമ’യ്ക്കു നൽകിയ അഭിമുഖം:
∙ തെലങ്കാനയിൽ 2 പോരാട്ടങ്ങൾക്കാണു കളമൊരുങ്ങുന്നത്; നിയമസഭയിലേക്കും ലോക്സഭയിലേക്കും. വിജയപ്രതീക്ഷ എങ്ങനെ?
ഞങ്ങൾ ഉറച്ച പ്രതീക്ഷയിലാണ്.കോൺഗ്രസിനെയും ബിജെപിയെയും പോലെയല്ല, വാഗ്ദാനങ്ങളെല്ലാം ബിആർഎസ് പാലിച്ചു. സംസ്ഥാനത്തിന്റെ വളർച്ചയ്ക്കായി 10 വർഷം പ്രയത്നിച്ചു. വിവിധ മേഖലകളിൽ തെലങ്കാന ഇന്ന് ഒന്നാമതാണ്.
∙ വനിതാ സംവരണ ബില്ലിനായി നിരന്തരം വാദിച്ച വ്യക്തിയാണു താങ്കൾ. കേന്ദ്രം പാസാക്കിയ ബില്ലിനെക്കുറിച്ച് എന്തു പറയുന്നു?
സ്ത്രീ ശാക്തീകരണത്തിലേക്കുള്ള വലിയ ചുവടാണിത്. പക്ഷേ, ഒബിസി വിഭാഗങ്ങളിലെ വനിതകൾക്കു സംവരണം നൽകാത്തതിനാൽ ബിൽ അപൂർണമാണ്. ഒബിസി വനിതകളുടെ അവകാശങ്ങൾ കേന്ദ്രം നിഷേധിച്ചിരിക്കുകയാണ്.
∙ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിആർഎസ് 33% സംവരണം സ്ത്രീകൾക്കു നൽകുമോ?
നിയമസഭാ തിരഞ്ഞെടുപ്പിൽ 115 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ ഞങ്ങൾ പ്രഖ്യാപിച്ചുകഴിഞ്ഞു. അതിൽ ഇനി വലിയ മാറ്റങ്ങളുണ്ടാവില്ല. സംവരണം ഉടൻ നടപ്പാക്കാനും ഒബിസികളെ ഉൾപ്പെടുത്താനുമുള്ള പോരാട്ടം ബിആർഎസ് തുടരും.
∙ തെലങ്കാന രൂപീകരിക്കാൻ നടപടിയെടുത്തത് തങ്ങളാണെന്നും അതിന്റെ നേട്ടം ബിആർഎസ് തട്ടിയെടുത്തെന്നും കോൺഗ്രസ് കുറ്റപ്പെടുത്തുന്നു.
ഞങ്ങളുടെ കടുത്ത സമ്മർദം മൂലമാണ് കോൺഗ്രസ് അതിനു തയാറായത്. സംസ്ഥാനം രൂപീകരിക്കാൻ പോരാടിയവർക്കൊപ്പമാണു ജനം നിൽക്കുക. അന്ന് കോൺഗ്രസിനെതിരെ പൊരുതിയാണു ഞങ്ങൾ സംസ്ഥാനം യാഥാർഥ്യമാക്കിയത്. തെലങ്കാന എന്നത് ഞങ്ങൾക്കു വികാരമാണ്. മറ്റുള്ളവർക്ക് അത് രാഷ്ട്രീയം കളിക്കാനുള്ള ആയുധം മാത്രമാണ്.
∙ ബിആർഎസും ബിജെപിയും തമ്മിൽ രഹസ്യധാരണയുണ്ടെന്ന രാഹുൽ ഗാന്ധിയുടെ ആരോപണത്തെക്കുറിച്ച്?
പതിറ്റാണ്ടിലെ ഏറ്റവും വലിയ തമാശയാണത്. കോൺഗ്രസും ബിജെപിയും തമ്മിലാണു ധാരണ. ഭാരത് ജോഡോ പദയാത്ര നടത്തിയ രാഹുൽ എന്തുകൊണ്ട് ഗുജറാത്തിൽ പോയില്ല? രാജസ്ഥാനിലെത്തിയാൽ അദ്ദേഹം ഗൗതം അദാനിയെക്കുറിച്ചു മിണ്ടില്ല. രാഹുലിനും സോണിയ ഗാന്ധിക്കുമെതിരായ നാഷനൽ ഹെറൾഡ് കേസിനെക്കുറിച്ച് ഇപ്പോൾ കേൾക്കാൻ പോലുമില്ല. കോൺഗ്രസ് ഇപ്പോൾ ഒരു പ്രാദേശിക പാർട്ടി മാത്രമായി ചുരുങ്ങി.
∙ ബിജെപിക്കെതിരായ പ്രതിപക്ഷ ‘ഇന്ത്യ’ മുന്നണിയിൽ ബിആർഎസ് ചേരാത്തത് എന്തുകൊണ്ടാണ്?
തിരഞ്ഞെടുപ്പിനു മുൻപുള്ള സഖ്യങ്ങൾ ഫലപ്രദമാവില്ലെന്ന് അന്ന് ഞങ്ങൾ മനസ്സിലാക്കി. സ്വയം ശക്തിയാർജിച്ച് രാജ്യത്ത് വളരാനാണ് ടിആർഎസിൽ നിന്ന് ഞങ്ങൾ ബിആർഎസ് ആയത്.
∙ ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷം ബിജെപിയെ വീഴ്ത്താനുള്ള സാധ്യത തെളിഞ്ഞാൽ ബിആർഎസ് ‘ഇന്ത്യ’ മുന്നണിയെ പിന്തുണയ്ക്കുമോ?
ബിജെപി, കോൺഗ്രസ് എന്നിവയിൽ നിന്നു സമദൂരം പാലിക്കുകയാണ് ബിആർഎസ്. തിരഞ്ഞെടുപ്പിൽ ജനം എന്തു തീരുമാനിക്കുമെന്നു നോക്കട്ടെ. ബാക്കി അപ്പോൾ ആലോചിക്കാം.
English Summary:Telangana election: Interview with K.Kavita