വയലിൽ വിരിഞ്ഞ വിപ്ലവം
∙കുംഭകോണത്തെയും കുട്ടനാട്ടിലെയും വയൽക്കാറ്റ് വളർത്തിയ ബാല്യമായിരുന്നു സ്വാമിനാഥന്റേത്. അതുകൊണ്ടുതന്നെയാവണം, സിവിൽ സർവീസ് സ്വപ്നങ്ങളിൽ ഇന്ത്യൻ യുവത്വം തളച്ചിടപ്പെട്ടിരുന്ന കാലത്ത്, ഐപിഎസ് വേണ്ടെന്നുവച്ച് ആ മനസ്സ് കാർഷികഗവേഷണത്തിനു വിത്തെറിഞ്ഞത്. ചെറുപ്പത്തിലെ അവധിക്കാലങ്ങൾ മിക്കവാറും അച്ഛന്റെ നാടായ
∙കുംഭകോണത്തെയും കുട്ടനാട്ടിലെയും വയൽക്കാറ്റ് വളർത്തിയ ബാല്യമായിരുന്നു സ്വാമിനാഥന്റേത്. അതുകൊണ്ടുതന്നെയാവണം, സിവിൽ സർവീസ് സ്വപ്നങ്ങളിൽ ഇന്ത്യൻ യുവത്വം തളച്ചിടപ്പെട്ടിരുന്ന കാലത്ത്, ഐപിഎസ് വേണ്ടെന്നുവച്ച് ആ മനസ്സ് കാർഷികഗവേഷണത്തിനു വിത്തെറിഞ്ഞത്. ചെറുപ്പത്തിലെ അവധിക്കാലങ്ങൾ മിക്കവാറും അച്ഛന്റെ നാടായ
∙കുംഭകോണത്തെയും കുട്ടനാട്ടിലെയും വയൽക്കാറ്റ് വളർത്തിയ ബാല്യമായിരുന്നു സ്വാമിനാഥന്റേത്. അതുകൊണ്ടുതന്നെയാവണം, സിവിൽ സർവീസ് സ്വപ്നങ്ങളിൽ ഇന്ത്യൻ യുവത്വം തളച്ചിടപ്പെട്ടിരുന്ന കാലത്ത്, ഐപിഎസ് വേണ്ടെന്നുവച്ച് ആ മനസ്സ് കാർഷികഗവേഷണത്തിനു വിത്തെറിഞ്ഞത്. ചെറുപ്പത്തിലെ അവധിക്കാലങ്ങൾ മിക്കവാറും അച്ഛന്റെ നാടായ
∙കുംഭകോണത്തെയും കുട്ടനാട്ടിലെയും വയൽക്കാറ്റ് വളർത്തിയ ബാല്യമായിരുന്നു സ്വാമിനാഥന്റേത്. അതുകൊണ്ടുതന്നെയാവണം, സിവിൽ സർവീസ് സ്വപ്നങ്ങളിൽ ഇന്ത്യൻ യുവത്വം തളച്ചിടപ്പെട്ടിരുന്ന കാലത്ത്, ഐപിഎസ് വേണ്ടെന്നുവച്ച് ആ മനസ്സ് കാർഷികഗവേഷണത്തിനു വിത്തെറിഞ്ഞത്.
ചെറുപ്പത്തിലെ അവധിക്കാലങ്ങൾ മിക്കവാറും അച്ഛന്റെ നാടായ കുട്ടനാട്ടിലായിരുന്നു. അവിടെ കുടുംബത്തിന് ഏക്കർ കണക്കിനു നെൽക്കൃഷിയുണ്ടായിരുന്നു. വയലിലൂടെ ചുറ്റിനടക്കുമ്പോൾ പാടത്തെ ജീവിതങ്ങളുടെ കണ്ണീരുപ്പ് സ്വാമിനാഥൻ രുചിച്ചു. ലോകത്തെ എല്ലാ മനുഷ്യരെയും ഊട്ടുന്നതു പാടത്തു പണിയെടുക്കുന്നവരാണ്. എന്നിട്ടും അവർക്ക് ഒരിക്കലും നിറച്ചുണ്ണാനാവാത്തത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ആലോചിച്ചു.
കർഷകരുടെ ദാരിദ്ര്യത്തിനു കുട്ടനാട്ടിലോ തഞ്ചാവൂരിലോ വ്യത്യാസമില്ലെന്നു പിന്നീട് അദ്ദേഹം തിരിച്ചറിഞ്ഞു. കാർഷിക രാജ്യമായ ഇന്ത്യയിൽ ഏറ്റവും ദാരിദ്ര്യമനുഭവിക്കുന്നവരായി ഭക്ഷ്യധാന്യം ഉൽപാദിപ്പിക്കുന്ന വിഭാഗം മാറിയിരിക്കുന്നതിലെ വൈരുധ്യത്തെപ്പറ്റി സ്വാമിനാഥൻ ആഴത്തിൽ ചിന്തിച്ചു. തീർഥയാത്രപോലെ വിശുദ്ധമായ ആ ജീവിതത്തെ വഴിനടത്തിയതും ഈ ചിന്തതന്നെ.
മങ്കൊമ്പ് പുരാണം
ആലപ്പുഴ മങ്കൊമ്പ് കൊട്ടാരത്തുമഠം കുടുംബാംഗമായിരുന്നു സ്വാമിനാഥന്റെ പിതാവ് എം.കെ.സാംബശിവൻ. അമ്പലപ്പുഴ മഹാരാജാവ് പണ്ട് തമിഴ്നാട്ടിൽനിന്നു ക്ഷണിച്ചുകൊണ്ടുവന്ന ബ്രാഹ്മണരുടെ പിന്മുറക്കാരാണ് ഇവർ എന്നു ചരിത്രം. തഞ്ചാവൂർ കൊട്ടാരത്തിൽ സന്ദർശനത്തിനെത്തിയ അമ്പലപ്പുഴ രാജാവ് സഭയിലെ പണ്ഡിതന്മാരുടെ വിജ്ഞാനത്തിൽ അദ്ഭുതപ്പെടുകയും ഇവരിൽ ഒരാളെ തന്റെ രാജ്യത്തേക്ക് അയയ്ക്കണമെന്നു തഞ്ചാവൂർ രാജാവിനോട് അഭ്യർഥിക്കുകയുമായിരുന്നത്രേ. വെങ്കിടാചല അയ്യർക്കായിരുന്നു അമ്പലപ്പുഴയിലേക്കു പോകാനുള്ള നിയോഗം. അമ്പലപ്പുഴ രാജാവ് മങ്കൊമ്പ് ഗ്രാമം വെങ്കിടാചല അയ്യർക്കു ദാനമായി നൽകി അദ്ദേഹത്തെ അവിടെ പാർപ്പിച്ചു. അയ്യരുടെ വീടിനെ നാട്ടുകാർ കൊട്ടാരം എന്നു വിളിച്ചതു പിന്നീട് മങ്കൊമ്പ് കൊട്ടാരത്തുമഠം എന്ന കുടുംബപ്പേരായി.
കുംഭകോണത്തു ഡോക്ടറായിരുന്ന സാംബശിവൻ അവിടത്തെ മുനിസിപ്പൽ കോർപറേഷൻ ചെയർമാനായും പ്രവർത്തിച്ചു. നാട്ടിലെ മന്തുരോഗ നിർമാർജനത്തിന് ഊർജിതമായി പ്രവർത്തിച്ചു ജനകീയനായി. ഗാന്ധിയനായ അദ്ദേഹം സ്വദേശി പ്രസ്ഥാനത്തിന്റെ ആഹ്വാനപ്രകാരം വിദേശവസ്ത്രങ്ങൾ ചുട്ടെരിക്കാനും നേതൃത്വം നൽകി. കുംഭകോണത്തു സന്ദർശനത്തിനെത്തിയ മഹാത്മാഗാന്ധി രണ്ടു പ്രാവശ്യം തങ്ങിയ വീടാണ് സ്വാമിനാഥന്റേത്.
നിറം ചോർന്ന ബാല്യം
1936 ൽ 11–ാം വയസ്സിൽ അച്ഛൻ മരിച്ചതോടെ കുട്ടിക്കാലത്തിന്റെ നിറപ്പകിട്ടുകൾ സ്വാമിനാഥന്റെ ജീവിതത്തിൽനിന്നു മാഞ്ഞു. പിന്നീട് ചെറിയച്ഛൻ എം.കെ.നാരായണസ്വാമിയുടെ സംരക്ഷണയിലായിരുന്നു.
കുംഭകോണത്തെ കാത്തലിക് ലിറ്റിൽ ഫ്ലവർ സ്കൂളിൽ ഹൈസ്കൂൾ പഠനം പൂർത്തിയാക്കിയ സ്വാമിനാഥൻ വല്യച്ഛൻ എം.കെ.നീലകണ്ഠ അയ്യർക്കൊപ്പം പിന്നീടു തിരുവനന്തപുരത്തേക്കു പോന്നു.
സ്വാമിനാഥനെ അച്ഛനെപ്പോലെ പേരുകേട്ട ഡോക്ടറാക്കണം എന്നതായിരുന്നു വീട്ടുകാരുടെ ആഗ്രഹം. എന്നാൽ, അദ്ദേഹം കൃഷിശാസ്ത്രം പഠിക്കാനാണു തീരുമാനിച്ചത്. സ്വന്തം രാജ്യത്തിന്റെ വിശപ്പുമാറ്റുക എന്ന ലക്ഷ്യവുമായി കൃഷിവിദ്യാഭ്യാസത്തിന് ഇറങ്ങിത്തിരിച്ച സ്വാമിനാഥൻ വിദേശപഠത്തിനുശേഷം ലക്ഷ്യം മറക്കാതെ 1954 ൽ ഇന്ത്യയിലേക്കു മടങ്ങി. 1966 ൽ ഇദ്ദേഹം ഐഎആർഐയുടെ ഡയറക്ടറായിരിക്കെ 6 വകുപ്പുകളിൽനിന്ന് 23 വകുപ്പുകളിലേക്ക് സ്ഥാപനത്തിന്റെ ഗവേഷണമേഖല വളർന്നു.
ഐഎആർഐ മേധാവിയായി 1972 വരെ അദ്ദേഹം പ്രവർത്തിച്ച 6 വർഷം കൊണ്ടാണ് ഇന്ത്യയുടെ കൃഷിജാതകം തിരുത്തിയെഴുതപ്പെട്ടത്.
കേംബ്രിജ് യുണിവേഴ്സിറ്റിയിൽ സഹപാഠിയായിരുന്ന മീന ഭൂതലിംഗത്തെയാണ് സ്വാമിനാഥൻ ജീവിതസഖിയാക്കിയത്. ധനതത്വശാസ്ത്രമായിരുന്നു മീനയുടെ വിഷയം. മുൻ റിസർവ് ബാങ്ക് ഗവർണറും ന്യൂഡൽഹിയിലെ നാഷനൽ കൗൺസിൽ ഓഫ് അപ്ലൈഡ് ഇക്കണോമിക് റിസർചിന്റെ സ്ഥാപക ഡയറക്ടറുമായിരുന്ന എസ്. ഭൂതലിംഗത്തിന്റെയും തമിഴ്–ഇംഗ്ലിഷ് സാഹിത്യകാരി മധുരം ഭൂതലിംഗത്തിന്റെയും മകളാണു മീന.
English Summary: Dr M.S.Swaminathan Writeup