‘ഓരോ കുട്ടിയും സ്ത്രീയും ശാസ്ത്രജ്ഞയാണ്’; മണ്ണിനെ അറിഞ്ഞ മനസ്സുമായി സ്വാമിനാഥൻ
∙രാജ്യാന്തര സെമിനാർ സംഘടിപ്പിച്ചു സ്വന്തം പിറന്നാൾ ദിനം ആഘോഷിക്കുന്നതു ലോകത്ത് ഡോ.എം.എസ്.സ്വാമിനാഥൻ മാത്രമേ ഉണ്ടാകുകയുള്ളൂ. ഓഗസ്റ്റ് 7ന് ആണു ഞങ്ങളുടെ പ്രഫസറുടെ പിറന്നാൾ. ലോകത്തെമ്പാടുമുള്ള ആളുകൾ അന്നു ചെന്നൈയിലെത്തും. പൊന്നാടയും മധുരവുമൊക്കെ കൊടുത്താൽ മുഖം തെളിയണമെന്നില്ല. ‘ഹോപ് യു ആർ പ്രസന്റിങ്?’

∙രാജ്യാന്തര സെമിനാർ സംഘടിപ്പിച്ചു സ്വന്തം പിറന്നാൾ ദിനം ആഘോഷിക്കുന്നതു ലോകത്ത് ഡോ.എം.എസ്.സ്വാമിനാഥൻ മാത്രമേ ഉണ്ടാകുകയുള്ളൂ. ഓഗസ്റ്റ് 7ന് ആണു ഞങ്ങളുടെ പ്രഫസറുടെ പിറന്നാൾ. ലോകത്തെമ്പാടുമുള്ള ആളുകൾ അന്നു ചെന്നൈയിലെത്തും. പൊന്നാടയും മധുരവുമൊക്കെ കൊടുത്താൽ മുഖം തെളിയണമെന്നില്ല. ‘ഹോപ് യു ആർ പ്രസന്റിങ്?’ എന്നു സൗമ്യമായി ചോദിക്കും. നടക്കാൻ പോകുന്ന രാജ്യാന്തര സെമിനാറിലെ പ്രബന്ധത്തെപ്പറ്റിയും ആശയങ്ങളെപ്പറ്റിയും അന്വേഷിക്കും. കാർഷിക വിഷയത്തിലോ ഭക്ഷ്യസുരക്ഷയിലോ അവതരിപ്പിക്കുന്ന ഗവേഷണ സുസ്ഥിര വികസന മാതൃകകളാണ് ഇഷ്ടമുള്ള പിറന്നാൾ സമ്മാനം. ഇതിനിടെ ഒരു കേക്ക് മുറിച്ചാലായി.
അദ്ദേഹം നല്ലൊരു സാമൂഹിക പ്രവർത്തകൻ കൂടിയായിരുന്നു. അലഞ്ഞു നടന്നു പ്രവർത്തിക്കാൻ ഇഷ്ടപ്പെട്ടൊരാൾ. അദ്ദേഹത്തിനു കീഴിൽ പിഎച്ച്ഡി പൂർത്തിയാക്കിയ 98– ാമത്തെ ആളാണു ഞാൻ. എനിക്കു ശേഷവും അദ്ദേഹം പലരുടെയും ഗൈഡായി.
ഗവേഷണ വിഷയം തിരഞ്ഞെടുക്കുന്ന ചർച്ചയ്ക്കിടെ അദ്ദേഹം എന്നോടു ചോദിച്ചു ‘പ്രകൃതിയിൽ കഴിക്കാൻ പറ്റുന്ന എത്രതരം ഇലകളുണ്ട്?’ പത്തിലക്കറിയെന്നു മാത്രമാണു കേട്ടു പരിചയമുള്ളത്. പ്രഫസറാണ് അതിൽ പഠനം നടത്താൻ പറഞ്ഞത്. മാർഗവും പറഞ്ഞു തന്നു. ‘നിങ്ങൾ കാട്ടിൽ പോകൂ, അവിടെ ആദിവാസികളുമായി സംസാരിക്കൂ. അവർക്കറിയാം എല്ലാം.’ മറ്റൊരു ഉപദേശവും തന്നു, ‘ഓരോ സ്ത്രീയും ശാസ്ത്രജ്ഞയാണ്, ഓരോ കുട്ടിയും ശാസ്ത്രജ്ഞരാണ്’. ജൈവവൈവിധ്യത്തിന്റെയും വിത്തുകളുടെയും സംരക്ഷകരായ ആദിവാസി സ്ത്രീകളിൽ നിന്നു ലഭിച്ച അറിവുകൾ പിന്തുടർന്ന് പശ്ചിമഘട്ടത്തിലൂടെയുള്ള യാത്രയിൽ എനിക്കു പലപ്പോഴും കൂട്ടായതു കാടിനെ കളിത്തട്ടാക്കിയ ഗോത്രവിഭാഗക്കാരായ കുട്ടിശാസ്ത്രജ്ഞരാണ്. കുട്ടികളുടെ ഗവേഷണമികവു തിരിച്ചറിഞ്ഞ അദ്ദേഹമാണ് ‘ഓരോ കുട്ടിയും ശാസ്ത്രജ്ഞർ’ എന്ന പ്രത്യേക പദ്ധതി രാജ്യവ്യാപകമായി നടപ്പാക്കാൻ ആശയം നൽകിയത്.
വാർധക്യസഹജമായ അസുഖങ്ങൾ പിടിമുറുക്കുന്നതിനു മുൻപു വരെ വയനാട്ടിലെത്തിയാൽ വിവിധ ആദിവാസി വിഭാഗങ്ങളുടെ ഊരുകളിൽ ചെന്ന് അവരെക്കാണാനും ഉപദേശങ്ങൾ സ്വീകരിക്കാനും അദ്ദേഹം പ്രത്യേകം സമയം കണ്ടെത്തി. പല വേദികളിലും പ്രസംഗത്തിനിടെ വയനാട്ടിലെ ചെറുവയൽ രാമനും പള്ളിയറ രാമനുമെല്ലാം പകർന്നു തന്ന അറിവുകളെ എടുത്തു പറഞ്ഞു.
‘ലാബ് ടു ലാൻഡ് ’ എന്നതായിരുന്നു അദ്ദേഹത്തിന്റെ ഗവേഷണ രീതി. ഗവേഷണം മണ്ണിലിറങ്ങി വേണം. പക്ഷേ, ലോകമെമ്പാടും യാത്ര ചെയ്യുന്ന അദ്ദേഹത്തെ കണ്ടുകിട്ടുകയെന്നതു ഞങ്ങളെപ്പോലെയുള്ള ഗവേഷകർക്കു വലിയ പ്രതിസന്ധിയായിരുന്നു. ഞങ്ങൾ പലപ്പോഴും കണ്ടിരുന്നത് കന്റീനിൽ വച്ചായിരുന്നു. ഹരിതവിപ്ലവവും അതുവഴി ഭക്ഷ്യസുരക്ഷയും ഉറപ്പാക്കുന്നതിനു വേണ്ടി ജീവിതമാകെ പ്രയത്നിച്ചപ്പോഴും രാജ്യം ഭക്ഷ്യക്ഷാമം നേരിടുമെന്ന ആശങ്ക അദ്ദേഹത്തിനുണ്ടായിരുന്നു.
English Summary: Writeup about Dr M.S.Swaminathan