ന്യൂഡൽഹി ∙ ഇന്ത്യയിലെ അഫ്ഗാൻ എംബസി പൂട്ടുന്നെന്ന അഭ്യൂഹം ശക്തം. അടുത്ത ദിവസങ്ങളിൽ എംബസി പൂട്ടുമെന്ന് വിദേശകാര്യമന്ത്രാലയത്തെ അറിയിച്ചതായി സ്ഥിരീകരിക്കാത്ത വിവരമുണ്ട്. അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണമേൽക്കുന്നതിനു മുൻപുളള അംബാസഡറും ജീവനക്കാരുമാണ് ഇവിടെയുള്ളത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ഇന്ത്യയിലെ അഫ്ഗാൻ എംബസി പൂട്ടുന്നെന്ന അഭ്യൂഹം ശക്തം. അടുത്ത ദിവസങ്ങളിൽ എംബസി പൂട്ടുമെന്ന് വിദേശകാര്യമന്ത്രാലയത്തെ അറിയിച്ചതായി സ്ഥിരീകരിക്കാത്ത വിവരമുണ്ട്. അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണമേൽക്കുന്നതിനു മുൻപുളള അംബാസഡറും ജീവനക്കാരുമാണ് ഇവിടെയുള്ളത്. കഴിഞ്ഞ 2 വർഷത്തിനിടെ അംബാസഡറടക്കം പലരും മറ്റു രാജ്യങ്ങളിൽ രാഷ്ട്രീയാഭയം പ്രാപിച്ചു. കഴിഞ്ഞയാഴ്ചയാണ് പ്രവർത്തനം നിർത്തുന്നതായി എംബസിയുടേതായി കുറിപ്പിറങ്ങിയത്. എന്നാൽ, വാർത്തകൾ പരിശോധിച്ചു കൊണ്ടിരിക്കുകയാണെന്നാണ് ഇന്ത്യയുടെ നിലപാട്. 

ഫരീദ് മമുന്ദ്സായ് ആണ് നിലവിൽ അഫ്ഗാൻ അംബാസഡർ. താലിബാൻ ഭരണമേറ്റതോടെ അദ്ദേഹം ലണ്ടനിലേക്കു പോയതായാണ് റിപ്പോർട്ട്. താലിബാനു മുൻപുണ്ടായിരുന്ന അഷ്റഫ് ഗനി സർക്കാർ നിയമിച്ചവരാണ് ഉദ്യോഗസ്ഥരേറെയും. 2021 ഓഗസ്റ്റിൽ താലിബാൻ ഭരണമേറ്റ ശേഷവും എംബസി പ്രവർത്തിക്കുന്നുണ്ടായിരുന്നു. ഇന്നലെയും ജീവനക്കാർ എത്തിയിരുന്നു. കാവൽ തുടരുന്നുണ്ട്. 

ADVERTISEMENT

അംബാസഡർക്കു പകരം നയതന്ത്രസ്ഥാനിയെ താലിബാൻ നിയമിച്ചതിനെത്തുടർന്ന് എംബസിയിൽ അധികാരത്തർക്കമുണ്ടായതായി കഴിഞ്ഞ ഏപ്രിലിൽ വാർത്തകളുണ്ടായിരുന്നു. മമുന്ദ്സായ് തന്നെയാണ് മേധാവിയെന്ന് എംബസി വിശദീകരണക്കുറിപ്പ് ഇറക്കിയിരുന്നു. എംബസി പൂട്ടുന്നുവെന്ന വിവരം ബോധപൂർവം വന്നതാണെന്നു കേന്ദ്രസർക്കാർ വൃത്തങ്ങൾ പറഞ്ഞു. എംബസിയിൽ ആഭ്യന്തര സംഘർഷമുണ്ടായതായി സൂചനയുണ്ടെന്നും പറഞ്ഞു.

English Summary: Months since the ambassador left India; Afghanistan embassy closes