ന്യൂഡൽഹി ∙ പ്രതിരോധ സേനയിലെ സായുധ സേനാംഗങ്ങൾക്ക് അവശത പെൻഷൻ (ഡിസെബിലിറ്റി പെൻഷൻ) കണക്കാക്കുന്നതിനുള്ള മാനദണ്ഡങ്ങളുടെ പരിധിയിൽനിന്ന് ജീവിതശൈലീരോഗങ്ങളെ ഒഴിവാക്കി. പ്രമേഹം, രക്താതിസമ്മർദം തുടങ്ങി എല്ലാ ജീവിതശൈലി രോഗങ്ങളെയും പ്രത്യേക വിഭാഗമായി കണക്കാക്കി പ്രതിമാസ നഷ്ടപരിഹാരം (ഇംപെയർമെന്റ് റിലീഫ്) നൽകുമെന്ന വ്യവസ്ഥ ചട്ടത്തിൽ കൊണ്ടുവന്നു. ഇവ അവശത പെൻഷൻ കണക്കാക്കുന്നതിനു പരിഗണിക്കില്ലെന്നതാണു പ്രധാന മാറ്റം. കടുത്ത ജോലി സാഹചര്യങ്ങളിൽ ആയിരിക്കെ രോഗവും അവശതയും പിടിപ്പെട്ടവരായിരിക്കണമെന്നും വ്യവസ്ഥയുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇതിനിടെ, പെൻഷന്റെ നിർവചനം, ഇതു കണക്കാക്കുന്ന രീതി, യോഗ്യത തുടങ്ങിയവയിലെല്ലാം മാറ്റം നിർദേശിക്കുന്ന ചട്ടത്തിനെതിരെ വിമുക്ത ഭടന്മാർ പ്രതിഷേധിച്ചു. സാധാരണ ജീവനക്കാരുടേതുമായി താരതമ്യപ്പെടുത്തുമ്പോൾ സൈനിക സേവനത്തിനു സർക്കാർ സവിശേഷ സ്ഥാനം നൽകുന്നില്ലെന്നാണു വിമർശനം.  മാനസികസമ്മർദവും മറ്റും മൂലം വരാവുന്ന ഹൃദ്രോഗം ഉൾപ്പെടെ രോഗങ്ങളുടെ ആനുകൂല്യം ദുർഘട സാഹചര്യങ്ങളിൽ ഉള്ളവർക്കു മാത്രമാണു നൽകിയിരിക്കുന്നത്. ഇതു ശരിയല്ലെന്നും ഏതു സാഹചര്യത്തിൽ ജോലി ചെയ്യുന്നവർക്കും ഇത്തരം ബുദ്ധിമുട്ടുണ്ടാകാമെന്നും സംഘടന ചൂണ്ടിക്കാട്ടി.

ADVERTISEMENT

ബിജെപിയുടെ വ്യാജ ദേശീയത വെളിവാക്കുന്ന അടുത്ത നീക്കമാണ് പുതിയ പെൻഷൻ ചട്ടമെന്നു കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ആരോപിച്ചു. 

സേവനത്തിനിടെയുണ്ടാകുന്ന നേരിയ പരുക്ക്, ജീവിതശൈലീ രോഗങ്ങൾ എന്നിവയുമായി ജോലിയിൽ തുടരുകയും വിരമിച്ച ശേഷം ആരോഗ്യ പ്രശ്നങ്ങളുടെ പേരിൽ ഡിസെബിലിറ്റി പെൻഷന് അപേക്ഷിക്കുകയും ചെയ്യുന്ന പ്രവണതയാണ് സർക്കാർ ചൂണ്ടിക്കാട്ടുന്നത്. സേനയിൽ വൻതോതിൽ അവശത പെൻഷൻ അനുവദിക്കുന്നുണ്ടെന്നു കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ കണ്ടെത്തുകയും പാർലമെന്റിൽ റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു. പ്രതിവർഷം സർവീസിൽ നിന്നിറങ്ങുന്ന 36–40% ഓഫിസർമാർക്കും ഈ ആനുകൂല്യം ലഭിക്കുന്നുണ്ടെന്നും അർഹരാകുന്ന ജവാന്മാരുടെ എണ്ണം 15–18% ആണെന്നുമായിരുന്നു കണ്ടെത്തൽ. ഡിസബിലിറ്റി പെൻഷനിലെ നല്ലൊരു ഭാഗവും ജീവിതശൈലി രോഗങ്ങളുടെ പേരിലാണെന്നും റിപ്പോർട്ടിലുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ നിയോഗിക്കപ്പെട്ട സമിതിയുടെ നിർദേശപ്രകാരമാണു മാറ്റം.

ADVERTISEMENT

English Summary : Avoided lifestyle diseases from armed force disability pension