കാനഡ: പ്രശ്നങ്ങൾക്ക് ചർച്ചയിലൂടെ പരിഹാരം തേടാമെന്ന് ജയ്ശങ്കർ
വാഷിങ്ടൻ ∙ ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജാർ കാനഡയിൽ കൊല്ലപ്പെട്ടതിനെ തുടർന്ന് കാനഡയും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര പ്രശ്നങ്ങൾ ഇരുകൂട്ടരും ഒരുമിച്ചിരുന്നു ചർച്ചചെയ്ത് പരിഹരിക്കണമെന്ന് ഇന്ത്യയുടെ വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കർ പറഞ്ഞു. എന്നാൽ, ഭീകരതയ്ക്കും തീവ്രവാദത്തിനും അക്രമത്തിനും നേരെ മൃദുസമീപനം സ്വീകരിക്കുന്ന കാനഡ സർക്കാരിന്റെ നിലപാടാണ് പ്രധാന പ്രശ്നമെന്നും മാധ്യമ സമ്മേളനത്തിൽ ജയ്ശങ്കർ പറഞ്ഞു.

വാഷിങ്ടൻ ∙ ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജാർ കാനഡയിൽ കൊല്ലപ്പെട്ടതിനെ തുടർന്ന് കാനഡയും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര പ്രശ്നങ്ങൾ ഇരുകൂട്ടരും ഒരുമിച്ചിരുന്നു ചർച്ചചെയ്ത് പരിഹരിക്കണമെന്ന് ഇന്ത്യയുടെ വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കർ പറഞ്ഞു. എന്നാൽ, ഭീകരതയ്ക്കും തീവ്രവാദത്തിനും അക്രമത്തിനും നേരെ മൃദുസമീപനം സ്വീകരിക്കുന്ന കാനഡ സർക്കാരിന്റെ നിലപാടാണ് പ്രധാന പ്രശ്നമെന്നും മാധ്യമ സമ്മേളനത്തിൽ ജയ്ശങ്കർ പറഞ്ഞു. ജൂൺ 18ന് ബ്രിട്ടിഷ് കൊളംബിയയിലാണ് നിജ്ജാർ കൊല്ലപ്പെട്ടത്. നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യയ്ക്കു പങ്കുണ്ടെന്ന ആരോപണത്തിൽ പ്രസക്തമായ വസ്തുതകൾ കാനഡ കൈമാറിയാൽ പരിശോധിച്ചു നടപടിയെടുക്കാൻ ഇന്ത്യ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
കാനഡയിൽ ഇപ്പോൾ സംഭവിക്കുന്ന പലതും ന്യായീകരിക്കാനാവില്ല. ഭീകരതയും തീവ്രവാദവും അക്രമവും അനുവദിച്ചുകൊടുക്കുന്ന അവരുടെ നിലപാടിൽ ഇന്ത്യയ്ക്കു വ്യക്തമായ അഭിപ്രായവ്യത്യാസമുണ്ട്. ഇന്ത്യയിൽ അക്രമം നടത്തിയെന്ന് പരസ്യമായി സമ്മതിക്കുന്ന തീവ്രവാദികൾ കാനഡയിൽ സ്വതന്ത്രമായി വിഹരിക്കുന്നു. ഇതെല്ലാം സമഗ്രമായി പരിശോധിച്ചു ചർച്ചയിലൂടെ പരിഹാരം തേടേണ്ടതുണ്ടെന്നും ജയ്ശങ്കർ പറഞ്ഞു.
English Summary: Canada: Jaishankar says that problems can be solved through discussion