സ്കോട്ലൻഡിലെ ഗുരുദ്വാരയിൽ ഇന്ത്യൻ ഹൈക്കമ്മിഷണറെ തടഞ്ഞു
ലണ്ടൻ ∙ സ്കോട്‍ലൻഡ് സന്ദർശനത്തിനിടെ ഗ്ലാസ്ഗോവിലെ ഗുരുദ്വാരയിൽ ദർശനത്തിനെത്തിയ യുകെയിലെ ഇന്ത്യൻ ഹൈക്കമ്മിഷണർ വിക്രം ദൊരൈസ്വാമിയെ ഖലിസ്ഥാൻ ഭീകരർ തടഞ്ഞു. ആൽബർട്ട് ഡ്രൈവിലെ ഗുരു ഗ്രന്ഥ് സാഹിബിൽ വെള്ളിയാഴ്ചയാണ് സംഭവം. ഒരു സംഘം ആളുകൾ കാറിനടുത്തെത്തി ഹൈക്കമ്മിഷണറോട് തിരിച്ചുപോകാൻ ആവശ്യപ്പെടുന്നതിന്റെയും അദ്ദേഹം തിരിച്ചുപോകുന്നതിന്റെയും ദൃശ്യങ്ങൾ ‘സിഖ് യൂത്ത് യുകെ’ എന്ന സംഘടന പ്രചരിപ്പിച്ചു.

ഭീകരപ്പട്ടികയിലുള്ള ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജാർ കാനഡയിൽ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട വിവാദത്തിന്റെ തുടർച്ചയായാണ് തടയൽ. ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് ഗുരുദ്വാരകളിൽ പ്രവേശിക്കുന്നതിന് നിരോധനമുണ്ടെന്നും സംഘടന അവകാശപ്പെട്ടു. സിഖ് വിഭാഗത്തിന് കോൺസുലേറ്റുമായി ബന്ധപ്പെട്ട് നേരിടുന്ന ബുദ്ധിമുട്ടുകൾ ചർച്ച ചെയ്യുന്നതിനായി ഗുരുദ്വാര അധികൃതരുടെ ക്ഷണം സ്വീകരിച്ചാണ് ഹൈക്കമ്മിഷണർ എത്തിയത്. ചെറിയൊരു വിഭാഗം തീവ്രചിന്താഗതിക്കാരാണ് സംഘർഷം സൃഷ്ടിച്ചതെന്ന് ഗുരുദ്വാരയുമായി ബന്ധപ്പെട്ടവർ വ്യക്തമാക്കി.
English Summary : Indian High Commissioner blocked at Gurudwara in Scotland