ബംഗാളിൽ മലയാളി അടക്കം 6 ഇടക്കാല വിസിമാർ കൂടി
കൊൽക്കത്ത∙ മലയാളിയും മുൻ ഐപിഎസ് ഉദ്യോഗസ്ഥനുമായ സി.എം. രവീന്ദ്രൻ അടക്കം 6 ഇടക്കാല വൈസ് ചാൻസലർമാരെ ബംഗാൾ ഗവർണർ സി.വി. ആനന്ദബോസ് നിയമിച്ചു. നോർത്ത് ബംഗാൾ യൂണിവേഴ്സിറ്റി വിസി ആയാണ് സിക്കിം മുൻ ഡിജിപി സി.എം. രവീന്ദ്രനെ നിയമിച്ചത്. പ്രഫ. അചിന്ത്യ സാഹ (മുർഷിദാബാദ് യൂണിവേഴ്സിറ്റി) പ്രഫ. ബി.ബി. പരിദ (എംജി യൂണിവേഴ്സിറ്റി),

കൊൽക്കത്ത∙ മലയാളിയും മുൻ ഐപിഎസ് ഉദ്യോഗസ്ഥനുമായ സി.എം. രവീന്ദ്രൻ അടക്കം 6 ഇടക്കാല വൈസ് ചാൻസലർമാരെ ബംഗാൾ ഗവർണർ സി.വി. ആനന്ദബോസ് നിയമിച്ചു. നോർത്ത് ബംഗാൾ യൂണിവേഴ്സിറ്റി വിസി ആയാണ് സിക്കിം മുൻ ഡിജിപി സി.എം. രവീന്ദ്രനെ നിയമിച്ചത്. പ്രഫ. അചിന്ത്യ സാഹ (മുർഷിദാബാദ് യൂണിവേഴ്സിറ്റി) പ്രഫ. ബി.ബി. പരിദ (എംജി യൂണിവേഴ്സിറ്റി), പ്രഫ. നിഖിൽ ചന്ദ്ര റേ (കുച്ച്ബിഹാർ പഞ്ചാനൻ യൂണിവേഴ്സിറ്റി), പ്രഫ. രതിൻ ബന്ദോപാധ്യായ (ആലിപുർദുവാർ യൂണിവേഴ്സിറ്റി), പ്രഫ. ദിപീപ് മെയ്തി (ബിശ്വ ബംഗ്ല യൂണിവേഴ്സിറ്റി) എന്നിവരാണ് നിയമിതരായ മറ്റുള്ളവർ.
ഈ വർഷത്തെ ബംഗാൾ രാജ്ഭവന്റെ കർമയോഗി പുരസ്കാരം സി.എം.രവീന്ദ്രനു ലഭിച്ചിരുന്നു. നീലേശ്വരം തെരു ആകാശിലെ സി.എം.രവീന്ദ്രൻ 2005 ജൂലൈ 31നാണ് സിക്കിം ഡിജിപി ആയത്. ഇന്റലിജൻസ് ബ്യൂറോയിൽ 15 വർഷം സേവനമനുഷ്ഠിച്ചു.
ജൂലൈയിൽ മലയാളി മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ എം.വഹാബ് (ആലിയ യൂണിവേഴ്സിറ്റി) അടക്കം 8 വിസിമാരെ ഗവർണർ നിയമിച്ചിരുന്നു. കരുനാഗപ്പള്ളി സ്വദേശിയായ വഹാബ് എംഇഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയാണ്.
മുഖ്യമന്ത്രി മമത ബാനർജിയുടെ പ്രതിഷേധം അവഗണിച്ചാണ് ചാൻസലർ എന്ന നിലയിലുള്ള അധികാരം ഉപയോഗിച്ച് ബംഗാളിലെ സർവകലാശാലകളിൽ ഇടക്കാല വിസിമാരെ ഗവർണർ നിയമിക്കുന്നത്.
English Summary: Six more interim vice chancellors including a malayali in Bengal