ജാതി സർവേ കണക്കുകൾ പുറത്ത്; ബിഹാറിൽ 63.13% പിന്നാക്കക്കാർ
ന്യൂഡൽഹി ∙ ജാതിരാഷ്ട്രീയം പറഞ്ഞ് ദേശീയമായി ഭരണ – പ്രതിപക്ഷ ഏറ്റുമുട്ടൽ ശക്തമാകുന്നതിനു വഴിയൊരുക്കി ബിഹാർ സർക്കാർ ജാതി സർവേയുടെ കണക്കുകൾ പുറത്തുവിട്ടു. സംസ്ഥാന ജനസംഖ്യയിലെ 63.13% പേർ ഇതര പിന്നാക്ക ജാതികളാണെന്നും അതിൽത്തന്നെ 36.01% പേർ അതിപിന്നാക്കമാണെന്നും വ്യക്തമാക്കുന്നതാണ് ആക്ടിങ് ചീഫ് സെക്രട്ടറി വിവേക് കുമാർ സിങ് പരസ്യപ്പെടുത്തിയ കണക്കുകൾ.

ബിഹാർ കണക്കുകൾ പുറത്തുവന്നതിനു പിന്നാലെ, രാജ്യമാകെ ജാതി സെൻസസ് വേണമെന്ന് പ്രതിപക്ഷ ‘ഇന്ത്യ’ മുന്നണി വീണ്ടും ആവശ്യപ്പെട്ടു. എന്നാൽ, വോട്ടിനായി ജാതി അടിസ്ഥാനത്തിൽ ഹിന്ദുക്കളെ ഭിന്നിപ്പിക്കാനാണ് കോൺഗ്രസിന്റെ ശ്രമമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചു.
1931 ലാണ് രാജ്യത്ത് അവസാനം ജാതി സെൻസസ് നടന്നത്. തുടർന്നിങ്ങോട്ട് പട്ടിക വിഭാഗങ്ങളുടെ കണക്കു മാത്രമാണ് സെൻസസിൽ പ്രത്യേകമായി തിട്ടപ്പെടുത്തുന്നത്. 1931 ലേതുമായി താരതമ്യം ചെയ്യുമ്പോൾ ബിഹാറിൽ ഇതര പിന്നാക്ക വിഭാഗങ്ങളുടെ എണ്ണത്തിൽ 10% വർധനയുണ്ട്. ഇവരിൽത്തന്നെ ഏറ്റവും കൂടുതലുള്ളത് യാദവരാണ്– 14.26%.
സംസ്ഥാനത്തെ ജാതി തിരിച്ചുള്ള ജനസംഖ്യയും ശതമാനവും ഇങ്ങനെ: അതിപിന്നാക്ക വിഭാഗം– 4.71 കോടി (36.01%), പിന്നാക്ക വിഭാഗം– 3.55 കോടി (27.31%), പട്ടികജാതി – 2.57 കോടി (19.65%), പട്ടികവർഗം – 22 ലക്ഷം (1.68%), സംവരണമില്ലാത്ത വിഭാഗങ്ങൾ – 2.03 കോടി (15.52%).
ജാതി സർവേക്കായി 2020 ഫെബ്രുവരിയിലാണ് മുഖ്യമന്ത്രി നിതീഷ് കുമാർ ബിഹാർ നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചത്. ബിജെപിയുടെ ഉൾപ്പെടെ പിന്തുണയോടെ പ്രമേയം ഏകസ്വരത്തിൽ പാസായി. 2021 ഓഗസ്റ്റിൽ നിതീഷിന്റെ നേതൃത്വത്തിൽ ബിഹാർ സംഘം പ്രധാനമന്ത്രിയെ കണ്ട് ജാതി സെൻസസ് ആവശ്യമുന്നയിച്ചെങ്കിലും അനുകൂല മറുപടി ലഭിച്ചില്ല.
കഴിഞ്ഞവർഷം ജൂണിലാണ് ജാതി സർവേയ്ക്ക് സംസ്ഥാന സർക്കാർ ഉത്തരവിട്ടത്. ഇക്കൊല്ലം ജനുവരിയിൽ സർവേ തുടങ്ങി. എന്നാൽ, സെൻസസിനു തുല്യമായ രീതിയിൽ ജാതി സർവേ നടത്താൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്നു വ്യക്തമാക്കി നടപടികൾ മേയിൽ പട്ന ഹൈക്കോടതി സ്റ്റേ ചെയ്തു. എന്നാൽ, ഓഗസ്റ്റ് ഒന്നിന്റെ വിധിയിലൂടെ സർവേ തുടരാൻ അനുമതി നൽകി. പിന്നാക്ക, പട്ടിക വിഭാഗങ്ങളുടെ കണക്കെടുക്കുന്നത് അവരുടെ ഉന്നമനത്തിനും അവസര തുല്യതയ്ക്കും സഹായകമാകുമെന്നു കോടതി പറഞ്ഞു.
ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള ഹർജികൾ ഈ മാസം ആറിനു പരിഗണിക്കുമെന്നാണ് സുപ്രീം കോടതി ഇന്നലെ വ്യക്തമാക്കിയത്. സംസ്ഥാനം സെൻസസ് നടത്തുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും കണക്കുകൾ പുറത്തുവിടുന്നത് സ്വകാര്യതയുടെ ലംഘനമാകുമെന്നുമാണ് ഹർജിക്കാരുടെ പ്രധാന വാദം.
രാഹുലിന്റെ നിലപാടിനെതിരെ സിങ്‌വി
ന്യൂഡൽഹി ∙ ജാതി സർവേയുടെ പശ്ചാത്തലത്തിൽ ‘ജനസംഖ്യയ്ക്ക് ആനുപാതികമായി അവകാശം’ എന്ന മുദ്രാവാക്യം രാഹുൽ ഉയർത്തിയതിനു പിന്നാലെ, അതിനെതിരായ നിലപാടുമായി മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാംഗവുമായ അഭിഷേക് സിങ്‌വി രംഗത്ത്. ജനസംഖ്യയ്ക്ക് ആനുപാതികമായി അവകാശങ്ങൾ വേണമെന്നു വാദിക്കുന്നവർ പ്രത്യാഘാതങ്ങൾ മനസ്സിലാക്കണമെന്നും ഒരു വിഭാഗത്തിന്റെ ആധിപത്യത്തിന് അതു വഴിയൊരുക്കുമെന്നും സമൂഹമാധ്യമമായ എക്സിൽ അദ്ദേഹം കുറിച്ചു.
സിങ്‌വിയെ തള്ളിപ്പറഞ്ഞ് കോൺഗ്രസ് രംഗത്തുവന്നു. അദ്ദേഹത്തിന്റെ വ്യക്തിപരമായ നിലപാടാണതെന്നു കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് ചൂണ്ടിക്കാട്ടി. പിന്നാലെ എക്സിലെ പോസ്റ്റ് സിങ്‌വി നീക്കം ചെയ്തു. തന്റേത് പാർട്ടിയുടേതിൽനിന്നു വ്യത്യസ്തമായ നിലപാടല്ലെന്നും വിശദീകരിച്ചു. വിശദീകരണം തൃപ്തികരമല്ലെന്നാണു പാർട്ടി നേതാക്കൾക്കിടയിലെ വികാരം.
English Summary : Caste Census results of Bihar