ഖലിസ്ഥാൻ ഭീകരൻ ലഖ്ബിർ സിങ്ങിന്റെ വസ്തുവകകൾ കണ്ടുകെട്ടി
ന്യൂഡൽഹി ∙ നിരോധിത സംഘടനയായ ഖലിസ്ഥാൻ ലിബറേഷൻ ഫ്രണ്ടിന്റെ നേതാവ് ലഖ്ബിർ സിങ്ങിന്റെ വസ്തുവകകൾ കണ്ടുകെട്ടാൻ എൻഐഎ കോടതി ഉത്തരവിട്ടു. പാക്കിസ്ഥാനിൽ കഴിയുന്ന ഇയാളുടെ പഞ്ചാബ് മോഗ ജില്ലയിലെ കോതെ ഗുരുപുരയിലെ വസ്തുവകകൾ കണ്ടുകെട്ടാനാണു മൊഹാലി കോടതി ഉത്തരവ്. ഖലിസ്ഥാൻ വിഘടനവാദി നേതാവ് ജർണയിൽ സിങ് ഭിന്ദ്രൻവാലയുടെ അനന്തരവൻ ആയ ലഖ്ബിർ സിങ്

ന്യൂഡൽഹി ∙ നിരോധിത സംഘടനയായ ഖലിസ്ഥാൻ ലിബറേഷൻ ഫ്രണ്ടിന്റെ നേതാവ് ലഖ്ബിർ സിങ്ങിന്റെ വസ്തുവകകൾ കണ്ടുകെട്ടാൻ എൻഐഎ കോടതി ഉത്തരവിട്ടു. പാക്കിസ്ഥാനിൽ കഴിയുന്ന ഇയാളുടെ പഞ്ചാബ് മോഗ ജില്ലയിലെ കോതെ ഗുരുപുരയിലെ വസ്തുവകകൾ കണ്ടുകെട്ടാനാണു മൊഹാലി കോടതി ഉത്തരവ്.
ഖലിസ്ഥാൻ വിഘടനവാദി നേതാവ് ജർണയിൽ സിങ് ഭിന്ദ്രൻവാലയുടെ അനന്തരവൻ ആയ ലഖ്ബിർ സിങ് 2021 സെപ്റ്റംബർ 15ന് ജലാലാബാദ് നഗരത്തിൽ നടന്ന സ്ഫോടനക്കേസിലെ പ്രതിയാണ്. ഭീകരപ്രവർത്തനവുമായി ബന്ധപ്പെട്ട 6 കേസുകളിൽ എൻഐഎ ഇയാളെ തിരയുകയാണ്.
പഞ്ചാബിൽ സ്ഫോടനങ്ങൾ നടത്താൻ പാക്കിസ്ഥാന്റെ സഹായത്തോടെ ആയുധങ്ങളെത്തിക്കുന്നതു ലഖ്ബിർ സിങ് ആണെന്ന് അന്വേഷണ ഏജൻസികൾ വ്യക്തമാക്കുന്നു. യുഎപിഎ ചുമത്തിയതിനെ തുടർന്ന് 1996–97ലാണ് ഇയാൾ പാക്കിസ്ഥാനിലേക്ക് കടന്നത്.