ഡൽഹി മദ്യനയ കേസ്: ആം ആദ്മി പാർട്ടിയെയും പ്രതിചേർക്കാൻ നീക്കം
ന്യൂഡൽഹി ∙ ഡൽഹി സർക്കാരിന്റെ മദ്യനയവുമായി ബന്ധപ്പെട്ട കേസുകളിൽ ആംആദ്മി പാർട്ടിയെയും പ്രതിചേർക്കാൻ ആലോചിക്കുന്നതായി അന്വേഷണ ഏജൻസികൾ സുപ്രീം കോടതിയിൽ അറിയിച്ചു. മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് അന്വേഷണ ഏജൻസികൾക്കു വേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ (എഎസ്ജി) എസ്.വി.രാജു ഇക്കാര്യം അറിയിച്ചത്.

ന്യൂഡൽഹി ∙ ഡൽഹി സർക്കാരിന്റെ മദ്യനയവുമായി ബന്ധപ്പെട്ട കേസുകളിൽ ആംആദ്മി പാർട്ടിയെയും പ്രതിചേർക്കാൻ ആലോചിക്കുന്നതായി അന്വേഷണ ഏജൻസികൾ സുപ്രീം കോടതിയിൽ അറിയിച്ചു. മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് അന്വേഷണ ഏജൻസികൾക്കു വേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ (എഎസ്ജി) എസ്.വി.രാജു ഇക്കാര്യം അറിയിച്ചത്. അഴിമതി വിരുദ്ധ നിയമവും കള്ളപ്പണം വെളുപ്പിക്കൽ നിയമത്തിലെ (പിഎംഎൽഎ) 70–ാം വകുപ്പും അനുസരിച്ച് എഎപിയെയും പ്രതിചേർത്തേക്കുമെന്ന് സർക്കാർ അഭിഭാഷകൻ വിശദീകരിച്ചു.
സിബിഐയും ഇഡിയും അന്വേഷിക്കുന്ന കേസുകളിൽ എഎപിക്കെതിരെ പ്രത്യേകം കുറ്റം ചുമത്തുമോയെന്ന കാര്യത്തിൽ ഇന്നു വിശദീകരണം നൽകാൻ ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എസ്.വി.എൻ. ഭാട്ടി എന്നിവരുടെ ബെഞ്ച് അഡീഷനൽ സോളിസിറ്റർ ജനറലിനു നിർദേശം നൽകി.