ചമ്മട്ടികൊണ്ട് അടി; കോടതിയലക്ഷ്യത്തിന് 4 പൊലീസുകാർക്ക് 14 ദിവസം തടവുശിക്ഷ
അഹമ്മദാബാദ് ∙ മുസ്‍ലിം സമുദായാംഗങ്ങളായ 4 പേരെ ചമ്മട്ടി കൊണ്ട് അടിച്ചെന്ന കേസിൽ 4 പൊലീസ് ഉദ്യോഗസ്ഥർ കോടതിയലക്ഷ്യം കാട്ടിയെന്നു ഗുജറാത്ത് ഹൈക്കോടതി വിധിച്ചു. ഇവർക്കു 14 ദിവസത്തെ തടവുശിക്ഷ വിധിച്ചെങ്കിലും ഇതു നടപ്പാക്കുന്നതു 3 മാസത്തേക്കു മരവിപ്പിച്ചു. ഇത്തരം ഉത്തരവുകൾ പുറപ്പെടുവിക്കേണ്ടി വരുന്നതിലെ അതൃപ്തിയും ജഡ്ജിമാരായ

അഹമ്മദാബാദ് ∙ മുസ്‍ലിം സമുദായാംഗങ്ങളായ 4 പേരെ ചമ്മട്ടി കൊണ്ട് അടിച്ചെന്ന കേസിൽ 4 പൊലീസ് ഉദ്യോഗസ്ഥർ കോടതിയലക്ഷ്യം കാട്ടിയെന്നു ഗുജറാത്ത് ഹൈക്കോടതി വിധിച്ചു. ഇവർക്കു 14 ദിവസത്തെ തടവുശിക്ഷ വിധിച്ചെങ്കിലും ഇതു നടപ്പാക്കുന്നതു 3 മാസത്തേക്കു മരവിപ്പിച്ചു.
ഇത്തരം ഉത്തരവുകൾ പുറപ്പെടുവിക്കേണ്ടി വരുന്നതിലെ അതൃപ്തിയും ജഡ്ജിമാരായ എ.എസ്.സുപെഹിയ, ഗീത ഗോപി എന്നിവരുടെ ബെഞ്ച് പ്രകടമാക്കി. കുറ്റക്കാർ 2000 രൂപ വീതം പിഴയും ഒടുക്കണം. വീഴ്ച വരുത്തിയാൽ 3 ദിവസം കൂടി തടവുശിക്ഷ അനുഭവിക്കണം.
ഡി.കെ.ബസു കേസിൽ സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവു നിലനിൽക്കെയുള്ള പൊലീസുകാരുടെ നടപടി കോടതിയലക്ഷ്യമായി പരിഗണിച്ചാണ് ഇവരെ ശിക്ഷിച്ചത്. കഴിഞ്ഞവർഷം ഖേഡ ജില്ലയിലായിരുന്നു പൊലീസിന്റെ അതിക്രമം. എ.വി.പർമാർ, കെ.ലക്ഷ്മൺ സിങ്, രാജു രമേശ്ബായ്, ഡി.ബി.കുമവത്ത് എന്നിവർ അതിക്രമത്തിനു കൂട്ടുനിന്നെന്നും രക്ഷിക്കാൻ ഇടപെട്ടില്ലെന്നുമാണു കോടതി വിധിച്ചത്.