നിയമസഭാ തിരഞ്ഞെടുപ്പിന്റെ പടിവാതിൽക്കൽ കോൺഗ്രസ് നേതാക്കൾക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടപടികൾക്കിറങ്ങിയതു രാജസ്ഥാനിലെ രാഷ്ട്രീയക്കളം ഇളക്കിമറിക്കുന്നു. ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുൻ വിദ്യാഭ്യാസമന്ത്രിയും പിസിസി പ്രസിഡന്റുമായ ഗോവിന്ദ് സിങ് ദൊതാസ്‌ര, മഹുവ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി ഓംപ്രകാശ് ഹുഡ്‌ല എന്നിവരുടെ വസതികളിലടക്കം 11 ഇടങ്ങളിൽ ഇ.ഡി ഇന്നലെ റെയ്ഡ് നടത്തി. വിദേശനാണ്യ വിനിമയ ചട്ടലംഘനവുമായി ബന്ധപ്പെട്ട കേസിൽ ഇന്നു ചോദ്യംചെയ്യലിനു ഹാജരാകാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ മകൻ വൈഭവ് ഗെലോട്ടിന് ഇഡി നോട്ടിസ് അയച്ചു. 2018ൽ സ്വതന്ത്രനായി ജയിച്ച ഹുഡ്‌ലയ്ക്ക് കഴിഞ്ഞ ദിവസമാണു കോൺഗ്രസ് സീറ്റ് നൽകിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിആർപിഎഫ് അകമ്പടിയിലാണു ദൊതാസ്‌രയുടെ ജയ്പുരിലെയും സീക്കറിലെയും വീട്ടിൽ ഇഡി ഉദ്യോഗസ്ഥരെത്തിയത്. കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി തെരുവിലിറങ്ങിയതിനു പിന്നാലെ, തന്റെ മകന് ഇ.ഡി സമൻസ് അയച്ചുവെന്ന വിവരം ഗെലോട്ട് സമൂഹമാധ്യമമായ എക്സിൽ പങ്കുവച്ചു. 

ADVERTISEMENT

വാശിയേറിയ തിരഞ്ഞെടുപ്പിനു കളമൊരുങ്ങുന്ന സംസ്ഥാനത്തേക്കുള്ള ഇ.ഡിയുടെ വരവ് കോൺഗ്രസും ബിജെപിയും തമ്മിലുള്ള വാക്പോര് പാരമ്യത്തിലെത്തിച്ചു. തിരഞ്ഞെടുപ്പ് വരുമ്പോൾ ഇ.ഡിയും സിബിഐയും ബിജെപി പ്രവർത്തകരെപ്പോലെയാണു പെരുമാറുന്നതെന്നും ഇതിനുള്ള മറുപടി ജനം നൽകുമെന്നും കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ പറഞ്ഞു. പാക്കിസ്ഥാനിൽനിന്ന് രാജസ്ഥാനിലെ കൃഷി നശിപ്പിക്കാനെത്തുന്ന വെട്ടുകിളികളെപ്പോലെയാണ് ഇ.ഡി സംഘമെന്നു ഗെലോട്ട് ആരോപിച്ചു. അഴിമതിയിലെ എല്ലാ നാഴികക്കല്ലുകളും ഗെലോട്ട് സർക്കാർ പിന്നിട്ടിരിക്കുകയാണെന്നു കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്ത് തിരിച്ചടിച്ചു.

English Summary:

Enforcement directorate raid in eleven places in Rajasthan