ന്യൂഡൽഹി ∙ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ വിമർശകയായ സ്വതന്ത്ര മാധ്യമപ്രവർത്തക ഗലിന ടിംചെങ്കോയ്ക്ക് ആപ്പിളിന്റെ സുരക്ഷാ മുന്നറിയിപ്പു ലഭിക്കുന്നത് ജൂൺ 22നാണ്. ‘സർക്കാർ സ്പോൺസേഡ് ഹാക്കർമാരുടെ’ ആക്രമണത്തെക്കുറിച്ച് ഇന്ത്യയിലെ പ്രതിപക്ഷ നേതാക്കൾക്കു ലഭിച്ച അതേ സന്ദേശമാണ് അവർക്കും കിട്ടിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ വിമർശകയായ സ്വതന്ത്ര മാധ്യമപ്രവർത്തക ഗലിന ടിംചെങ്കോയ്ക്ക് ആപ്പിളിന്റെ സുരക്ഷാ മുന്നറിയിപ്പു ലഭിക്കുന്നത് ജൂൺ 22നാണ്. ‘സർക്കാർ സ്പോൺസേഡ് ഹാക്കർമാരുടെ’ ആക്രമണത്തെക്കുറിച്ച് ഇന്ത്യയിലെ പ്രതിപക്ഷ നേതാക്കൾക്കു ലഭിച്ച അതേ സന്ദേശമാണ് അവർക്കും കിട്ടിയത്. തുടർന്ന് ആക്സസ് നൗ, സിറ്റിസൻ ലാബ് തുടങ്ങിയ വിദഗ്ധ സൈബർ സ്ഥാപനങ്ങൾ നടത്തിയ ഡിജിറ്റൽ ഫൊറൻസിക് പരിശോധനയിൽ ഗലിനയുടെ ഫോണിൽ പെഗസസ് ചാരസോഫ്റ്റ്‍വെയറിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. 

ഫെബ്രുവരി പത്തിനാണ് ഗലിനയുടെ ഫോണിൽ പെഗസസ് കടന്നുകൂടിയതെന്നു പരിശോധനയിൽ വ്യക്തമായി. ആപ്പിളിന്റെ സുരക്ഷാ മുന്നറിയിപ്പ് തമാശയല്ലെന്നു വ്യക്തമാക്കുന്നതാണ് ഈ സംഭവം. പെഗസസ് സൃഷ്ടാക്കളായ എൻഎസ്ഒ ഗ്രൂപ്പിനെതിരെ നിയമനടപടി ആരംഭിച്ച ആപ്പിൾ 2021ൽ തായ്‌ലൻഡ്, എൽ സാൽവദോർ, യുഗാണ്ട അടക്കമുള്ള രാജ്യങ്ങളിലെ ആക്ടിവിസ്റ്റുകൾക്ക് ഇതേ സന്ദേശം അയച്ചിരുന്നതായി റിപ്പോർട്ടുകളുണ്ട്.

ADVERTISEMENT

ഇന്ത്യയിൽ മുൻപും

‌∙ തെലങ്കാനയിൽ ബിഎസ്പി സംസ്ഥാന അധ്യക്ഷൻ ആർ.എസ്.പ്രവീൺ കുമാർ ഭരണകക്ഷിയായ ബിആർഎസിനെതിരെ ജനുവരിയിൽ ഉയർത്തിയ ആരോപണങ്ങൾക്കു പിന്നിലും ആപ്പിളിന്റെ ഇതേ സുരക്ഷാ മുന്നറിയിപ്പ് ആയിരുന്നു.

ADVERTISEMENT

വിവിധ സ്രോതസ്സുകളിൽ നിന്നു ലഭിക്കുന്ന അപൂർണമായ വിവരങ്ങൾ പല രാജ്യങ്ങളിലെയും ഹാക്കിങ് സംഘങ്ങളുടെ രീതികളുമായി ഒത്തുനോക്കിയാണ് ആപ്പിൾ ഇത്തരം മുന്നറിയിപ്പു നൽകുന്നത്. ഉയർന്ന സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിക്കുന്ന ഇത്തരം ഹാക്കിങ് ശ്രമങ്ങൾ കണ്ടെത്തുക ദുഷ്കരമാണെന്ന് ആപ്പിൾ പറയുന്നു. ഇത്തരം ഹാക്കിങ് ശ്രമമുണ്ടായാൽ appleid.apple.com എന്ന വെബ്സൈറ്റിൽ ലോഗിൻ ചെയ്യുമ്പോൾ പേജിന്റെ മുകളിലായി മുന്നറിയിപ്പു കാണാം. ഇമെയിലിലും എസ്എംഎസായും ആപ്പിൾ അറിയിപ്പ് നൽകും.

എന്താണ് പ്രതിവിധി?

ADVERTISEMENT

ഇത്തരം സന്ദേശം ലഭിക്കുന്നവർ ‘ലോക്ഡൗൺ മോഡ്’ എന്ന സേവനം ഉപയോഗിക്കാനാണ് ആപ്പിൾ നിർദേശിക്കുന്നത്. ഐഫോൺ സെറ്റിങ്സ് തുറന്ന് ‘പ്രൈവസി ആൻഡ് സെക്യൂരിറ്റി’യിൽ ലോക്ഡൗൺ മോഡ് ഓൺ ആക്കാം. ഇങ്ങനെ ചെയ്താൽ ഫോൺ സാധാരണ രീതിയിൽ പ്രവർത്തിക്കില്ല. ചില പ്രത്യേക തരത്തിലുള്ള അറ്റാച്ച്മെന്റുകൾ ബ്ലോക് ചെയ്യും. ലിങ്ക് പ്രിവ്യു ഫീച്ചറും ചില സാഹചര്യങ്ങളിൽ ലഭ്യമാകില്ല. മുൻപ് വിളിച്ചിട്ടുള്ള വ്യക്തിയുടെ ഫെയ്സ്ടൈം കോൾ മാത്രമേ സ്വീകരിക്കാൻ അനുവദിക്കൂ. ചില വെബ്സൈറ്റുകൾ ലോഡ് ആകാൻ കൂടുതൽ സമയമെടുക്കും. ചിത്രം പങ്കുവയ്ക്കുമ്പോൾ ഒപ്പമുള്ള ലൊക്കേഷൻ വിവരങ്ങൾ ഒഴിവാക്കും. സുരക്ഷിതമല്ലാത്ത വൈഫൈ നെറ്റ്‍വർക്കുകളിൽ ഐഫോൺ പ്രവർത്തിക്കില്ല.

പ്രതിപക്ഷത്തിന് വിഷയമില്ലാത്തതിനാൽ: അശ്വിനി വൈഷ്ണവ്

∙ കാര്യമായി ഒന്നും പറയാനില്ലാത്തപ്പോഴാണ് പ്രതിപക്ഷം ‘സർക്കാർ നിരീക്ഷണം’ എന്ന ആരോപണം ഉയർത്തുന്നതെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.

English Summary:

Apples' Warning about Opposition Leaders Phone Tapping