തെലങ്കാനയുടെ വിപ്ലവകവി ഗദ്ദറിന്റെ മകൾ കോൺഗ്രസിനായി പോരാട്ടത്തിൽ; ബിആർഎസിനെ തോൽപ്പിക്കാൻ വെണ്ണില
തെലങ്കാനയെന്ന സ്വപ്നത്തിലേക്കുള്ള താളമായിരുന്നു ഗദ്ദർ. തെലങ്കാന രൂപീകരണത്തിലേക്കെത്തിയ സുദീർഘമായ സമരത്തിന്റെ മുൻനിരയിലുണ്ടായിരുന്ന തെലുങ്ക് വിപ്ലവകവി ഗദ്ദർ മൺമറഞ്ഞിട്ട് 3 മാസമായതേയുള്ളൂ. അദ്ദേഹത്തിന്റെ ആഗ്രഹം പോലെ ബിആർഎസിനെതിരെ മകൾ ഡോ. ജി.വി.വെണ്ണില പോരിനിറങ്ങുന്നു; കോൺഗ്രസിന്റെ കൈപിടിച്ച്.

സെക്കന്തരാബാദ് കന്റോൺമെന്റിലെ സംവരണ സീറ്റിലാണ് മത്സരം. 5 തവണ എംഎൽഎയായ ജി.സായന്നയുടെ മകൾ ലാസ്യ നന്ദിതയാണു ബിആർഎസ് സ്ഥാനാർഥി. ബാല്യകാലം മുതൽ സുഹൃത്തായ അടൂർ സ്വദേശി ഷാജി ജോർജ്, മഹിളാ കോൺഗ്രസ് പ്രതിനിധി അനിത സജി ഉൾപ്പെടെയുള്ളവർ പ്രചാരണത്തിൽ വെണ്ണിലയ്ക്കൊപ്പമുണ്ട്. കോൺഗ്രസിൽ അംഗത്വമെടുത്തിട്ടില്ലെങ്കിലും സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും നേരിട്ടു തിരഞ്ഞെടുത്ത സ്ഥാനാർഥിയാണ് വെണ്ണില.
∙ ഗദ്ദറിന്റെ ആശയങ്ങൾ മുന്നോട്ടുവയ്ക്കാനുള്ള അവസരം കൂടിയാണല്ലോ?
ഭരണഘടനയെയും ജനാധിപത്യത്തെയും ഇന്ത്യയെയും സംരക്ഷിക്കാൻ കോൺഗ്രസിനേ കഴിയൂവെന്ന് അദ്ദേഹം വിശ്വസിച്ചു. തെലങ്കാനയെക്കുറിച്ചു മാത്രമല്ല, ഇന്ത്യയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ഈ മണ്ഡലം ചെറിയ ഇന്ത്യയാണ്. വൈവിധ്യമാർന്ന ജനവിഭാഗമുണ്ട്. ഇന്ത്യയെ തിരിച്ചുപിടിക്കുക എന്നതാണ് കോൺഗ്രസിന്റെയും ആശയം.
∙ പിതാവ് പ്രജാ പാർട്ടി സ്വപ്നം കണ്ടിരുന്നു. അതുണ്ടാകുമോ?
ശരിയാണ്, അവസാനനാളുകളിൽ പ്രജാ പാർട്ടി രൂപീകരിക്കാൻ അദ്ദേഹം ആഗ്രഹിച്ചു. പാർട്ടി ഉണ്ടാക്കിയാലും പിന്തുണ കോൺഗ്രസിനു തന്നെയാകുമായിരുന്നു.
∙ ഇടതു പ്രസ്ഥാനങ്ങളുടെ കൂടി പ്രതിനിധിയായിരുന്നു ഗദ്ദർ. പക്ഷേ, ഇവിടെ സിപിഎം കോൺഗ്രസിനൊപ്പമില്ല?
വലിയതോതിൽ അതു ബാധിക്കില്ല. തെലങ്കാനയുടെ ആഗ്രഹങ്ങൾ പൂർത്തീകരിക്കാൻ കോൺഗ്രസ് മാത്രമാണു ബദൽ.