ജയ്പുർ∙ പരാക്രമികളെങ്കിലും രജപുത്ര യോദ്ധാക്കൾ തോക്ക് ഉപയോഗിക്കുന്നതിൽ വിമുഖരായിരുന്നു. വാളും വില്ലും വാരിക്കുന്തവും ഉപയോഗിച്ചുള്ള നേർക്കുനേർ പോരായിരുന്നു പഥ്യം. തോക്ക് ഉപയോഗിക്കുന്നത് തങ്ങളുടെ രണവീര്യത്തിനു ചേരാത്ത ഒന്നായി അവർ കരുതി. യുദ്ധത്തിൽ പരമ്പരാഗത ആയുധങ്ങൾകൊണ്ടുള്ള പരുക്കിന് അനുവദിച്ചിരുന്ന തുകയുടെ പകുതി മാത്രമാണ് വെടിയേറ്റുള്ള പരുക്കിന് രജപുത്ര സൈന്യങ്ങൾ തങ്ങളുടെ യോദ്ധാക്കൾക്ക് നൽകിയിരുന്നത്. രജപുത്ര

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജയ്പുർ∙ പരാക്രമികളെങ്കിലും രജപുത്ര യോദ്ധാക്കൾ തോക്ക് ഉപയോഗിക്കുന്നതിൽ വിമുഖരായിരുന്നു. വാളും വില്ലും വാരിക്കുന്തവും ഉപയോഗിച്ചുള്ള നേർക്കുനേർ പോരായിരുന്നു പഥ്യം. തോക്ക് ഉപയോഗിക്കുന്നത് തങ്ങളുടെ രണവീര്യത്തിനു ചേരാത്ത ഒന്നായി അവർ കരുതി. യുദ്ധത്തിൽ പരമ്പരാഗത ആയുധങ്ങൾകൊണ്ടുള്ള പരുക്കിന് അനുവദിച്ചിരുന്ന തുകയുടെ പകുതി മാത്രമാണ് വെടിയേറ്റുള്ള പരുക്കിന് രജപുത്ര സൈന്യങ്ങൾ തങ്ങളുടെ യോദ്ധാക്കൾക്ക് നൽകിയിരുന്നത്. രജപുത്ര രാജ്യങ്ങൾ ബ്രിട്ടിഷ് ഇന്ത്യയുടെ ഭാഗമായതോടെ ഇതിനൊരു മാറ്റമുണ്ടായി.

ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന റൈഫിൾ റെജിമെന്റായ രജ്പുത്താന റൈഫിൾസ് ബ്രിട്ടിഷുകാരുടെ നേതൃത്വത്തിൽ രൂപീകരിക്കപ്പെട്ടു. 10 അടിയോളം നീളവും കൈകാര്യം ചെയ്യാൻ രണ്ടാൾ വേണ്ടി വരുന്നതുമായ ‘ലംചാർ’ എന്നു വിളിക്കുന്ന മാച്ച്ലോക്ക് തോക്കുകൾ ഉൾപ്പെടെയുള്ള തോക്കുകളുടെ ശേഖരം രാജസ്ഥാനിലെ പല രാജകീയ മ്യൂസിയങ്ങളിലും ഇപ്പോൾ കാണാം. യുദ്ധങ്ങളെ ഉപേക്ഷിച്ച് കായിക രംഗത്തേക്കു വന്നാൽ തോക്ക് ഉപയോഗിക്കാൻ മടി കാണിച്ചിരുന്ന അതേ രജപുത്ര വംശത്തിൽപെട്ട ഒരാളാണ് ഒളിംപിക്സ് ഷൂട്ടിങ് റേഞ്ചിൽ വെടിയുണ്ട കൊണ്ട് ഇന്ത്യയ്ക്ക് ആദ്യ വിജയതിലകം ചാർത്തിയത്.

ADVERTISEMENT

കേണൽ രാജ്യവർധൻസിങ് റാത്തോഡ്. 2004 ഏതൻസ് ഒളിപിംക്സിൽ ഷൂട്ടിങ്ങിൽ (ഇനം:ഡബിൾ ട്രാപ്) വെള്ളി നേടിയ അഭിമാനതാരം. സൈന്യത്തിൽനിന്നു കേണലായി വിരമിച്ച ശേഷം 2013ൽ ബിജെപിയിൽ ചേർന്ന അദ്ദേഹം കേന്ദ്രമന്ത്രി സ്ഥാനം വരെ അലങ്കരിച്ചു. 2014, 2019 ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ ജയ്പുർ റൂറൽ സീറ്റിൽനിന്ന് മൂന്നുലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തോടെ ജയിച്ച രാത്തോഡ് ഇത്തവണ ലക്ഷ്യമിടുന്നത് ഝോട്ട്‌വാര നിയസഭാമണ്ഡലത്തിൽനിന്നുള്ള വിജയമാണ്. കോൺഗ്രസിന്റെ അഭിഷേക് ചൗധരിയാണ് പ്രധാന എതിരാളി. ബിജെപി അധികാരത്തിലേറിയാൽ മന്ത്രിപദം ഉന്നംവയ്ക്കുന്ന രാജ്യവർധൻസിങ് രാത്തോഡ് ഝോട്ട്‌വാര മണ്ഡലത്തിലെ മുണ്ഡിയരാംസറിൽ പ്രചാരണത്തിനിടെ മനോരമയോടു സംസാരിച്ചപ്പോൾ  

∙ വികസനം വോട്ട് തരുമെന്ന പ്രതീക്ഷയിലാണു കോൺഗ്രസ്.  എന്തു വികസനം നടന്നെന്നാണു നിങ്ങൾ പറയുന്നത്? 

ADVERTISEMENT

മുൻ കായികതാരമെന്ന നിലയിൽ കായികവികസനത്തിന്റെ കാര്യം തന്നെ പറയാം. രാജസ്ഥാനിൽ കായികപ്രതിഭകൾക്ക് പഞ്ഞമൊട്ടുമില്ല. കുറവ് കായികരംഗത്തെ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിലാണ്. അതു പരിഹരിക്കുന്നതിനു പകരം നഗരത്തിലുള്ളവർക്കും ഗ്രാമങ്ങളിലുള്ളവർക്കുമായി രണ്ട് ഒളിംപിക്സ് കായികമേളകൾ കോൺഗ്രസ് നടത്തുകയുണ്ടായി.

ഈ മേളകൾക്കു വേണ്ടിയല്ല, അതിന്റെ പ്രചാരണം കൊഴുപ്പിക്കാനാണ് പണം മുഴുവൻ സർക്കാർ ചെലവഴിച്ചത്. ഞാൻ എംപിയായിരിക്കുന്ന മണ്ഡലത്തിൽ കായികരംഗത്തെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാനാണ് ശ്രമിച്ചിട്ടുള്ളത്. 400 മീറ്റർ ട്രാക്കോടു കൂടി 17 മിനി സ്റ്റേഡിയങ്ങൾ പണിതു. കായികതാരങ്ങൾക്ക് വർക്കൗട്ടിനായി 17 ഒളിംപിക് ജിമ്മുകളും നാട്ടുകാർക്കായി 61ൽ അധികം ഓപ്പൺ ജിമ്മുകളും സ്ഥാപിച്ചു. 3 ഇൻഡോർ സ്റ്റേഡിയങ്ങൾ നിർമിച്ചു. ഏകദേശം 33 കോടി രൂപയുടെ വികസനമാണ് എന്റെ ലോക്സഭാമണ്ഡലത്തിൽ കായികരംഗത്തിനായി ചെലവഴിച്ചത്.  

ADVERTISEMENT

 ∙ ക്ഷേമപദ്ധതികൾ പക്ഷേ, പോപ്പുലറാണല്ലോ

ക്ഷേമപദ്ധതികൾ ഭരണത്തിലേറിയപ്പോൾത്തന്നെ നടപ്പാക്കിത്തുടങ്ങിയെങ്കിൽ നല്ലതെന്നു പറയാം. പക്ഷേ, തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മാസങ്ങൾക്കു മുൻപ് ക്ഷേമപദ്ധതികൾ പ്രഖ്യാപിച്ചിട്ടെന്താണു കാര്യം. ആർക്കാണ് അതിന്റെ ഗുണം കിട്ടുക. തിരഞ്ഞെടുപ്പ് ലക്ഷ്യംവച്ചുള്ള ഇത്തരം പ്രഖ്യാപനങ്ങളുടെ പൊള്ളത്തരം ജനങ്ങൾക്കു മനസ്സിലാകും.  

 ∙ ജാതിസർവേ നടത്തുമെന്ന കോൺഗ്രസ് പ്രഖ്യാപനത്തെക്കുറിച്ച്

പൊളിറ്റിക്കൽ ഗിമ്മിക്ക് എന്നു പറയാം. യഥാർഥ വിഷയങ്ങളിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തെറ്റിക്കാനുള്ള ശ്രമം. ഉള്ളു പൊള്ളയായ ഇത്തരം മുദ്രാവാക്യങ്ങൾ മാത്രമാണ് കോൺഗ്രസ് മുന്നോട്ടു വയ്ക്കുന്നത്. ‘ജിത്‌നി ആബാദി ഉത്‌നാ ഹഖ് ’ (ജനസംഖ്യയ്ക്കനുസരിച്ച് അവകാശം) എന്നാണ് കോൺഗ്രസ് ജാതി സർവേയെക്കുറിച്ചു പറയുന്നത്.

ഇതേ ഫോർമുല എല്ലാക്കാര്യത്തിലും ഉപയോഗിച്ചാൽ കുഴപ്പമാകില്ലേ. ഉദാഹരണത്തിന് ജനസംഖ്യകുറഞ്ഞ സംസ്ഥാനങ്ങളിൽനിന്ന് എംപിമാരുടെ എണ്ണം കുറയില്ലേ. ആ നാട്ടുകാരുടെ ആവശ്യങ്ങളെ ഉപേക്ഷിക്കണമെന്നാണോ ഇവർ പറയുന്നത്.  വസുന്ധര രാജെ ചിത്രത്തിലേ ഇല്ലല്ലോ ∙ അതെല്ലാം വെറും ഊഹാപോഹങ്ങൾ മാത്രം. ബിജെപി ഒറ്റക്കെട്ടായാണ് ഈ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. തിരഞ്ഞെടുപ്പ് ജയിച്ചതിനു ശേഷമല്ലേ ആരു മുഖ്യമന്ത്രിയാകണമെന്ന കാര്യമെല്ലാം തീരുമാനിക്കപ്പെടൂ.

English Summary:

Interview with Rajyavardhan Singh Rathore bjp candidate in Rajasthan Assembly Election 2023