പ്രവർത്തകന്റെ മരണം: സ്റ്റേഷനു മുന്നിൽ ധർണ നടത്തി ദിഗ്വിജയ് സിങ്
ഭോപാൽ∙ മധ്യപ്രദേശിൽ പാർട്ടി പ്രവർത്തകന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ചു പൊലീസ് സ്റ്റേഷനു മുന്നിൽ കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിങ് നടത്തിവന്ന ധർണ അവസാനിപ്പിച്ചു. രാജ്നഗർ നിയമസഭാ മണ്ഡലത്തിൽ സൽമാൻ ഖാൻ എന്ന പ്രവർത്തകനെ ബിജെപി പ്രവർത്തകർ കാർ കയറ്റി കൊലപ്പെടുത്തിയെന്നാണു കോൺഗ്രസ് ആരോപിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന 17ന് ആണു സംഭവമുണ്ടായത്. ബിജെപി സ്ഥാനാർഥി അരവിന്ദ് പട്ടേരിയയ്ക്കെതിരെ കൊലക്കുറ്റത്തിനു പൊലീസ് കേസെടുത്തിട്ടുണ്ട്.

ഖജൂരാഹോ പൊലീസ് സ്റ്റേഷനു മുന്നിലാണു മുൻ മുഖ്യമന്ത്രി കൂടിയായ ദിഗ്വിജയ് സിങ്ങും അലോക് ചതുർവേദി എംഎൽഎയും ധർണ നടത്തിയത്. . 20 പേർക്കെതിരെ കേസെടുത്തെങ്കിലും ആരെയും അറസ്റ്റ് ചെയ്തില്ലെന്നും വാഹനം പിടിച്ചെടുത്തില്ലെന്നും ദിഗ്വിജയ് സിങ് ആരോപിച്ചു. നടപടിയുണ്ടാകുമെന്ന എസ്പിയുടെ ഉറപ്പിനെ തുടർന്നാണു സമരം പിൻവലിച്ചത്. തുടർ നടപടിയുണ്ടായില്ലെങ്കിൽ വീണ്ടും സമരം നടത്തുമെന്നും ദിഗ്വിജയ് അറിയിച്ചു.
അതേസമയം വോട്ടെടുപ്പിനെ സ്വാധീനിക്കാനായി കോൺഗ്രസ് സ്ഥാനാർഥി വിക്രം സിങ് ആണ് കൊലപാതകം നടത്തിയതെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ വി.ഡി. ശർമ ആരോപിച്ചു. പട്ടേരിയയ്ക്ക് എതിരെയുള്ള കേസ് പിൻവലിക്കണമെന്നും പാർട്ടി ആവശ്യപ്പെട്ടു.