ന്യൂസ്ക്ലിക്: ഡൽഹി പൊലീസ് യുഎസിലേക്ക് കത്തയച്ചു
ന്യൂഡൽഹി ∙ യുഎസ് വ്യവസായി നെവിൽ റോയ് സിംഘവുമായി ബന്ധം സംശയിക്കുന്ന 5 സ്ഥാപനങ്ങളുടെ സാമ്പത്തിക ഇടപാടു വിവരങ്ങൾ ലഭ്യമാക്കണമെന്നാവശ്യപ്പെട്ടു ഡൽഹി പൊലീസ് യുഎസ് അധികൃതർക്കു കത്തു നൽകി. ന്യൂസ്ക്ലിക്കിനെതിരായ കേസന്വേഷണത്തിന്റെ ഭാഗമായാണു നടപടി. ഡൽഹി പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന വിഭാഗമാണു ‘ലെറ്റർ റോഗറ്ററി’ നൽകിയിരിക്കുന്നത്. കേസന്വേഷണത്തിൽ സഹായം തേടി ഒരു രാജ്യത്തെ കോടതി മറ്റൊരു രാജ്യത്തെ കോടതിക്ക് അയയ്ക്കുന്ന കത്താണു ലെറ്റർ റോഗറ്ററി.

ന്യൂസ്ക്ലിക്കിന്റെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടു ഇ.ഡി റജിസ്റ്റർ ചെയ്ത കേസിൽ 2018 മുതൽ 2021 വരെയുള്ള സമയത്തു 77 കോടിയുടെ നിക്ഷേപം ലഭിച്ചതായി കണ്ടെത്തിയിരുന്നു. വേൾഡ്‌വൈഡ് മീഡിയ ഹോൾഡിങ്സ് എൽഎൽസി, ട്രൈകോണ്ടിനന്റൽ ലിമിറ്റഡ്, ജസ്റ്റിസ് ആൻഡ് എജ്യുക്കേഷൻ ഫണ്ട് തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നു നിക്ഷേപം ലഭിച്ചുവെന്നാണു കണ്ടെത്തൽ. ഈ സ്ഥാനങ്ങൾക്കു നെവിൻ നെവിൽ റോയ് സിംഘവുമായി ബന്ധമുണ്ടെന്നാണു ഇ.ഡി വാദം.
ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിക്ക് അനുകൂലമായി ആശയപ്രചാരണത്തിനു പണം മുടക്കുന്നയാളാണു നെവിൽ റോയ് സിംഘമെന്നും ഇയാളിൽ നിന്നുള്ള പണം ന്യൂസ്ക്ലിക് വഴി ഇന്ത്യയിലെ വിവിധ രാഷ്ട്രീയപ്രവർത്തകർക്കും സന്നദ്ധപ്രവർത്തകർക്കും ലഭിച്ചിട്ടുണ്ടെന്നുമാണ് ഇ.ഡി ആരോപിക്കുന്നത്.