ഐടി ചട്ടലംഘനം: കേസിന് കേന്ദ്രസഹായം
ന്യൂഡൽഹി∙ ഡീപ്ഫെയ്ക് അടക്കമുള്ള ഐടി ചട്ടലംഘനങ്ങൾ ശ്രദ്ധയിൽപെടുത്തിയിട്ടും നടപടിയെടുക്കാത്ത സമൂഹമാധ്യമ പ്ലാറ്റ്ഫോമുകൾക്കെതിരെ കേസ് ഫയൽ ചെയ്യാൻ പൗരന്മാരെ കേന്ദ്രം സഹായിക്കും. ഇതിനായി പ്രത്യേക ഡിജിറ്റൽ പ്ലാറ്റ്ഫോം ആരംഭിക്കുമെന്നു കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. 2021ലെ ഐടി ചട്ടത്തിലെ 7–ാം വകുപ്പ് അനുസരിച്ച് നൽകുന്ന ഇത്തരം കേസ് വഴി സമൂഹമാധ്യമങ്ങൾക്ക് അവർ അനുഭവിച്ചുപോരുന്ന സേഫ് ഹാർബർ പരിരക്ഷ തന്നെ നഷ്ടമാകാം. വ്യക്തികൾ പോസ്റ്റ് ചെയ്യുന്ന ഉള്ളടക്കത്തിന്റെ പേരിൽ പ്ലാറ്റ്ഫോം പ്രതിയാകുന്ന അവസ്ഥ ഒഴിവാക്കുന്നതാണു സേഫ് ഹാർബർ പരിരക്ഷ. ഈ പരിരക്ഷ നഷ്ടമായാൽ ഒരാൾ എഴുതിയിടുന്ന പോസ്റ്റിന്റെ പേരിൽ ഫെയ്സ്ബുക്കിലെയും ട്വിറ്ററിലെയും ഉദ്യോഗസ്ഥർ കോടതി കയറേണ്ടിവരാം.

ന്യൂഡൽഹി∙ ഡീപ്ഫെയ്ക് അടക്കമുള്ള ഐടി ചട്ടലംഘനങ്ങൾ ശ്രദ്ധയിൽപെടുത്തിയിട്ടും നടപടിയെടുക്കാത്ത സമൂഹമാധ്യമ പ്ലാറ്റ്ഫോമുകൾക്കെതിരെ കേസ് ഫയൽ ചെയ്യാൻ പൗരന്മാരെ കേന്ദ്രം സഹായിക്കും. ഇതിനായി പ്രത്യേക ഡിജിറ്റൽ പ്ലാറ്റ്ഫോം ആരംഭിക്കുമെന്നു കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. 2021ലെ ഐടി ചട്ടത്തിലെ 7–ാം വകുപ്പ് അനുസരിച്ച് നൽകുന്ന ഇത്തരം കേസ് വഴി സമൂഹമാധ്യമങ്ങൾക്ക് അവർ അനുഭവിച്ചുപോരുന്ന സേഫ് ഹാർബർ പരിരക്ഷ തന്നെ നഷ്ടമാകാം.
വ്യക്തികൾ പോസ്റ്റ് ചെയ്യുന്ന ഉള്ളടക്കത്തിന്റെ പേരിൽ പ്ലാറ്റ്ഫോം പ്രതിയാകുന്ന അവസ്ഥ ഒഴിവാക്കുന്നതാണു സേഫ് ഹാർബർ പരിരക്ഷ. ഈ പരിരക്ഷ നഷ്ടമായാൽ ഒരാൾ എഴുതിയിടുന്ന പോസ്റ്റിന്റെ പേരിൽ ഫെയ്സ്ബുക്കിലെയും ട്വിറ്ററിലെയും ഉദ്യോഗസ്ഥർ കോടതി കയറേണ്ടിവരാം. നിയമവിരുദ്ധമായ ഉള്ളടക്കം സൃഷ്ടിച്ചയാളുടെ (ഫസ്റ്റ് ഒറിജിനേറ്റർ) വിവരം കമ്പനി നൽകിയാൽ അയാൾക്കെതിരെയാകും കേസ്. പ്ലാറ്റ്ഫോം വൈകാതെ നിലവിൽ വരും. പ്രത്യേക ഓഫിസറെയും ഐടി മന്ത്രാലയം നിയമിക്കും.
ഡീപ്ഫെയ്ക് അടക്കം 11 തരം ഉള്ളടക്കം നിരോധിതമാണെന്നും ഇവ പോസ്റ്റ് ചെയ്യാൻ പാടില്ലെന്നും ഉപയോക്താക്കളെ അറിയിക്കാൻ കേന്ദ്രം സമൂഹമാധ്യമങ്ങൾക്ക് 7 ദിവസം സമയം നൽകി. അശ്ലീലം, ആൾമാറാട്ടം, കുട്ടികൾക്കെതിരായ ഉള്ളടക്കം, സന്ദേശത്തിന്റെ ഉറവിടം സംബന്ധിച്ചു തെറ്റിദ്ധാരണ സൃഷ്ടിക്കൽ, മതങ്ങൾ/ജാതികൾ തമ്മിൽ വൈരം സൃഷ്ടിക്കൽ, വ്യാജ ഉള്ളടക്കം, രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയങ്ങൾ ഇതിന്റെ പരിധിയിൽ വരും.
ഉപയോക്താക്കൾ ലോഗിൻ ചെയ്യുമ്പോൾ പ്രത്യേക അറിയിപ്പ് അല്ലെങ്കിൽ മാധ്യമങ്ങളിൽ പരസ്യം എന്നിവ നൽകണം. ഡീപ്ഫെയ്ക് ഉള്ളടക്കം തടയാൻ ഐടി ചട്ടത്തിലെ 3(1)(b)5 എന്ന ഉപവകുപ്പ് പര്യാപ്തമാണെന്നു രാജീവ് ചന്ദ്രശേഖർ പറഞ്ഞു. വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ വിവരങ്ങൾ പോസ്റ്റ് ചെയ്യപ്പെട്ടാൽ 36 മണിക്കൂറിനകം നീക്കം ചെയ്യണമെന്നു വ്യവസ്ഥ ചെയ്യുന്നതാണ് ഈ വകുപ്പ്.