നവീൻ പട്നായിക്കിന്റെ പിൻഗാമി പാണ്ഡ്യൻ നേതൃത്വത്തിലേക്ക്
ഭുവനേശ്വർ ∙ ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്കിന്റെ ‘അനന്തരാവകാശി’യായി മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ വി.കെ.പാണ്ഡ്യൻ ബിജു ജനതാദളിൽ ഔദ്യോഗികമായി ചേർന്നു. മുഖ്യമന്ത്രിയുടെ വസതിയിൽ നടന്ന ചടങ്ങിൽ സംസ്ഥാന മന്ത്രിമാരും പാർട്ടിയുടെ പ്രമുഖ നേതാക്കളും പങ്കെടുത്തു. പാണ്ഡ്യനെ പാർട്ടിയിലേക്കു സ്വാഗതം ചെയ്യുന്നതായും ഒഡീഷയിലെ ജനങ്ങൾക്കു വേണ്ടി അദ്ദേഹം ആത്മാർഥമായി പ്രവർത്തിക്കുമെന്നു തനിക്ക് ഉറപ്പുണ്ടെന്നും നവീൻ പറഞ്ഞു.

പുരി ജഗന്നാഥന്റെ അനുഗ്രഹവും മുഖ്യമന്ത്രി നവീൻ പട്നായിക്കിന്റെ മാർഗനിർദേശവും തനിക്ക് ഉണ്ടാവുമെന്ന് പാണ്ഡ്യൻ പറഞ്ഞു. ജഗന്നാഥ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമാണ് അദ്ദേഹം ചടങ്ങിനെത്തിയത്. 2000 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ വി. കാർത്തികേയൻ പാണ്ഡ്യൻ (49) 2011 മുതൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. കഴിഞ്ഞ മാസം 23ന് ജോലി രാജിവച്ചു. തമിഴ്നാട് സ്വദേശിയായ പാണ്ഡ്യന്റെ ഭാര്യ സുജാത ഒഡീഷക്കാരിയാണ്.