മണിപ്പുർ: തീവ്രവാദ സംഘടന യുഎൻഎൽഎഫ് സമാധാന ഉടമ്പടിയിൽ ഒപ്പുവച്ചു
ന്യൂഡൽഹി / ഇംഫാൽ ∙ മണിപ്പുരിലെ ഏറ്റവും പഴയ തീവ്രവാദ ഗ്രൂപ്പായ യുണൈറ്റഡ് നാഷനൽ ലിബറേഷൻ ഫ്രണ്ട് (യുഎൻഎൽഎഫ്) സമാധാന ഉടമ്പടിയിൽ ഒപ്പുവച്ചു. കേന്ദ്ര, സംസ്ഥാന സർക്കാരുകളുമായാണ് കരാർ ഒപ്പുവച്ചത്. മെയ്തെയ് വിഭാഗത്തിന് മേൽക്കൈയുള്ള സംഘടന 1964ൽ സ്ഥാപിതമായതാണ്. യുഎപിഎ അനുസരിച്ച് നിരോധനമുണ്ട്. ആയുധം

ന്യൂഡൽഹി / ഇംഫാൽ ∙ മണിപ്പുരിലെ ഏറ്റവും പഴയ തീവ്രവാദ ഗ്രൂപ്പായ യുണൈറ്റഡ് നാഷനൽ ലിബറേഷൻ ഫ്രണ്ട് (യുഎൻഎൽഎഫ്) സമാധാന ഉടമ്പടിയിൽ ഒപ്പുവച്ചു. കേന്ദ്ര, സംസ്ഥാന സർക്കാരുകളുമായാണ് കരാർ ഒപ്പുവച്ചത്. മെയ്തെയ് വിഭാഗത്തിന് മേൽക്കൈയുള്ള സംഘടന 1964ൽ സ്ഥാപിതമായതാണ്. യുഎപിഎ അനുസരിച്ച് നിരോധനമുണ്ട്.
ആയുധം താഴെവയ്ക്കാനും ഭരണഘടന അംഗീകരിക്കാനും തയാറായ മണിപ്പുരിലെ ആദ്യ സായുധ സംഘടനയാണ് യുഎൻഎൽഎഫ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ പല തീവ്രവാദ സംഘടനകളും സമാധാനപാതയിലേക്ക് വന്ന ചരിത്രമുണ്ടെങ്കിലും മണിപ്പുരിലെ സംഘടനകൾ ഇതേവരെ മാറിനിൽക്കുകയായിരുന്നു. കൂടുതൽ സംഘടനകൾ മുഖ്യധാരയിലേക്ക് വരുമെന്ന പ്രതീക്ഷ ഇതോടെ സജീവമായി.
ചരിത്രപരമായ മുന്നേറ്റമാണ് ഉണ്ടായതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. വടക്കുകിഴക്കൻ മേഖലയിൽ സമാധാനം തിരിച്ചുകൊണ്ടുവരാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അക്ഷീണ പരിശ്രമത്തിന്റെ വിജയമാണിത്. സംഘടനയെ മുഖ്യധാരയിലേക്ക് ക്ഷണിക്കുന്നതായും അദ്ദേഹം പറഞ്ഞു.
അതിനിടെ പ്രത്യേക ഭരണസംവിധാനം ആവശ്യപ്പെട്ട് കുക്കി വിഭാഗം സംസ്ഥാനത്തെ പല ജില്ലകളിലും പ്രകടനങ്ങൾ നടത്തി. പൊലീസ് അടക്കമുള്ള നിയമ സംവിധാനങ്ങൾ മെയ്തെയ് വിഭാഗത്തിന്റെ നിയന്ത്രണത്തിലാണെന്ന് അമിത് ഷായ്ക്ക് അയച്ച നിവേദനത്തിൽ ഇവർ ചൂണ്ടിക്കാട്ടി.