ADVERTISEMENT

ന്യൂഡൽഹി ∙ വോട്ടെണ്ണൽ നടപടി പൂർത്തിയാകുന്നതിനു മുൻപു തെലങ്കാന കോൺഗ്രസ് അധ്യക്ഷൻ രേവന്ത് റെഡ്ഡിയെ അഭിനന്ദിക്കാനെത്തിയ പൊലീസ് മേധാവിക്കു സസ്പെൻഷൻ. തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ട ലംഘനം നടത്തിയെന്നു കാട്ടിയാണു നടപടി. തെലങ്കാനയിൽ ബിആർഎസിനെ തോൽപിച്ചു കോൺഗ്രസ് അധികാരത്തിലെത്തുന്നുവെന്ന സൂചനകൾ പുറത്തു വന്നതിനു പിന്നാലെയാണു തെലങ്കാന ഡിജിപി അൻജനി കുമാർ രേവന്ത് റെഡ്ഡിയെ ഹൈദരാബാദിലെ വസതിയിൽ കാണാനെത്തിയത്.

സംസ്ഥാന പൊലീസ് നോഡൽ ഓഫിസർ സഞ്ജയ് കുമാർ ജെയിൻ, മഹേഷ് എം. ഭഗവത് എന്നിവരും ഒപ്പമുണ്ടായിരുന്നു. പൂച്ചെണ്ടുകൾ നൽകി അഭിനന്ദിക്കുന്നതിന്റെ ചിത്രവും വിഡിയോയും പുറത്തുവന്നിരുന്നു. ഒരു സ്ഥാനാർഥിയെ മാത്രം അഭിനന്ദിക്കാനെത്തിയതു പെരുമാറ്റച്ചട്ട ലംഘനമാണെന്നു കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷൻ വിലയിരുത്തി.

English Summary:

Police chief suspended for congratulating Telangana Congress president Revanth Reddy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com