കോൺഗ്രസ് മുക്തമല്ല, മുക്കാലിലും ബിജെപി; ശക്തിപ്രാപിച്ച് പരസ്പരമുക്ത രാഷ്ട്രീയം
ന്യൂഡൽഹി ∙ കോൺഗ്രസ് മുക്ത ഭാരതം കെട്ടിപ്പെടുക്കുമെന്നു പ്രതിജ്ഞയെടുത്താണ് 2014 ൽ ബിജെപി അധികാരത്തിൽ വന്നത്. എന്നാൽ, കഴിഞ്ഞ മേയിലെ കർണാടക തിരഞ്ഞെടുപ്പോടെ, ബിജെപി മുക്ത ദക്ഷിണേന്ത്യയാണ് ഉണ്ടായതെന്നു കോൺഗ്രസ് തിരിച്ചടിച്ചു. ദ്രാവിഡഭൂമിയിൽ ബിജെപിക്കു സ്ഥാനമില്ലെന്ന് അന്ന് ഡിഎംകെ നേതാവ് സ്റ്റാലിൻ പറഞ്ഞു. ഇന്ന് കോൺഗ്രസ് മുക്ത ഉത്തരഭാരതം നേടിയെടുത്തു പ്രതികാരം ചെയ്തതായി ബിജെപിക്ക് അവകാശപ്പെടാം. രാജസ്ഥാനിലെയും ഛത്തിസ്ഗഡിലെയും പരാജയത്തോടെ ഉത്തരേന്ത്യയിലെ ചെറിയ സംസ്ഥാനമായ ഹിമാചലിൽ മാത്രമാണ് കോൺഗ്രസിന്റെ അധികാരക്കൊടി പാറുന്നത്. ബിഹാറിലും ജാർഖണ്ഡിലും ഭരിക്കുന്ന സഖ്യത്തിന്റെ ഭാഗമാണെന്ന ചെറിയൊരാശ്വാസവും.

നേരെ മറിച്ചാണു ദക്ഷിണേന്ത്യയിലെ ചിത്രം. കർണാടകയിൽ ഭരണം നഷ്ടപ്പെട്ടതോടെ തെക്കേ ഇന്ത്യയിൽ ഒരിടത്തും ബിജെപി അധികാരത്തിലില്ലാതായി. ഒരു സീറ്റുണ്ടായിരുന്ന തെലങ്കാന നിയമസഭയിൽ ഇത്തവണ 8 സീറ്റ് ലഭിച്ചു എന്ന ആശ്വാസം മാത്രം. ഉത്തരേന്ത്യയുടെയും ദക്ഷിണേന്ത്യയുടെയും തിരഞ്ഞെടുപ്പു രാഷ്ട്രീയം പല അവസരങ്ങളിലും വ്യത്യസ്ത ചാലുകളിലൂടെ ഒഴുകിയിട്ടുണ്ട്. 1970 കളിലെ തിരഞ്ഞെടുപ്പുകളിലാണിത് ഏറ്റവും പ്രകടമായത്. 1977 ൽ അടിയന്തരാവസ്ഥയുടെ പശ്ചാത്തലത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ ഉത്തരേന്ത്യ കോൺഗ്രസിനെ കയ്യൊഴിഞ്ഞപ്പോൾ ദക്ഷിണേന്ത്യ ആശ്രയം നൽകി. 1979 ൽ ഉത്തരേന്ത്യ കോൺഗ്രസിനെ മടക്കിവിളിച്ചപ്പോൾ ദക്ഷിണേന്ത്യ കയ്യൊഴിഞ്ഞു.
1960 കളിൽ ദക്ഷിണേന്ത്യ കണ്ടത് ഹിന്ദിവിരുദ്ധ രാഷ്്ട്രീയമാണെങ്കിൽ 1970 കളിലും പിന്നീടും ഉത്തരേന്ത്യയിലും ദക്ഷിണേന്ത്യയിലും അതു കോൺഗ്രസ് വിരുദ്ധ രാഷ്ട്രീയമായി. ഇപ്പോഴാകട്ടെ, അതിൽനിന്നു വ്യത്യസ്തമായ പരസ്പരമുക്ത രാഷ്ട്രീയമാണു ശക്തി പ്രാപിക്കുന്നത്. പഴയ ആര്യ–ദ്രാവിഡ, ഉത്തര–ദക്ഷിണ, ഹിന്ദി–അഹിന്ദി വൈരുധ്യങ്ങൾ ഊതിക്കത്തിച്ചുകൊണ്ടാണു തിരഞ്ഞെടുപ്പു രാഷ്ട്രീയം മുന്നോട്ടുപോകുന്നത്. ദക്ഷിണേന്ത്യയ്ക്ക് ഇനിയും പൂർണമായി ദഹിക്കാത്ത ഹിന്ദിയിൽ രാഷ്ട്രീയസംവാദങ്ങളും നിയമനിർമാണവും ഒരു വശത്തു നടക്കുമ്പോൾ, സനാതനസംസ്കാരം തുടച്ചുനീക്കണമെന്നു മറുവശത്തു ചിലർ പ്രതിജ്ഞയെടുക്കുന്നു.
നിലവിൽ തിരഞ്ഞെടുപ്പു നേട്ടമുദ്ദേശിച്ചുള്ള നീക്കങ്ങളാവാമെങ്കിലും പരസ്പരമുക്ത രാഷ്ട്രീയം വരും വർഷങ്ങളിൽ അപകടകരമായ സംഭവങ്ങൾക്കു വഴിതെളിക്കാം. 2025 നു ശേഷം നടക്കാനിരിക്കുന്ന മണ്ഡല പുനഃക്രമീകരണ പ്രക്രിയയ്ക്കിടയിൽ ഈ മുറവിളികൾ ഉയരാം. ജനസംഖ്യാനുപാതത്തിൽ മണ്ഡലങ്ങൾ ക്രമീകരിക്കുമ്പോൾ ജനസംഖ്യാനിയന്ത്രണം നടപ്പാക്കാത്ത ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് പാർലമെന്റിൽ കൂടുതൽ സീറ്റ് കിട്ടും. അതു നിലവിൽ ബിജെപിക്ക് അനുകൂലമാകുമെന്നതിനാൽ ദക്ഷിണേന്ത്യയിലെ പ്രാദേശികപാർട്ടികൾക്കും അവിടെ വേരോട്ടമുള്ള ദേശീയകക്ഷികൾക്കും എതിർക്കേണ്ടിവരും. കോൺഗ്രസിനെയാവും ഇതു പ്രതിസന്ധിയിലാക്കുക. ജനസംഖാനുപാതത്തിലുള്ള മണ്ഡല പുനഃക്രമീകരണത്തെ എതിർത്താൽ ഉത്തരേന്ത്യയിൽ തിരിച്ചുവരാനുള്ള പാർട്ടിയുടെ ശ്രമങ്ങൾക്കു തിരിച്ചടിയാവും. അനുകൂലമായി നിന്നാൽ ദക്ഷിണേന്ത്യയിൽ നിലവിലുള്ള പിന്തുണ നഷ്ടമായെന്നു വരും.