10 ലക്ഷം പേർക്ക് ഇന്ന് സിപിആർ പരിശീലനം
ന്യൂഡൽഹി ∙ കുഴഞ്ഞുവീണുള്ള മരണം ഒഴിവാക്കുന്നതിൽ നിർണായകമായ ഹൃദയസ്പന്ദന ശ്വസന പുനരുജ്ജീവന പ്രക്രിയ (കാർഡിയോ പൾമണറി റെസസിറ്റേഷൻ –സിപിആർ) പരിശീലിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്നു രാജ്യമെമ്പാടും പ്രത്യേക പരിശീലന സെഷനുകൾ സംഘടിപ്പിക്കും. നാഷനൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസിന്റെ നേതൃത്വത്തിൽ നടക്കുന്ന പരിപാടി കേരളത്തിൽ 48 കേന്ദ്രങ്ങളിൽ നടക്കും. ഇന്നു രാജ്യത്താകെ 10 ലക്ഷം പേർക്കു പരിശീലനം നൽകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചു. മെഡിക്കൽ കോളജുകൾ, ഫാർമസി, നഴ്സിങ് കോളജുകൾ, മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണിത്.