സുപ്രധാന കേസുകളിലെ ബെഞ്ച് മാറ്റം: ചീഫ് ജസ്റ്റിസിനു തുറന്ന കത്തെഴുതി ദുഷ്യന്ത് ദവെ
ന്യൂഡൽഹി ∙ സുപ്രധാന കേസുകൾ പരിഗണിച്ചിരുന്ന ബെഞ്ചുകൾ മാറ്റി പുതിയ ബെഞ്ചുകളെ നിയോഗിക്കുന്ന റജിസ്ട്രിയുടെ രീതിയിൽ അതൃപ്തിയറിയിച്ചു മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിനു തുറന്ന കത്തെഴുതി. മനുഷ്യാവകാശം, അഭിപ്രായ സ്വാതന്ത്ര്യം, ഭരണഘടനാ സ്ഥാപനങ്ങളുടെ നടത്തിപ്പിലെ പ്രശ്നം

ന്യൂഡൽഹി ∙ സുപ്രധാന കേസുകൾ പരിഗണിച്ചിരുന്ന ബെഞ്ചുകൾ മാറ്റി പുതിയ ബെഞ്ചുകളെ നിയോഗിക്കുന്ന റജിസ്ട്രിയുടെ രീതിയിൽ അതൃപ്തിയറിയിച്ചു മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിനു തുറന്ന കത്തെഴുതി.
മനുഷ്യാവകാശം, അഭിപ്രായ സ്വാതന്ത്ര്യം, ഭരണഘടനാ സ്ഥാപനങ്ങളുടെ നടത്തിപ്പിലെ പ്രശ്നം ഇവയുമായി ബന്ധപ്പെട്ട പ്രധാന കേസുകളിൽ ജഡ്ജിമാരെ മാറ്റുന്നതിലെ അതൃപ്തിയാണു കത്തിലുള്ളത്. കേസ് പരിഗണിച്ചിരുന്ന ജഡ്ജിമാർ ചുമതലയിൽ തുടരവേ ഇവരെ മാറ്റുന്നത് എന്തിനാണെന്നു ദവെ ചോദിച്ചു. സുപ്രീം കോടതിയുടെ ചട്ടങ്ങൾക്ക് എതിരാണ് ഈ രീതിയെന്നും പരാതിയുണ്ട്. ബെഞ്ച് നിശ്ചയിക്കുന്ന ആളെന്ന നിലയിൽ വിഷയത്തിൽ അടിയന്തരമായി ഇടപെട്ടു പരിഹാരം കാണണമെന്ന ആവശ്യമാണു കത്തിലുള്ളത്.
ചീഫ് ജസ്റ്റിസിനെ നേരിട്ടു കാണാൻ കഴിയാത്തതുകൊണ്ടാണു തുറന്ന കത്ത് എഴുതേണ്ടി വന്നതെന്നും ദവെ വ്യക്തമാക്കുന്നു.