കുളിമുറിയിൽ വീണ് ഇടുപ്പെല്ല് ഒടിഞ്ഞു; കെസിആറിന് ശസ്ത്രക്രിയ
ഹൈദരാബാദ് ∙ തെലങ്കാന മുൻ മുഖ്യമന്ത്രി കെ.ചന്ദ്രശേഖരറാവു കുളിമുറിയിൽ തെന്നിവീണ് ഇടുപ്പെല്ല് ഒടിഞ്ഞു. അദ്ദേഹത്തിന്റെ ഇടുപ്പെല്ലു മാറ്റിവയ്ക്കാൻ ശസ്ത്രക്രിയ നടത്തണമെന്നു ഡോക്ടർമാർ അറിയിച്ചു. ചികിത്സ പൂർണമാകാൻ 6–8 ആഴ്ച വേണ്ടിവരും. നിയമസഭാ തിരഞ്ഞെടുപ്പിലെ പാർട്ടിയുടെ പരാജയത്തെത്തുടർന്ന് കഴിഞ്ഞ 3 ന് മുഖ്യമന്ത്രി സ്ഥാനം രാജിവച്ച കെസിആർ എരവേലിയിലെ വീട്ടിലാണു തെന്നിവീണത്.

ഹൈദരാബാദ് ∙ തെലങ്കാന മുൻ മുഖ്യമന്ത്രി കെ.ചന്ദ്രശേഖരറാവു കുളിമുറിയിൽ തെന്നിവീണ് ഇടുപ്പെല്ല് ഒടിഞ്ഞു. അദ്ദേഹത്തിന്റെ ഇടുപ്പെല്ലു മാറ്റിവയ്ക്കാൻ ശസ്ത്രക്രിയ നടത്തണമെന്നു ഡോക്ടർമാർ അറിയിച്ചു. ചികിത്സ പൂർണമാകാൻ 6–8 ആഴ്ച വേണ്ടിവരും.
നിയമസഭാ തിരഞ്ഞെടുപ്പിലെ പാർട്ടിയുടെ പരാജയത്തെത്തുടർന്ന് കഴിഞ്ഞ 3 ന് മുഖ്യമന്ത്രി സ്ഥാനം രാജിവച്ച കെസിആർ എരവേലിയിലെ വീട്ടിലാണു തെന്നിവീണത്.
കെസിആർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും കേന്ദ്രമന്ത്രി കിഷൻ റെഡ്ഡിയും ആശംസിച്ചു.