ഡാനിഷ് അലിയെ ബിഎസ്പി സസ്പെൻഡ് ചെയ്തു; നടപടി പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ
ന്യൂഡൽഹി ∙ ഡാനിഷ് അലി എംപിയെ ബിഎസ്പിയിൽനിന്നു സസ്പെൻഡ് ചെയ്തു. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിലാണു നടപടിയെന്നു പാർട്ടി യുപി ഘടകം അറിയിച്ചു. ജെഡിഎസ് നേതാവായിരുന്ന ഡാനിഷ് അലിയെ കഴിഞ്ഞ തവണ ‘വായ്പ’യായി എടുത്ത് ബിഎസ്പി അംറോഹ മണ്ഡലത്തിൽനിന്നു മത്സരിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം മഹുവ മൊയ്ത്രയെ പുറത്താക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ ഡാനിഷ് അലി പ്രതിപക്ഷത്തിനൊപ്പം വോക്കൗട്ട് നടത്തിയിരുന്നു.

ന്യൂഡൽഹി ∙ ഡാനിഷ് അലി എംപിയെ ബിഎസ്പിയിൽനിന്നു സസ്പെൻഡ് ചെയ്തു. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിലാണു നടപടിയെന്നു പാർട്ടി യുപി ഘടകം അറിയിച്ചു. ജെഡിഎസ് നേതാവായിരുന്ന ഡാനിഷ് അലിയെ കഴിഞ്ഞ തവണ ‘വായ്പ’യായി എടുത്ത് ബിഎസ്പി അംറോഹ മണ്ഡലത്തിൽനിന്നു മത്സരിപ്പിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം മഹുവ മൊയ്ത്രയെ പുറത്താക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ ഡാനിഷ് അലി പ്രതിപക്ഷത്തിനൊപ്പം വോക്കൗട്ട് നടത്തിയിരുന്നു. സഭയിലുണ്ടായിരുന്ന ബിഎസ്പി അംഗങ്ങൾ ഇറങ്ങിപ്പോകാതിരിക്കുമ്പോഴായിരുന്നു ഇത്. നേരത്തെയും ‘ഇന്ത്യ’ മുന്നണിയുടെ പ്രക്ഷോഭങ്ങൾക്കൊപ്പം അലി ചേരാറുണ്ടായിരുന്നു. ബിജെപി അംഗം രമേഷ് ബിദൂഡി അധിക്ഷേപ പരാമർശങ്ങൾ നടത്തിയപ്പോൾ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഡാനിഷ് അലിയുടെ വീട്ടിൽച്ചെന്നു ചർച്ച നടത്തിയിരുന്നു.
ഡാനിഷ് അലി കോൺഗ്രസുമായി അടുക്കുന്നുവെന്ന അഭ്യൂഹങ്ങൾക്കിടെയാണ് സസ്പെൻഷൻ. ബിജെപിയുടെ ജനവിരുദ്ധ രാഷ്ട്രീയത്തിനെതിരെ ശബ്ദമുയർത്തിയതല്ലാതെ മറ്റൊരു പാർട്ടി വിരുദ്ധ പ്രവർത്തനവും നടത്തിയില്ലെന്ന് ഡാനിഷ് അലി പ്രതികരിച്ചു. ബിഎസ്പി അടുത്തകാലത്തായി കേന്ദ്രസർക്കാരിനോടും പ്രതിപക്ഷത്തോടും തുല്യ അകലം പാലിക്കുകയാണ്.