ന്യൂഡൽഹി ∙ പാർലമെന്റിലുണ്ടായ കടന്നാക്രമണത്തെ ചുറ്റിയുള്ള പുകമറ കടുത്തുവരികയാണ്. ലോക്സഭയിൽ അതിക്രമിച്ചു കയറുകയും പാർലമെന്റ് പരിസരത്തു മുദ്രാവാക്യം വിളിക്കുകയും ചെയ്തവരെ ഉടൻ പിടികൂടിയെങ്കിലും ഇവരുടെ പിൻബലം ആരാണെന്നോ എന്തായിരുന്നു ഉദ്ദേശ്യമെന്നോ വ്യക്തമായിട്ടില്ല. അന്വേഷണത്തെ വിവിധ ദിശകളിലേക്കു വഴിതെറ്റിക്കാനുള്ള രീതിയിലാണു കടന്നാക്രമണം ആസൂത്രണം ചെയ്തിരുന്നത്. പിടിയിലായ നാലുപേരും സാധാരണനിലയിൽ ഒരുമിച്ചുവരാവുന്നവരല്ല എന്നതുതന്നെ ഇങ്ങനെയൊരു നിഗമനത്തിലേക്ക് അന്വേഷണ ഉദ്യോഗസ്ഥരെ നയിക്കുകയാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ പാർലമെന്റിലുണ്ടായ കടന്നാക്രമണത്തെ ചുറ്റിയുള്ള പുകമറ കടുത്തുവരികയാണ്. ലോക്സഭയിൽ അതിക്രമിച്ചു കയറുകയും പാർലമെന്റ് പരിസരത്തു മുദ്രാവാക്യം വിളിക്കുകയും ചെയ്തവരെ ഉടൻ പിടികൂടിയെങ്കിലും ഇവരുടെ പിൻബലം ആരാണെന്നോ എന്തായിരുന്നു ഉദ്ദേശ്യമെന്നോ വ്യക്തമായിട്ടില്ല.

അന്വേഷണത്തെ വിവിധ ദിശകളിലേക്കു വഴിതെറ്റിക്കാനുള്ള രീതിയിലാണു കടന്നാക്രമണം ആസൂത്രണം ചെയ്തിരുന്നത്. പിടിയിലായ നാലുപേരും സാധാരണനിലയിൽ ഒരുമിച്ചുവരാവുന്നവരല്ല എന്നതുതന്നെ ഇങ്ങനെയൊരു നിഗമനത്തിലേക്ക് അന്വേഷണ ഉദ്യോഗസ്ഥരെ നയിക്കുകയാണ്. ഹരിയാനയിലെ ഗുരുഗ്രാമിൽ താമസിക്കുന്ന ലക്നൗ സ്വദേശി സാഗർ ശർമ, ഹരിയാനയിലെ ഹിസാറിൽ നിന്നെത്തിയ നീലം, കർണാടക സ്വദേശി മനോരഞ്ജൻ, മഹാരാഷ്ട്ര സ്വദേശി അമോൽ ഷിൻഡെ – ഇവർ തമ്മിൽ സമൂഹമാധ്യമങ്ങളിലുടെ മാത്രമാണ്, അതും അടുത്തകാലത്ത്, പരിചയപ്പെട്ടത്. ഇവർക്ക് ഒരുമിച്ചെത്താനും കടന്നാക്രമണം നടത്താനും താവളമുണ്ടാക്കിക്കൊടുത്തതായി പറയപ്പെടുന്ന ലളിത് ഝാ ആകട്ടെ ബംഗാളിലെ ഒരു വികസന സംഘടനയുടെ പ്രവർത്തകനാണ്. ഇദ്ദേഹമാണത്രേ പാർലമെന്റിലെയും പുറത്തെയും സംഭവങ്ങളുടെ വിഡിയോ ദൃശ്യങ്ങൾ പങ്കുവച്ചത്. ഓരോരുത്തരുടെയും സാമൂഹികപശ്ചാത്തലം തമ്മിൽ പരസ്പരസാമ്യമില്ല. വ്യത്യസ്ത രാഷ്ട്രീയ ആശയഗതികളുടെ മുദ്രാവാക്യങ്ങളും ചിത്രങ്ങളും പ്രദർശിപ്പിച്ചതാണ് മറ്റൊന്ന്.

ADVERTISEMENT

∙ സ്വാതന്ത്ര്യസമരക്കാലത്ത് നിയമനിർമാണസഭയിൽ ആക്രമണം നടത്തിയ ഭഗത് സിങ്ങിന്റെ ചിത്രങ്ങൾ: മുഖ്യധാരാ ദേശഭക്തരോടൊപ്പം കടുത്ത ദേശീയവാദികളും ഇടതു രാഷ്ട്രീയകക്ഷികളും അടുത്തകാലത്തായി ആം ആദ്മി പാർട്ടിയും ഇവ കൂടുതലായി പ്രദർശിപ്പിച്ചുവരുന്നു.

∙ പാക്ക് ഭീകരർ 2001 ൽ നടത്തിയ പാർലമെന്റ് ആക്രമണത്തിന്റെ വാർഷികദിനം തിരഞ്ഞെടുത്തത് പാക്കിസ്ഥാനിലേക്കും കശ്മീർ വിഘടനവാദികളിലേക്കും അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രദ്ധ തിരിച്ചുവിടാനാകാം.

ADVERTISEMENT

∙ ഭാരത് മാതാ കീ ജയ് എന്ന ദേശഭക്ത മുദ്രാവാക്യം മുഴക്കിയത് തീവ്രദേശീയവാദി സംഘടനകളിലേക്കു ശ്രദ്ധതെറ്റിച്ചുവിടാനാകാം.

∙ ഇതേദിവസം പാർലമെന്റിൽ ആക്രമണം നടക്കുമെന്ന് സിഖ് ഭീകരനേതാവ് ഗുർപട്‌‌വന്ത് സിങ് പന്നു ഭീഷണി മുഴക്കിയിരുന്നതിന്റെ പശ്ചാത്തലത്തിൽ പാശ്ചാത്യ രാജ്യങ്ങളിൽ അടുത്തകാലത്തായി തലയുയർത്തിവരുന്ന സീഖ് ഭീകരസംഘങ്ങളിലേക്കു സംശയമുന തിരിക്കാനാകാം.

ADVERTISEMENT

∙ അംബേദ്കർ ചിത്രങ്ങൾ പ്രദർശിപ്പിച്ചത് തീവ്ര ദലിത് സംഘടനകളെ പഴിചാരാനാകാം. അടുത്തകാലത്തായി ആം ആദ്മി പാർട്ടിയും ഭഗത് സിങ് ചിത്രങ്ങളോടൊപ്പം അംബേദ്കർ ചിത്രങ്ങൾ പ്രദർശിപ്പിക്കാറുണ്ട്. അർബൻ നക്സലുകളെന്ന് ബിജെപി വിമർശിക്കുന്ന ചില ഇടതുചിന്താധാരാ വക്താക്കൾ ഇവയെല്ലാം ഉപയോഗിക്കുന്നവരായതിനാൽ അവരെയും കുറ്റപ്പെടുത്താം.

∙ ഇവയ്ക്കെല്ലാം പുറമേ, പിടികൊടുക്കാനെന്നവണ്ണം എന്തിനാണ് 2 പേർ (നീലം ദേവിയും അമോൽ ഷിൻഡെയും) പാർലമെന്റ് സമുച്ചയത്തിനു പുറത്തുള്ള റൗണ്ട് എബൗട്ടിൽ മുദ്രാവാക്യം വിളിക്കുകയും പുകപ്രകടനം നടത്തുകയും ചെയ്തത്? 2001 ൽ എന്നപോലെ സമുച്ചയത്തിനകത്തു കടന്നവരെ സുരക്ഷാസൈനികർ വെടിവച്ചുകൊന്നാലും, ചോദ്യം ചെയ്യലിൽ ചില ദിശകളിലേക്കു വിരൽ ചൂണ്ടി അന്വേഷണം വഴിതെറ്റിച്ചു വിടാനാണോ?

English Summary:

Planning to divert the investigation in different directions on Parliament Security Breach