രാജസ്ഥാൻ: ഭജൻലാൽ ശർമ ചുമതലയേറ്റു
ജയ്പുർ ∙ രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ ഗവർണർ കൽരാജ് മിശ്ര പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ദിയാകുമാരി, പ്രേംചന്ദ് ബട്‍വ എന്നിവർ ഉപമുഖ്യമന്ത്രിമാരായും ചുമതലയേറ്റു. ജന്മദിനത്തിലാണ് ഭജൻലാൽ (57) ചുമതലയേറ്റത്.

സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രി അശോക് ഗെലോട്ട്, ബിജെപി ദേശീയ പ്രസിഡന്റ് ജെ.പി.നഡ്ഡ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി, സംസ്ഥാന പ്രസിഡന്റ് സി.പി.ജോഷി, കേന്ദ്രമന്ത്രിമാർ, മുൻ മുഖ്യമന്ത്രി വസുന്ധര രാജെ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
തുടർന്ന് മുഖ്യമന്ത്രിയുടെ ഓഫിസിലെത്തി ഭജൻലാൽ ചുമതലയേറ്റെടുത്തു. മുഖ്യമന്ത്രി കസേരയിൽ ഇരുന്ന ഭജൻലാലിനെ നെറുകെയിൽ കൈവച്ചാണ് വസുന്ധര രാജെ ആശീർവദിച്ചത്. സത്യപ്രതിജ്ഞാ ചടങ്ങിൽ വിവിധ വിഭാഗങ്ങളിൽ നിന്നുള്ള സന്യാസിമാരുടെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു. അന്തരീക്ഷത്തിൽ ‘ജയ് ശ്രീറാം’, ‘മോദി, മോദി’ വിളികൾ മുഴങ്ങി.
മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ ധാമി, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് തുടങ്ങിയവരും പങ്കെടുത്തു.