വ്യോമകവച മിസൈൽ പരീക്ഷണം വിജയം
ന്യൂഡൽഹി∙ ആകാശത്തിലെ 4 ലക്ഷ്യങ്ങളെ ഒരേസമയം തകർത്ത് ഇന്ത്യയുടെ ആകാശ് മിസൈൽ സംവിധാനം മികവു തെളിയിച്ചു. വ്യോമസേന നടത്തിയ പരീക്ഷണത്തിൽ 25 കിലോമീറ്റർ അകലെയുള്ള ലക്ഷ്യങ്ങളാണു മിസൈലുകൾ തകർത്തത്. ലോകത്ത് ആദ്യമായാണ് ഈ ദൂരപരിധിയിലുള്ള ഇത്രയുമധികം ലക്ഷ്യങ്ങളെ ഒരു യൂണിറ്റിൽ നിന്ന് ഒന്നിച്ചു തൊടുത്ത മിസൈലുകൾ

ന്യൂഡൽഹി∙ ആകാശത്തിലെ 4 ലക്ഷ്യങ്ങളെ ഒരേസമയം തകർത്ത് ഇന്ത്യയുടെ ആകാശ് മിസൈൽ സംവിധാനം മികവു തെളിയിച്ചു. വ്യോമസേന നടത്തിയ പരീക്ഷണത്തിൽ 25 കിലോമീറ്റർ അകലെയുള്ള ലക്ഷ്യങ്ങളാണു മിസൈലുകൾ തകർത്തത്. ലോകത്ത് ആദ്യമായാണ് ഈ ദൂരപരിധിയിലുള്ള ഇത്രയുമധികം ലക്ഷ്യങ്ങളെ ഒരു യൂണിറ്റിൽ നിന്ന് ഒന്നിച്ചു തൊടുത്ത മിസൈലുകൾ തകർക്കുന്നത്.
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ‘സമർ’ വ്യോമകവച മിസൈൽ സംവിധാനവും വ്യോമസേന വിജയകരമായി പരീക്ഷിച്ചു. ശത്രുസേനയുടെ മിസൈലുകൾ, യുദ്ധവിമാനങ്ങൾ എന്നിവയെ തകർക്കാൻ കെൽപുള്ള മിസൈൽ സംവിധാനം വ്യോമസേനയുടെ മെയ്ന്റനൻസ് കമാൻഡിനു കീഴിലുള്ള യൂണിറ്റ് ആണു വികസിപ്പിച്ചത്. ഒരേസമയം2 മിസൈലുകൾ തൊടുക്കാൻ കഴിയും. ശബ്ദത്തെക്കാൾ രണ്ടര ഇരട്ടി വേഗത്തിൽ കുതിക്കുന്ന മിസൈലുകളാണിവ.