സസ്പെൻഡ് ചെയ്യപ്പെട്ടവരിൽ 38 കോൺഗ്രസ് എംപിമാർ
ന്യൂഡൽഹി∙ പാർലമെന്റിലെ പുകയാക്രമണത്തിന്റെ പേരിൽ വിശദീകരണമാവശ്യപ്പട്ടു പ്രതിഷേധിച്ചതിന് ഇരുസഭകളിലുംനിന്ന് ഇതുവരെ സസ്പെൻഡ് ചെയ്യപ്പെട്ടത് 92 പ്രതിപക്ഷ എംപിമാർ. ലോക്സഭയിൽനിന്നുമാത്രം 2 ദിവസമായി 20 കോൺഗ്രസ് എംപിമാരെയാണ് സസ്പെൻഡ് ചെയ്തത്. രാജ്യസഭയിൽനിന്ന് 18 പേരെയും സസ്പെൻഡ് ചെയ്തു. ആകെ 38 കോൺഗ്രസ് എംപിമാർ പുറത്തായപ്പോൾ തൃണമൂൽ കോൺഗ്രസിന്റെ 17 പേരെയും ഡിഎംകെയുടെ 15 പേരെയും ഇരുസഭകളിൽ നിന്നും സസ്പെൻഡ് ചെയ്തു. സിപിഎമ്മിന്റെ അഞ്ചും സിപിഐയുടെ മൂന്നും പേർ സസ്പെൻഷൻ ലഭിച്ചവരിൽ ഉൾപ്പെടുന്നു. ജെഡിയു–3, ലീഗ്–2, എസ്പി–2, ആർജെഡി–2, ആർഎസ്പി, കേരള കോൺഗ്രസ്, എൻസിപി, ജെഎംഎം, എജിഎം എന്നീ പാർട്ടികളുടെ ഓരോ അംഗങ്ങളെയും സസ്പെൻഡ് ചെയ്തു.

ന്യൂഡൽഹി∙ പാർലമെന്റിലെ പുകയാക്രമണത്തിന്റെ പേരിൽ വിശദീകരണമാവശ്യപ്പട്ടു പ്രതിഷേധിച്ചതിന് ഇരുസഭകളിലുംനിന്ന് ഇതുവരെ സസ്പെൻഡ് ചെയ്യപ്പെട്ടത് 92 പ്രതിപക്ഷ എംപിമാർ. ലോക്സഭയിൽനിന്നുമാത്രം 2 ദിവസമായി 20 കോൺഗ്രസ് എംപിമാരെയാണ് സസ്പെൻഡ് ചെയ്തത്. രാജ്യസഭയിൽനിന്ന് 18 പേരെയും സസ്പെൻഡ് ചെയ്തു.
ആകെ 38 കോൺഗ്രസ് എംപിമാർ പുറത്തായപ്പോൾ തൃണമൂൽ കോൺഗ്രസിന്റെ 17 പേരെയും ഡിഎംകെയുടെ 15 പേരെയും ഇരുസഭകളിൽ നിന്നും സസ്പെൻഡ് ചെയ്തു. സിപിഎമ്മിന്റെ അഞ്ചും സിപിഐയുടെ മൂന്നും പേർ സസ്പെൻഷൻ ലഭിച്ചവരിൽ ഉൾപ്പെടുന്നു. ജെഡിയു–3, ലീഗ്–2, എസ്പി–2, ആർജെഡി–2, ആർഎസ്പി, കേരള കോൺഗ്രസ്, എൻസിപി, ജെഎംഎം, എജിഎം എന്നീ പാർട്ടികളുടെ ഓരോ അംഗങ്ങളെയും സസ്പെൻഡ് ചെയ്തു.
ലോക്സഭയിൽ നിന്ന് ഇന്നലെ സസ്പെൻഡ് ചെയ്യപ്പെട്ടവർ:
കോൺഗ്രസ്: അധീർ രഞ്ജൻ ചൗധരി, കൊടിക്കുന്നിൽ സുരേഷ്, കെ.മുരളീധരൻ, ആന്റോ ആന്റണി, രാജ്മോഹൻ ഉണ്ണിത്താൻ, അമർ സിങ്, ഗൗരവ് ഗൊഗോയ്, എസ്.തിരുനാവുക്കരശ്
തൃണമൂൽ കോൺഗ്രസ്: കല്യാൺ ബാനർജി, അപരൂപ പൊദ്ദാർ, പ്രസൂൺ ബാനർജി, സൗഗത റോയ്, ശതാബ്ദി റോയ്, അസിത് കുമാർ മൽ, പ്രതിമ മണ്ഡൽ, സുനിൽ മണ്ഡൽ, കാകോലി ഘോഷ് ദസ്തിദാർ
ഡിഎംകെ: ടി.ആർ.ബാലു, ദയാനിധി മാരൻ, എ.രാജ, ജി. സെൽവം, സി.എൻ. അണ്ണാദുരൈ, ടി. സുമതി, കലാനിധി വീരസ്വാമി, എസ്.എസ്. പളനി മാണിക്കം, എസ്. രാമലിംഗം
മുസ്‌ലിംലീഗ്: ഇ.ടി.മുഹമ്മദ് ബഷീർ, നവാസ് കനി
ആർഎസ്പി: എൻ.കെ. പ്രേമചന്ദ്രൻ
ജെഡിയു: കൗശലേന്ദ്ര കുമാർ
അവകാശലംഘന സമിതി റിപ്പോർട്ട് അടിസ്ഥാനത്തിൽ സസ്പെൻഷൻ ലഭിച്ചവർ: ഡോ. കെ. ജയകുമാർ, വിജയ്കുമാർ വസന്ത്, അബ്ദുൽ ഖലീഖ് (മൂവരും കോൺഗ്രസ്).
രാജ്യസഭ
കോൺഗ്രസ്: കെ.സി. വേണുഗോപാൽ, ജെബി മേത്തർ, പ്രമോദ് തിവാരി, ജയറാം രമേശ്, അമീ യഗ്നിക്, സയ്ദ് നസീർ ഹുസൈൻ, ശക്തിസിങ് ഗോഹിൽ, ഫൂലോദേവി നേതം, രജനി പാട്ടീൽ, രഞ്ജീത് രഞ്ജൻ, ഇമ്രാൻ പ്രതാപ്ഗഡി, രൺദീപ് സിങ് സുർജേവാല, നരൻഭായ് റാഠ്‌വ.
ടിഎംസി: സുഖേന്ദു ശേഖർ റേ, നദിമുൽ ഹഖ്, അബീർ രഞ്ജൻ ബിശ്വാസ്, ശന്തനു സെൻ, മൗസം നൂർ, പ്രകാശ് ചിക് ബറെയ്ക്, സമിറുൽ ഇസ്‌ലാം
ഡിഎംകെ: എം.ഷൺമുഖം, കനിമൊഴി, എൻ.വി.എൻ.സോമു, എൻ.ആർ ഇളങ്കോ, ആർ.ഗിരിരാജൻ
സിപിഎം: വി. ശിവദാസൻ, ജോൺ ബ്രിട്ടാസ്, എ.എ. റഹീം
ആർജെഡി: മനോജ് ഝാ, ഫയാസ് അഹമ്മദ്
ജെഡിയു: റാംനാഥ് ഠാക്കുർ, അനിൽ പ്രസാദ് ഹെഗ്ഡെ
സിപിഐ: ബിനോയ് വിശ്വം, പി. സന്തോഷ് കുമാർ
എസ്പി: റാം ഗോപാൽ യാദവ്, ജാവേദ് അലി ഖാൻ
കേരള കോൺഗ്രസ് (എം): ജോസ് കെ. മാണി
എൻസിപി: വന്ദന ചവാൻ
ജെഎംഎം: മഹുവ മാജി
എജിഎം: അജിത് കുമാർ ഭുയാൻ
രാജ്യസഭയിൽ 3 മാസത്തേക്കു സസ്പെൻഷൻ ലഭിച്ചവർ: എൽ.ഹനുമന്തയ്യ, നീരജ് ഡാങ്കി, രാജ്മണി പാട്ടിൽ, ജി.സി.ചന്ദ്രശേഖർ, കുമാർ കേത്കർ (കോൺഗ്രസ്), മുഹമ്മദ് അബ്ദുല്ല (ഡിഎംകെ). ടിഎംസി അംഗം ഡെറക് ഒബ്രയനെ കഴിഞ്ഞയാഴ്ച ഇതേപോലെ സസ്പെൻഡ് ചെയ്തിരുന്നു.
∙ ‘ലോക്സഭയിലെ സസ്പെൻഷനും സഭയിലുണ്ടായ പുകയാക്രമണവുമായി താരതമ്യം ചെയ്യേണ്ടതില്ല. സഭയുടെ അന്തസ്സിനു നിരക്കാത്ത പ്രവൃത്തി അംഗങ്ങളുടെ ഭാഗത്തു നിന്നുണ്ടായതുകൊണ്ടാണു സസ്പെൻഷൻ. സഭയിൽ പ്ലക്കാർഡുകൾ കൊണ്ടുവരില്ലെന്നും നടുത്തളത്തിലിറങ്ങില്ലെന്നും പ്രതിപക്ഷം സർവകക്ഷി യോഗത്തിൽ സമ്മതിച്ചതാണ്.’ – ഓം ബിർല (ലോക്സഭാ സ്പീക്കർ)
∙ ‘17–ാം ലോക്സഭയുടെ ഏകദേശം അവസാനത്തെ സമ്മേളനമാണിത്. അടുത്ത തവണ വോട്ട് ഓൺ അക്കൗണ്ട് മാത്രമായിരിക്കും. അതിനാൽ പ്രധാന ബില്ലുകൾ പാസാക്കാൻ സഹകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും പ്രതിപക്ഷം ബഹളമുണ്ടാക്കുകയായിരുന്നു. ഞങ്ങളെ സസ്പെൻഡ് ചെയ്യൂ എന്ന് അവർ വെല്ലുവിളിച്ചു.’ – പ്രഹ്ലാദ് ജോഷി (പാർലമെന്ററികാര്യ മന്ത്രി)
∙ ‘പ്രതിപക്ഷ ശബ്ദത്തെ കശാപ്പു ചെയ്യുകയാണു കേന്ദ്രത്തിന്റെ ലക്ഷ്യം. പാർലമെന്റിലെ അതിക്രമത്തെക്കുറിച്ച് ആഭ്യന്തര മന്ത്രി പ്രസ്താവന നടത്തണമെന്ന് ആവശ്യപ്പെടുന്നതു കുറ്റകരമാണോ?’ – കെ.സി.വേണുഗോപാൽ (കോൺഗ്രസ്)
∙ ‘പാർലമെന്റിലെ സുരക്ഷാവീഴ്ച സംബന്ധിച്ചു സഭയെ അറിയിക്കാത്തതു സഭാ ചരിത്രത്തിൽ ആദ്യമാണ്. തെറ്റു ചൂണ്ടിക്കാണിക്കുക എന്ന ചുമതല പ്രതിപക്ഷം നിർവഹിക്കുമ്പോൾ ഭരണപക്ഷം പ്രതികാര നടപടി സ്വീകരിക്കുന്നു.’ – ഇ.ടി.മുഹമ്മദ് ബഷീർ (മുസ്‌ലിം ലീഗ്)
∙ ‘സുരക്ഷാവീഴ്ചയുണ്ടായി എന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും സമ്മതിക്കുന്നതുതന്നെ പ്രതിപക്ഷത്തിന്റെ നിലപാടു ന്യായമാണെന്നതിനു തെളിവാണ്.’ – എൻ.കെ.പ്രേമചന്ദ്രൻ (ആർഎസ്പി)