ന്യൂഡൽഹി/ബെംഗളൂരു ∙ പാർലമെന്റ് പുകയാക്രമണ കേസിൽ 2 പേർ കൂടി അറസ്റ്റിൽ. കേസിലെ പ്രതികളിലൊരാളായ മൈസൂരു സ്വദേശി ഡി.മനോരഞ്ജന്റെ സുഹൃത്തും റിട്ട. ഡിഎസ്പിയുടെ മകനുമായ സായികൃഷ്ണ ജഗലി (33), യുപി സ്വദേശിയായ പൊതുപ്രവർത്തകൻ അതുൽ കുൽഷേത്ര (50) എന്നിവരെയാണ് കഴിഞ്ഞ ദിവസം രാത്രി ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ധാർവാഡ് വിദ്യാഗിരിയിലെ ഐടി കമ്പനിയിൽ സോഫ്റ്റ്‌വെയർ എൻജിനീയറായ സായികൃഷ്ണയെ കർണാടകയിലെ ബാഗൽക്കോട്ടിൽ നിന്നാണു പിടികൂടിയത്. മനോരഞ്ജനും സായികൃഷ്ണയും സ്ഥിരമായി ഫോണിൽ വിളിച്ചിരുന്നതിനു തെളിവു ലഭിച്ചതായി പൊലീസ് പറഞ്ഞു. റിട്ട.ഡിഎസ്പി വി.പി.ജഗലിയുടെ മകനാണ്.

ADVERTISEMENT

ബെംഗളൂരു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എൻജിനീയറിങ് കോളജിൽ മനോരഞ്ജനും സായിയും സഹപാഠികളായിരുന്നെന്നും ഒരേ മുറിയിലാണു താമസിച്ചിരുന്നതെന്നുമാണു വിവരം. യുപി ഒറായ് സ്വദേശിയായ അതുൽ കുൽഷേത്ര ഇടത് അനുഭാവിയാണെന്നും കേസിലെ പ്രതികൾ ഭാഗമായിരുന്ന ഭഗത് സിങ് ഫാൻ ക്ലബിൽ അംഗമായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

സുരക്ഷാച്ചുമതല സിഐഎസ്എഫിന്

ADVERTISEMENT

പാർലമെന്റ് സുരക്ഷാച്ചുമതല ഡൽഹി പൊലീസിൽനിന്നു കേന്ദ്ര വ്യവസായ സുരക്ഷാസേന (സിഐഎസ്എഫ്) ഏറ്റെടുക്കുന്നു. എത്രത്തോളം ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്നു വിലയിരുത്താൻ പാർലമെന്റിൽ സിഐഎസ്എഫ് സർവേ നടത്തി. പാർലമെന്റ് സുരക്ഷാസേനയ്ക്കൊപ്പം സിഐഎസ്എഫ് സേനാംഗങ്ങളും ഇനി സുരക്ഷയ്ക്കു മേൽനോട്ടം വഹിക്കും.

English Summary:

Two people arrested in Parliament security breach case