ഭാരതീയ ന്യായ സംഹിത: കൂട്ടപീഡനത്തിന് വധശിക്ഷയോ ജീവപര്യന്തമോ ഉറപ്പാക്കും
ന്യൂഡൽഹി ∙ അപകീർത്തിക്കേസ്, 5000 രൂപയിൽ താഴെയുള്ള മോഷണക്കേസ് തുടങ്ങി ഗൗരവം താരതമ്യേന കുറഞ്ഞ കുറ്റകൃത്യങ്ങളിൽ സാമൂഹികസേവനം പോലെ പുതിയ ശിക്ഷകൾ. നിലവിലുള്ള ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) 19 വകുപ്പുകൾ ഒഴിവാക്കി 20 വകുപ്പുകൾ അധികമായി ഉൾപ്പെടുത്തി - ഭാരതീയ ന്യായ സംഹിതയുടെ സവിശേഷതകളെ ഒറ്റ വാചകത്തിൽ
ന്യൂഡൽഹി ∙ അപകീർത്തിക്കേസ്, 5000 രൂപയിൽ താഴെയുള്ള മോഷണക്കേസ് തുടങ്ങി ഗൗരവം താരതമ്യേന കുറഞ്ഞ കുറ്റകൃത്യങ്ങളിൽ സാമൂഹികസേവനം പോലെ പുതിയ ശിക്ഷകൾ. നിലവിലുള്ള ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) 19 വകുപ്പുകൾ ഒഴിവാക്കി 20 വകുപ്പുകൾ അധികമായി ഉൾപ്പെടുത്തി - ഭാരതീയ ന്യായ സംഹിതയുടെ സവിശേഷതകളെ ഒറ്റ വാചകത്തിൽ
ന്യൂഡൽഹി ∙ അപകീർത്തിക്കേസ്, 5000 രൂപയിൽ താഴെയുള്ള മോഷണക്കേസ് തുടങ്ങി ഗൗരവം താരതമ്യേന കുറഞ്ഞ കുറ്റകൃത്യങ്ങളിൽ സാമൂഹികസേവനം പോലെ പുതിയ ശിക്ഷകൾ. നിലവിലുള്ള ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) 19 വകുപ്പുകൾ ഒഴിവാക്കി 20 വകുപ്പുകൾ അധികമായി ഉൾപ്പെടുത്തി - ഭാരതീയ ന്യായ സംഹിതയുടെ സവിശേഷതകളെ ഒറ്റ വാചകത്തിൽ
ന്യൂഡൽഹി ∙ അപകീർത്തിക്കേസ്, 5000 രൂപയിൽ താഴെയുള്ള മോഷണക്കേസ് തുടങ്ങി ഗൗരവം താരതമ്യേന കുറഞ്ഞ കുറ്റകൃത്യങ്ങളിൽ സാമൂഹികസേവനം പോലെ പുതിയ ശിക്ഷകൾ. നിലവിലുള്ള ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) 19 വകുപ്പുകൾ ഒഴിവാക്കി 20 വകുപ്പുകൾ അധികമായി ഉൾപ്പെടുത്തി - ഭാരതീയ ന്യായ സംഹിതയുടെ സവിശേഷതകളെ ഒറ്റ വാചകത്തിൽ ഇങ്ങനെ പറയാം. ആകെ 358 വകുപ്പുകൾ (ഐപിസിയിൽ 511 വകുപ്പുകൾ) ആണ് ഉള്ളത്. ബ്രിട്ടിഷ് കാലത്ത് രൂപപ്പെടുകയും പലപ്പോഴായി ഭേദഗതികൾ വരുത്തുകയും ചെയ്ത നിയമമാണ് മാറുന്നത്. രാഷ്ട്രപതിയുടെ അംഗീകാരം മാത്രമാണ് ശേഷിക്കുന്ന നടപടി.
ഭാരതീയ ന്യായ സംഹിതയിലെ പ്രധാന മാറ്റങ്ങൾ
∙ ലൈംഗികാതിക്രമം കൈകാര്യം ചെയ്യാൻ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കുറ്റകൃത്യങ്ങൾ എന്ന പുതിയ അധ്യായം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരായ കൂട്ടപീഡനക്കേസിൽ ബന്ധപ്പെട്ട വകുപ്പുകളും പോക്സോ നിയമവും ഒന്നിച്ചു കണക്കിലെടുക്കും. ഇത് ജീവപര്യന്തമോ വധശിക്ഷയോ ലഭിക്കാവുന്ന കുറ്റമായി. കൂട്ടപീഡനക്കേസുകളിൽ കുറഞ്ഞത് 20 വർഷമോ ജീവപര്യന്തമോ ശിക്ഷയ്ക്കുള്ള വ്യവസ്ഥ. വിവാഹവാഗ്ദാനം നൽകിയുള്ള ലൈംഗിക മുതലെടുപ്പിനും ശിക്ഷയ്ക്ക് വ്യവസ്ഥ.
∙ തീവ്രവാദക്കുറ്റത്തിനു (113.1–ാം വകുപ്പ്) പുതിയ നിർവചനം. വധശിക്ഷയോ പരോൾ ഇല്ലാതെ ജീവപര്യന്തം തടവോ ലഭിക്കാവുന്ന കുറ്റം. പൊതുസ്ഥാപനങ്ങളോ സ്വകാര്യ സ്വത്തോ തകർക്കുന്നതും വകുപ്പിന്റെ പരിധിയിൽ വരും.
∙ സംഘടിതമായി നടത്തുന്ന നിയമവിരുദ്ധ പ്രവർത്തനം സംഘടിത കുറ്റകൃത്യമായി (111.1) നിർവചിച്ചു. സായുധ വിമത പ്രവർത്തനം, വിഘടനവാദം, രാജ്യത്തിന്റെ പരമാധികാരം ചോദ്യം ചെയ്യൽ തുടങ്ങിയവ വകുപ്പിന്റെ പരിധിയിലുണ്ട്. ചെറിയ കുറ്റകൃത്യങ്ങൾ 7 വർഷം വരെ തടവുകിട്ടാവുന്ന കുറ്റമാക്കി. ആൾനാശമുണ്ടായാൽ വധശിക്ഷയോ ജീവപര്യന്തമോ ശിക്ഷിക്കും. 10 ലക്ഷത്തിൽ കുറയാതെ പിഴയുമുണ്ട്. ഇവരെ സഹായിക്കുന്നവർക്കും ശിക്ഷ. സാമ്പത്തിക കുറ്റകൃത്യങ്ങൾക്കും നിർവചനം നൽകി.
∙ വർഗം, ജാതി, സമുദായം എന്നിവ അടിസ്ഥാനമാക്കിയുള്ള ആൾക്കൂട്ട ആക്രമണങ്ങളുമായി ബന്ധപ്പെട്ട് പുതിയ വകുപ്പ് ഉൾപ്പെടുത്തി. ജീവപര്യന്തമോ വധശിക്ഷയോ ലഭിക്കാം.
∙ ഒരാൾക്ക് അംഗവൈകല്യം ഉണ്ടാക്കുകയോ ഇതിന്റെ വക്കോളമെത്തുകയോ ചെയ്യുന്ന കുറ്റകൃത്യങ്ങളിൽ കൂടുതൽ കടുത്ത ശിക്ഷയ്ക്കും വ്യവസ്ഥ.
∙ കുറ്റകൃത്യത്തിൽ ഇരയാകുന്നയാൾക്കു പ്രാമുഖ്യം നൽകുന്ന വ്യവസ്ഥകൾ ഉൾപ്പെടുത്തി; ഇരയാകുന്നവർക്ക് അഭിപ്രായം വ്യക്തമാക്കുന്നതിനും വിവരം ലഭിക്കുന്നതിനും നഷ്ടപരിഹാരത്തിനുമുള്ള അർഹത അവകാശമാക്കി. എവിടെ നിന്നും പരാതി നൽകി എഫ്ഐആർ റജിസ്റ്റർ ചെയ്യാം. പണം നൽകാതെ തന്നെ എഫ്ഐആർ പകർപ്പ് പരാതിക്കാരനു നൽകണം, അന്വേഷണ പുരോഗതി 90 ദിവസത്തിനകം അറിയിക്കണം.
∙ രാജ്യദ്രോഹകുറ്റം ഒഴിവാക്കിയെങ്കിലും തത്തുല്യമായ വ്യവസ്ഥ ഉൾപ്പെടുത്തി. വിഘടനവാദം പ്രോത്സാഹിപ്പിക്കുന്നതും ഇന്ത്യയുടെ പരാമാധികാരവും അഖണ്ഡതയും ഐക്യവും വെല്ലുവിളിക്കുന്നതും 152–ാം വകുപ്പുപ്രകാരം കുറ്റകരമാകും. ഐപിസിയിലെ രാജ്യദ്രോഹ വകുപ്പ് (124എ) സർക്കാരിനെതിരെ എന്നായിരുന്നെങ്കിൽ പുതിയതിൽ രാജ്യത്തിന് എതിരെ എന്നാണ്. വിദ്വേഷം, അപകീർത്തി എന്നിവ ഒഴിവാക്കി സായുധ വിമത പ്രവർത്തനം, വിഘടനവാദം എന്നിവ ഉൾപ്പെടുത്തി. കുറ്റകൃത്യത്തിന്റെ ലക്ഷ്യമെന്താണെന്ന് പുതിയതിൽ വ്യക്തമാക്കുന്നതിനാൽ അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടുമെന്നു സർക്കാർ വാദം.
ചികിത്സപ്പിഴവ്: ശിക്ഷ തുടരും, പരമാവധി ശിക്ഷ 2 വർഷം
ന്യൂഡൽഹി ∙ ചികിത്സയിൽ പിഴവുണ്ടായാൽ ഡോക്ടർമാർക്കെതിരായ ക്രിമിനൽ നടപടി ഭാരതീയ ന്യായ സംഹിതയിലെ 106–ാം വകുപ്പ് അനുസരിച്ചായിരിക്കും. ഡോക്ടർമാർക്ക് ഇളവു നൽകുമെന്ന് ബില്ലിന്മേലുള്ള ചർച്ചയുടെ മറുപടിയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞെങ്കിലും ശിക്ഷയ്ക്കുള്ള വ്യവസ്ഥയുണ്ട്; താരതമ്യേന കാഠിന്യം കുറഞ്ഞതാണെന്നു മാത്രം. 106–ാം വകുപ്പു പ്രകാരം തിടുക്കപ്പെട്ടുള്ളതോ അശ്രദ്ധയോടെയുള്ളതോ ആയ പ്രവൃത്തി മരണത്തിലേക്ക് നയിച്ചാൽ 5 വർഷം വരെ തടവുശിക്ഷയും പിഴയും ലഭിക്കും. എന്നാൽ, ചികിത്സ നൽകുന്നതിനിടെ റജിസ്റ്റേഡ് ഡോക്ടർമാരുടെ പിഴവു മൂലമാണ് മരണം സംഭവിക്കുന്നതെങ്കിൽ പരമാവധി 2 വർഷം വരെ തടവും പിഴയുമാണ്.