ന്യൂഡൽഹി ∙ സ്വാതന്ത്ര്യസമര കാലം മുതൽ സാമൂഹിക സേവന രംഗത്തു ക്രൈസ്തവർ നൽകിയ സംഭാവനകൾ അഭിമാനത്തോടെ ഓർമിക്കുന്നുവെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

ന്യൂഡൽഹി ∙ സ്വാതന്ത്ര്യസമര കാലം മുതൽ സാമൂഹിക സേവന രംഗത്തു ക്രൈസ്തവർ നൽകിയ സംഭാവനകൾ അഭിമാനത്തോടെ ഓർമിക്കുന്നുവെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ സ്വാതന്ത്ര്യസമര കാലം മുതൽ സാമൂഹിക സേവന രംഗത്തു ക്രൈസ്തവർ നൽകിയ സംഭാവനകൾ അഭിമാനത്തോടെ ഓർമിക്കുന്നുവെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ സ്വാതന്ത്ര്യസമര കാലം മുതൽ സാമൂഹിക സേവന രംഗത്തു ക്രൈസ്തവർ നൽകിയ സംഭാവനകൾ അഭിമാനത്തോടെ ഓർമിക്കുന്നുവെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. 

ക്രിസ്മസ് ദിനത്തിൽ പ്രധാനമന്ത്രിയുടെ വസതിയിൽ വിവിധ ക്രൈസ്തവ സഭാ അധ്യക്ഷൻമാർ ഉൾപ്പെടെയുള്ള പ്രതിനിധികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. ക്രൈസ്തവ സമൂഹവുമായി തനിക്കു ദീർഘകാലത്തെ ഊഷ്മള ബന്ധമുണ്ട്. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് മണിനഗറിലെ ക്രൈസ്തവരുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. 

ADVERTISEMENT

സാമൂഹിക സേവനരംഗത്ത് സജീവമായ ക്രൈസ്തവർ പാവപ്പെട്ടവരുടെയും പാർശ്വവൽകരിക്കപ്പെട്ടവരുടേയും ഉന്നമനത്തിനാണു പ്രാധാന്യം നൽകുന്നത്. ഇന്നും രാജ്യത്ത് വിദ്യാഭ്യാസ, ആരോഗ്യ രംഗത്തു ക്രൈസ്തവ സമൂഹം ശ്രദ്ധേയമായ സംഭാവനകളാണ് നൽകുന്നത്. സത്യത്തിലൂടെ മാത്രമേ മോചനം സാധ്യമാകൂവെന്ന് ബൈബിളിൽ പറയുന്നു. ഉപനിഷത്തുകളിലും ഇതു തന്നെയാണ് പറഞ്ഞിരിക്കുന്നതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 

കൂടിക്കാഴ്ചയിൽ കർദിനാൾ ഓസ്‌വാൾ‍ഡ് ഗ്രേഷ്യസ്, ഡൽഹി അതിരൂപത അധ്യക്ഷൻ ആർച്ച് ബിഷപ് ഡോ. അനിൽ കൂട്ടോ, ഒളിംപിക് താരം അഞ്ജു ബോബി ജോർജ്, സിഎൻഐ ഡൽഹി ബിഷപ് ഡോ. പോൾ സ്വരൂപ്, സെന്റ് സ്റ്റീഫൻസ് കോളജ് പ്രിൻസിപ്പൽ ജോൺ വർഗീസ് എന്നിവർ പ്രസംഗിച്ചു. 

ADVERTISEMENT

ഫരീദാബാദ് രൂപത ആർച്ച് ബിഷപ് മാർ‌ കുര്യാക്കോസ് ഭരണികുളങ്ങര, വത്തിക്കാൻ എംബസിയിലെ പ്രത്യേക പ്രതിനിധിയും ‍ഡപ്യൂട്ടി ചീഫ് ഓഫ് മിഷനുമായ ബിഷപ് കെവിൻ തോമസ്, മലങ്കര ഗുഡ്ഗാവ്– രൂപത ബിഷപ് തോമസ് മാർ അന്തോണിയോസ്, യാക്കോബായ സഭ ഡൽഹി ഭദ്രാസനാധിപൻ കുര്യാക്കോസ് മാർ യൂസേബിയോസ്, ഡൽഹി അതിരൂപത സഹായ മെത്രാൻ ദീപക് വലേറിയൻ തോറോ, മെത്തഡിസ്റ്റ് ചർച്ച് ബിഷപ് സുബോധ് മണ്ഡൽ, ദീപിക ദിനപത്രം മാനേജിങ് എഡിറ്റർ ഫാ. ബെന്നി മുണ്ടനാട്ട്, ചാവറ കൾചറൽ സെന്റർ ഡയറക്ടർ ഫാ. റോബി കണ്ണൻചിറ, ഇവാഞ്ചലിക്കൽ‌ ഫെലോഷിപ് ജനറൽ സെക്രട്ടറി ഫാ. വിജയേഷ് ലാൽ, മാർത്തോമ സഭയിലെ ഫാ. സാം ഏബ്രഹാം, കാത്തലിക് സ്കൂൾ അസോസിയേഷൻ പ്രസിഡന്റ് ഫാ. ഷിനോജ് കിഴക്കേമുറിയിൽ, ഓർത്തഡോക്സ് സഭയിലെ ഫാ. സജി ഏബ്രഹാം, നാഷനൽ കൗൺസിൽ ഓഫ് ചർച്ചസിന്റെ ഫാ. ഏബ്രഹാം മാത്യു,  വ്യവസായ പ്രമുഖരായ ജോയ് ആലുക്കാസ്, അലക്സാണ്ടർ മുത്തൂറ്റ് ജോർജ്, പൊറിഞ്ചു വെളിയത്ത്, കുര്യൻ വർഗീസ്, ഇസാഫ് ചെയർമാൻ പോൾ തോമസ്, ചലച്ചിത്ര താരം ദിനോ മോറിയ, ശാസ്ത്രജ്ഞ ടെസി തോമസ്, കേന്ദ്രമന്ത്രി ജോൺ ബാർല, ബിജെപി നേതാക്കളായ ടോം വടക്കൻ, അനിൽ ആന്റണി, അനൂപ് ആന്റണി തുടങ്ങിയവരും പങ്കെടുത്തു.
കായികരംഗത്ത് എന്തൊരു മാറ്റം; മോദിയെ പ്രശംസിച്ച് അഞ്ജു
ന്യൂഡൽഹി ∙ ഇന്ത്യയിൽ ഇന്നു കായിക താരങ്ങളുടെ നേട്ടങ്ങൾ ആഘോഷിക്കപ്പെടുന്നതു കാണുമ്പോൾ താൻ ജനിച്ചത് തെറ്റായ കാലത്താണെന്ന് തോന്നുന്നതായി കായിക താരം അഞ്ജു ബോബി ജോർജ്. ക്രിസ്മസ് ചടങ്ങിലായിരുന്നു പരാമർശം. 

‘25 വർഷമായി കായിക രംഗത്തുണ്ട്. അന്നത്തെയും ഇന്നത്തെയും സാഹചര്യങ്ങളിൽ വളരെയധികം മാറ്റമുണ്ട്. 20 വർഷം മുൻപ് ഇന്ത്യയ്ക്കു വേണ്ടി ആദ്യ രാജ്യാന്തര മെഡൽ ലഭിച്ചപ്പോൾ സ്വന്തം വകുപ്പിൽ ഉദ്യോഗക്കയറ്റം പോലും ലഭിച്ചില്ല. എന്നാൽ, നീരജിന് (ചോപ്ര) ഒളിംപിക് മെഡൽ ലഭിച്ചപ്പോൾ ഇന്ത്യ മുഴുവൻ ആഘോഷിച്ചു. ഖേലോ ഇന്ത്യ, ഫിറ്റ് ഇന്ത്യ പദ്ധതികളിലൂടെ എല്ലായിടത്തും സ്പോർട്സ് സംസാരവിഷയമാണ്. നമ്മുടെ താരങ്ങൾ രാജ്യാന്തര തലത്തിൽ നല്ല പ്രകടനം നടത്തുന്നു. 2036 ഒളിംപിക്സിന് ഇന്ത്യ തയാറാണെന്ന് അങ്ങു പറഞ്ഞപ്പോൾ അത് സ്വപ്ന സാക്ഷാത്കാരമാണ്’– അഞ്ജു പറഞ്ഞു. 

ADVERTISEMENT

പ്രസംഗശേഷം പ്രധാനമന്ത്രി അഞ്ജുവിന് പ്രത്യേകം ആശംസ നേർന്നു.

English Summary:

Prime Minister organised feast on Christmas day