രാഹുൽ ഗാന്ധിയുടെ രണ്ടാം പര്യടനം ഇംഫാൽ– മുംബൈ;ഭാരത് ന്യായ് യാത്ര ബസിൽ
ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി പരമാവധി ജനങ്ങളുമായി നേരിട്ടു ബന്ധപ്പെടാൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള രണ്ടാം ഘട്ട യാത്ര കോൺഗ്രസ് പ്രഖ്യാപിച്ചു. കാൽനടയായി പൂർത്തിയാക്കിയ ഭാരത് ജോഡോ യാത്രയ്ക്കു പകരം, ബസിൽ ഭാരത് ന്യായ് യാത്രയാണ് ഇക്കുറി ആസൂത്രണം ചെയ്യുന്നത്. ജനുവരി 14ന്

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി പരമാവധി ജനങ്ങളുമായി നേരിട്ടു ബന്ധപ്പെടാൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള രണ്ടാം ഘട്ട യാത്ര കോൺഗ്രസ് പ്രഖ്യാപിച്ചു.
കാൽനടയായി പൂർത്തിയാക്കിയ ഭാരത് ജോഡോ യാത്രയ്ക്കു പകരം, ബസിൽ ഭാരത് ന്യായ് യാത്രയാണ് ഇക്കുറി ആസൂത്രണം ചെയ്യുന്നത്. ജനുവരി 14ന് മണിപ്പുരിലെ ഇംഫാലിൽ തുടങ്ങി മാർച്ച് 20ന് മുംബൈയിൽ സമാപിക്കും.
വഴിയിലെ ജനാവലിയെ മുഴുവൻ കാണാവുന്ന തരത്തിൽ യാത്രയ്ക്കുള്ള ബസ് സജ്ജീകരിക്കുമെന്നും കൂടുതൽ ആൾക്കൂട്ടമുള്ള ഇടങ്ങളിൽ രാഹുൽ നടക്കുമെന്നും ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ വ്യക്തമാക്കി.
ഭാരത് ജോഡോ യാത്രയ്ക്കു ശേഷം കിഴക്ക്–പടിഞ്ഞാറ് യാത്ര നടത്തുമെന്ന് രാഹുൽ വ്യക്തമാക്കിയിരുന്നെങ്കിലും നീണ്ടുപോയി.
നിയമസഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്കു ശേഷം ചേർന്ന പ്രവർത്തക സമിതി യോഗത്തിൽ പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും മറ്റുമാണ് രാഹുലിന്റെ നേതൃത്വത്തിൽ യാത്ര നടത്തണമെന്ന് ആവശ്യപ്പെട്ടത്.
66 ദിവസം, 6200 കിലോമീറ്റർ
∙ ജനുവരി 14ന് ഇംഫാലിൽ മല്ലികാർജുൻ ഖർഗെ ഫ്ലാഗ് ഓഫ് ചെയ്യും.
∙ 66 ദിവസം കൊണ്ട് 6,200 കിലോമീറ്റർ പിന്നിടും.
∙ 14 സംസ്ഥാനങ്ങൾ: മണിപ്പുർ, നാഗാലാൻഡ്, അസം, മേഘാലയ, പശ്ചിമ ബംഗാൾ, ബിഹാർ, ജാർഖണ്ഡ്, ഒഡീഷ, ഛത്തീസ്ഗഡ്, ഉത്തർപ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര; 85 ജില്ലകൾ.
∙ രാജ്യത്തെ ജനങ്ങൾക്ക് സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതി ഉറപ്പാക്കുക ലക്ഷ്യം.
∙ തൊഴിലില്ലായ്മ ഉൾപ്പെടെ വിഷയങ്ങൾ ഉയർത്തും.