മണിപ്പുരിൽ ഗ്രാമത്തലവനെ വെടിവച്ചുകൊന്നു
ഇംഫാൽ ∙ മണിപ്പുരിലെ ഇംഫാൽ വെസ്റ്റ് മേഖലയിലുള്ള കടങ്ബാൻഡ് ഗ്രാമത്തലവനായ ജയിംസ് ബോണ്ട് നിങ്ഗോംബത്തിനെ ആയുധധാരികൾ വെടിവച്ചുകൊന്നു. കടങ്ബാൻഡിൽ ഏറെനാളായി അക്രമസംഭവങ്ങൾ തുടരുകയാണ്. ഇതിനിടെ, മോറെ മേഖലയിൽ പൊലീസ് കമാൻഡോകൾ സഞ്ചരിച്ച വാഹനത്തിനു നേരെ ആയുധധാരികൾ വെടിവച്ചു. ഒരു പൊലീസുകാരന് പരുക്കേറ്റു.

ഇംഫാൽ ∙ മണിപ്പുരിലെ ഇംഫാൽ വെസ്റ്റ് മേഖലയിലുള്ള കടങ്ബാൻഡ് ഗ്രാമത്തലവനായ ജയിംസ് ബോണ്ട് നിങ്ഗോംബത്തിനെ ആയുധധാരികൾ വെടിവച്ചുകൊന്നു. കടങ്ബാൻഡിൽ ഏറെനാളായി അക്രമസംഭവങ്ങൾ തുടരുകയാണ്.
ഇതിനിടെ, മോറെ മേഖലയിൽ പൊലീസ് കമാൻഡോകൾ സഞ്ചരിച്ച വാഹനത്തിനു നേരെ ആയുധധാരികൾ വെടിവച്ചു. ഒരു പൊലീസുകാരന് പരുക്കേറ്റു. മണിപ്പുർ ജേണലിസ്റ്റ് യൂണിയൻ മുൻ പ്രസിഡന്റും കാംഗ്ലൈപാകി മെയ്രാ പത്രത്തിന്റെ എഡിറ്ററുമായ വാങ്കെംചാ ശ്യാജായിയെ പൊലീസ് അറസ്റ്റ് ചെയ്തു.
കുക്കി ഭീകരർക്ക് ബിജെപി സർക്കാരിന്റെ പിന്തുണയുണ്ടോ എന്ന ലേഖനത്തെത്തുടർന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റാണ് ഇദ്ദേഹത്തിനെതിരെ പരാതി നൽകിയത്. സംഭവത്തിൽ മണിപ്പുർ കോൺഗ്രസ് പ്രതിഷേധിച്ചു. ശ്യാജായിയെ കോടതി റിമാൻഡ് ചെയ്തു.