മണിപ്പുരിൽ ചോരക്കളമായി പുതുവർഷം; ജനക്കൂട്ടത്തിനു നേരെ വെടിവയ്പ്, 4 മരണം
കൊൽക്കത്ത ∙ മണിപ്പുരിലെ ഇംഫാൽ താഴ്‌വരയിൽ പുതുവർഷദിനത്തിൽ തീവ്രവാദികൾ നടത്തിയ വെടിവയ്പിൽ നാലുപേർ കൊല്ലപ്പെട്ടു. 14 പേർക്കു പരുക്കേറ്റു. തൗബാലിലെ മെയ്തെയ് മുസ്‌ലിം (പംഗൽ) മേഖലയായ ലിലോങ്ങിൽ പൊലീസ് യൂണിഫോമിലെത്തിയ തീവ്ര മെയ്തെയ് സംഘടനകളിലെ ആയുധധാരികൾ ജനക്കൂട്ടത്തിനുനേരെ യന്ത്രത്തോക്കുകൾ ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു. ക്ഷുഭിതരായ ജനക്കൂട്ടം അക്രമികളുടെ രണ്ടു വാഹനങ്ങൾക്ക് തീയിട്ടു. ഇംഫാൽ താഴ്‌വരയിൽ അനിശ്ചിതകാല കർഫ്യൂ ഏർപ്പെടുത്തി.

കലാപത്തിൽ പങ്കാളികളല്ലാത്ത പംഗൽ വിഭാഗക്കാർക്കുനേരെ പ്രത്യക്ഷമായ ആക്രമണമുണ്ടാകുന്നത് ആദ്യമാണ്. കലാപത്തിൽ പങ്കാളികളായ കുക്കി-മെയ്തെയ് വിഭാഗക്കാരുമായി നല്ല ബന്ധത്തിലായിരുന്നു പംഗലുകൾ. കൊള്ളയ്ക്കായി എത്തിയ ഭീകരസംഘത്തെ എതിർത്തവരെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണു സൂചന. കഴിഞ്ഞ വർഷം മേയ് 3ന് ആരംഭിച്ച വംശീയകലാപത്തിൽ 200ൽ അധികം പേർ ഇതിനകം കൊല്ലപ്പെട്ടു. അരലക്ഷത്തിലധികംപേർ ഭവനരഹിതരായി.