അദാനി നമ്പർ 1; മുകേഷ് അംബാനിയെ കടത്തിവെട്ടി ഗൗതം അദാനി വീണ്ടും ഇന്ത്യയിലെ ഏറ്റവും ധനികൻ
മുംബൈ ∙ മുകേഷ് അംബാനിയെ കടത്തിവെട്ടി ഗൗതം അദാനി ഇന്ത്യയിലെയും ഏഷ്യയിലെയും ഏറ്റവും ധനികനായ വ്യക്തിയായി. ഹിൻഡൻബർഗ് റിപ്പോർട്ടിലെ ആരോപണങ്ങൾ പ്രത്യേക സംഘം അന്വേഷിക്കേണ്ടതില്ലെന്ന സുപ്രീം കോടതി വിധി വന്നതിനു പിന്നാലെ അദാനി ഓഹരികളുടെ വില കുതിച്ചതാണ് ഗൗതം അദാനിയെ കോടീശ്വര പട്ടികയിൽ ഒന്നാമതെത്തിച്ചത്.

ലോകറാങ്കിങ്ങിലും അടുത്തടുത്ത്
നിലവിൽ ബ്ലൂംബർഗിന്റെ ആഗോള സമ്പന്നരുടെ സൂചികയിൽ 12–ാം സ്ഥാനത്താണ് ഗൗതം അദാനി. റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി 13–ാം സ്ഥാനത്ത്.
2021 ലും മുകേഷ് അംബാനിയെ പിന്തള്ളി, ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും സമ്പന്നനായിരുന്നു. സൗദി അരാംകോയുമായുള്ള ഇടപാടിൽനിന്ന് റിലയൻസ് പിന്മാറിയതോടെ റിലയൻസ് ഓഹരികളുടെ വില ഇടിഞ്ഞതായിരുന്നു കാരണം.
അദാനി: 9760 കോടി ഡോളർ* (8.1 ലക്ഷം കോടി രൂപ) (ആസ്തിമൂല്യം)
അംബാനി: 9700 കോടി ഡോളർ (8 ലക്ഷം കോടി രൂപ)