ഐഎസ്ആർഒക്ക് തിരക്കിന്റെ വർഷം; ആദിത്യ എൽ1 ഇന്ന് ഒന്നാം ലഗ്രാഞ്ച് ബിന്ദുവിലേക്ക്
തിരുവനന്തപുരം ∙ സൂര്യനെ നിരീക്ഷിക്കാനുള്ള ഇന്ത്യയുടെ സ്ഥിരം നിലയമായി ആദിത്യ എൽ1 ഒന്നാം ലഗ്രാഞ്ച് ബിന്ദുവിലേക്കെത്തുമ്പോൾ ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രം (ഐഎസ്ആർഒ) തിരക്കിട്ട അടുത്ത പ്രവർത്തനങ്ങളിലേക്കു നീങ്ങുകയാണ്. അടുത്തവർഷമാദ്യം മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്നതിനു മുന്നോടിയായി ഗഗൻയാൻ ദൗത്യത്തിന്റെ വിവിധ ഘട്ടങ്ങൾ പൂർത്തിയാക്കുകയാണ് ഇതിൽ പ്രധാനം.

തിരുവനന്തപുരം ∙ സൂര്യനെ നിരീക്ഷിക്കാനുള്ള ഇന്ത്യയുടെ സ്ഥിരം നിലയമായി ആദിത്യ എൽ1 ഒന്നാം ലഗ്രാഞ്ച് ബിന്ദുവിലേക്കെത്തുമ്പോൾ ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രം (ഐഎസ്ആർഒ) തിരക്കിട്ട അടുത്ത പ്രവർത്തനങ്ങളിലേക്കു നീങ്ങുകയാണ്.
അടുത്തവർഷമാദ്യം മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്നതിനു മുന്നോടിയായി ഗഗൻയാൻ ദൗത്യത്തിന്റെ വിവിധ ഘട്ടങ്ങൾ പൂർത്തിയാക്കുകയാണ് ഇതിൽ പ്രധാനം.
∙ ഗഗൻയാൻ: യാത്രികരില്ലാത്ത 2 ദൗത്യങ്ങൾ എൽവിഎം3 റോക്കറ്റ് ഉപയോഗിച്ച് വിക്ഷേപിക്കും. അതിലൊന്നിൽ (ജിഎക്സ് ദൗത്യം) യന്ത്രവനിത ‘വ്യോമമിത്ര’യും ഉണ്ടാകും. യഥാർഥ ഓർബിറ്റൽ മൊഡ്യൂൾ മാതൃകയാണു വിക്ഷേപിക്കുക.
അപകടമുണ്ടായാൽ യാത്രികരെ രക്ഷിക്കാനുള്ള അബോർട്ട് ദൗത്യങ്ങൾ ടെസ്റ്റ് വെഹിക്കിൾ (ടിവി) എന്ന റോക്കറ്റ് ഉപയോഗിച്ച് 3 തവണ കൂടി പരീക്ഷിക്കും. കഴിഞ്ഞ ഒക്ടോബറിലെ ആദ്യത്തെ ടിവി പരീക്ഷണം വിജയമായിരുന്നു.
∙ പിഎസ്എൽവി: ഈ റോക്കറ്റ് ഉപയോഗിച്ചുള്ള ഇക്കൊല്ലത്തെ 6 ദൗത്യങ്ങളിൽ ആദ്യത്തേത് എക്സ്പോസാറ്റ് ഉപഗ്രഹത്തെ ഭ്രമണപഥത്തിൽ എത്തിച്ചതാണ്. ഇനി ഒരു ഭൗമനിരീക്ഷണ ഉപഗ്രഹ വിക്ഷേപണവും 2 സാങ്കേതികവിദ്യാ അവതരണ ദൗത്യങ്ങളും ഐഎസ്ആർഒയുടെ വാണിജ്യ വിഭാഗമായ ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ് (എൻഎസ്ഐഎൽ) ഏറ്റെടുത്ത 2 ദൗത്യങ്ങളും നടക്കും.
∙ ജിഎസ്എൽവി: നാസ–ഐഎസ്ആർഒ സിന്തറ്റിക് അപ്പാർചർ റഡാർ സാറ്റലൈറ്റ് (നിസാർ) വിക്ഷേപണമാണു പ്രധാനം. കൂടാതെ, ഒരു കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹവും ഒരു ഗതിനിയന്ത്രണ ഉപഗ്രഹവും വിക്ഷേപിക്കും.
∙ എൽവിഎം 3: എൻഎസ്ഐഎൽ ഏറ്റെടുത്ത ഒരു വാണിജ്യ ദൗത്യം.
∙ എസ്എസ്എൽവി: ചെറു ഉപഗ്രഹ വിക്ഷേപണ വാഹനത്തിന്റെ (എസ്എസ്എൽവി) ഒരു വിക്ഷേപണം.
∙ ആർഎൽവി: ഉപഗ്രഹത്തെ ഭ്രമണപഥത്തിൽ എത്തിച്ചശേഷം തിരികെ റൺവേയിലേക്കു സുരക്ഷിതമായി പറന്നിറങ്ങുന്ന പുനരുപയോഗിക്കാവുന്ന റോക്കറ്റിന്റെ (ആർഎൽവി) 2 പരീക്ഷണ ദൗത്യങ്ങൾ. കഴിഞ്ഞ വർഷം ആർഎൽവിയുടെ ഒരു പരീക്ഷണം വിജയകരമായി നടത്തി.
∙ ജിസാറ്റ് 20: എൻഎസ്ഐഎലിന്റെ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സേവന ഉപഗ്രഹമായ ജിസാറ്റ് 20 സ്പേസ് എക്സിന്റെ ഫാൽകൺ 9 റോക്കറ്റ് ഉപയോഗിച്ചു വിക്ഷേപിക്കും.
എൽ1 ബിന്ദുവിൽ എന്തിന്?
∙ എൽ1 ബിന്ദുവിൽ എത്തുന്ന പേടകത്തിനു മറ്റു തടസ്സങ്ങളില്ലാതെ തുടർച്ചയായി സൂര്യനെ നിരീക്ഷിക്കാം. എൽ1 ബിന്ദുവിലെത്താൻ ഭൂമിയിൽ നിന്നു സൂര്യനിലേക്കുള്ള ആകെ ദൂരത്തിന്റെ ഒരു ശതമാനമാണ് ആദിത്യ എൽ1 സഞ്ചരിച്ചത്.
∙ 5 വർഷമാണ് പേടകത്തിന്റെ പ്രതീക്ഷിത ആയുസ്സ്. അതിൽ കൂടുതൽ കാലം അവിടെ നിലനിർത്താനാകുമെന്ന് ഐഎസ്ആർഒ കരുതുന്നു.
∙ ആദിത്യയിലുള്ളത് 7 പഠനോപകരണങ്ങൾ. നാലെണ്ണം (പേലോഡ്) സൂര്യന്റെ ഫോട്ടോസ്ഫിയർ, ക്രോമോസ്ഫിയർ, കൊറോണ (പുറംപാളി) എന്നിങ്ങനെയുള്ള വിവിധ ഭാഗങ്ങളെപ്പറ്റി പഠിക്കും. മറ്റുള്ളവ എൽ1 പോയിന്റിൽ നിന്നുള്ള വിവിധതരം കണികകളും തരംഗങ്ങളും പഠിക്കും.