മാലദ്വീപിൽ ഇന്ത്യയ്ക്ക് അധിക്ഷേപം, മോദിക്ക് പരിഹാസം; 3 മന്ത്രിമാർ പുറത്ത്
ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ അപകീർത്തികരമായ പരാമർശങ്ങൾ വിവാദമായതോടെ 3 മന്ത്രിമാരെ മാലദ്വീപ് സർക്കാർ സസ്പെൻഡ് ചെയ്തു. ലക്ഷദ്വീപിൽ ടൂറിസം പ്രോത്സാഹിപ്പിക്കാൻ പ്രധാനമന്ത്രി പങ്കുവച്ച സമൂഹമാധ്യമ പോസ്റ്റിനെതിരെ മാലദ്വീപിലെ ഡപ്യൂട്ടി മന്ത്രിമാരായ മറിയം ഷിയുന, മൽഷ ഷരീഫ്, അബ്ദുല്ല മഹ്‍സും മജീദ് എന്നിവർ നടത്തിയ പരാമർശങ്ങളിൽ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു.

ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ അപകീർത്തികരമായ പരാമർശങ്ങൾ വിവാദമായതോടെ 3 മന്ത്രിമാരെ മാലദ്വീപ് സർക്കാർ സസ്പെൻഡ് ചെയ്തു. ലക്ഷദ്വീപിൽ ടൂറിസം പ്രോത്സാഹിപ്പിക്കാൻ പ്രധാനമന്ത്രി പങ്കുവച്ച സമൂഹമാധ്യമ പോസ്റ്റിനെതിരെ മാലദ്വീപിലെ ഡപ്യൂട്ടി മന്ത്രിമാരായ മറിയം ഷിയുന, മൽഷ ഷരീഫ്, അബ്ദുല്ല മഹ്‍സും മജീദ് എന്നിവർ നടത്തിയ പരാമർശങ്ങളിൽ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. മന്ത്രിമാരുടേതു വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളായിരുന്നുവെന്നും ഔദ്യോഗിക നിലപാടല്ലെന്നും വിശദീകരിച്ചശേഷമാണു മാലദ്വീപ് സർക്കാർ മൂന്നു പേർക്കെതിരെയും നടപടിയെടുത്തത്.
എന്താണ് സംഭവിച്ചത് ?
ലക്ഷദ്വീപ് സന്ദർശനത്തിന്റെ തുടർച്ചയായി അവിടേക്കു സന്ദർശകരെ ക്ഷണിച്ച് പ്രധാനമന്ത്രി കഴിഞ്ഞ വ്യാഴാഴ്ച എക്സിൽ (പഴയ ട്വിറ്റർ) പോസ്റ്റിട്ടിരുന്നു. ഇതു മാലദ്വീപ് ടൂറിസത്തെ തകർക്കാനാണെന്ന് അവിടെ മന്ത്രിമാരടക്കം ആരോപിച്ചു. കൂടുതൽ ഗുരുതര പദപ്രയോഗങ്ങൾ മന്ത്രി മറിയം ഷിയുനയുടേതായിരുന്നു. മോദി കോമാളിയാണെന്നും ഇസ്രയേലിന്റെ കയ്യിലെ പാവയാണെന്നുമുള്ള പരാമർശങ്ങൾ അവർ പിന്നീട് പിൻവലിച്ചു.
മന്ത്രി ഉപയോഗിച്ച ഭാഷ ചൂണ്ടിക്കാട്ടിയും സർക്കാരിന്റെ നിലപാട് ആരാഞ്ഞും മാലദ്വീപ് മുൻ പ്രസിഡന്റ് മുഹമ്മദ് നഷീദ് ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കളും രംഗത്തെത്തിയതിനു പിന്നാലെയാണ് സർക്കാർ നടപടിക്കു തയാറായത്. മാലദ്വീപ് വിദേശകാര്യ മന്ത്രാലയത്തിന്റേതുൾപ്പെടെ പല ഔദ്യോഗിക വെബ്സൈറ്റുകളും ഇന്ത്യയിൽ ലഭ്യമല്ലാതായി. മന്ത്രി അബ്ദുല്ല മഹ്‍സും മജീദ് തന്റെ ‘എക്സ്’ അക്കൗണ്ട് മരവിപ്പിച്ചു.
സമൂഹമാധ്യമ പ്രതിഷേധം
മറിയം ഷിയുനയുടെ പരാമർശങ്ങളിൽ പ്രതിഷേധിച്ച് ‘മാലദ്വീപിനെ ബഹിഷ്കരിക്കൂ, ഇന്ത്യൻ ദ്വീപുകളെ കൂടുതലറിയൂ’ ആഹ്വാനത്തോടെ ഇന്ത്യയിൽ സമൂഹമാധ്യമ പ്രചാരണമുയർന്നു. ലക്ഷദ്വീപ് ടൂറിസത്തെ പ്രോത്സാഹിപ്പിച്ച് കായികതാരങ്ങളായ സച്ചിൻ തെൻഡുൽക്കർ, സുരേഷ് റെയ്ന, വെങ്കിടേഷ് പ്രസാദ്, സിനിമാ താരങ്ങളായ അക്ഷയ് കുമാർ, സൽമാൻ ഖാൻ, ജോൺ ഏബ്രഹാം തുടങ്ങിയവർ രംഗത്തുവന്നു. മാലദ്വീപിലെ ഹോട്ടൽ ബുക്കിങ്ങും അവിടേക്കുള്ള വിമാനയാത്രയും കൂട്ടത്തോടെ റദ്ദാക്കിയതിന്റെ കണക്കുമായി റിപ്പോർട്ടുകൾ വന്നെങ്കിലും സ്ഥിരീകരണമില്ല. മാലദ്വീപിലേക്കുള്ള വിദേശ ടൂറിസ്റ്റുകളിൽ ഒന്നാമത് ഇന്ത്യക്കാരാണ്.
നീറിപ്പുകഞ്ഞ്... പൊട്ടിത്തെറിച്ചു
മാലദ്വീപിലെ പുതിയ സർക്കാർ ഇന്ത്യയുമായി അകന്ന്, ചൈനയുമായി അടുക്കാൻ ശ്രമിക്കുന്നുവെന്ന സൂചനകൾക്കിടെയാണു പുതിയ വിവാദം. ആദ്യ വിദേശ സന്ദർശനം ഇന്ത്യയിലേക്കെന്ന മാലദ്വീപ് പ്രസിഡന്റുമാരുടെ കീഴ്‌വഴക്കം മുഹമ്മദ് മുയിസു പാലിച്ചിരുന്നില്ല. ആദ്യം തുർക്കിയും പിന്നീട് യുഎഇയും സന്ദർശിച്ച അദ്ദേഹം ഇന്നു ചൈനയിലേക്കു പുറപ്പെടുകയാണ്.