‘കുറ്റവാളി വഞ്ചിച്ചു, സുപ്രീം കോടതിക്ക് തെറ്റി’
ന്യൂഡൽഹി ∙ ‘ബിൽക്കീസ് ബാനോ കേസിലെ കുറ്റവാളി ഈ കോടതിയോടു വഞ്ചന കാട്ടി’– സുപ്രീം കോടതിയുടെതന്നെ 2022 മേയിലെ വിധി (ജസ്റ്റിസ് അജയ് രസ്തോഗി അധ്യക്ഷനായ ബെഞ്ചിന്റേത്) നിലനിൽക്കില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് ഇന്നലെ സുപ്രീം കോടതി നിരീക്ഷിച്ചു. ഇളവു നൽകാനുള്ള അപേക്ഷ ഗുജറാത്ത് സർക്കാരാണ് പരിഗണിക്കേണ്ടതെന്ന് പ്രതികളിലൊരാളായ രാധേശ്യാം ഷാ സുപ്രീം കോടതിയിൽനിന്ന് ഉത്തരവു നേടിയതു സൂചിപ്പിച്ചായിരുന്നു കോടതിയുടെ പരാമർശം.

പ്രതികളിലൊരാൾ നടത്തിയ നീക്കത്തിൽ കോടതിയും പെട്ടുവെന്ന കുറ്റസമ്മതം കൂടിയാണ് ഇന്നലെ സുപ്രീം കോടതിയുടെ വിധിന്യായത്തിൽ മുഴങ്ങിയത്. ബിൽക്കീസ് ബാനോ കേസിൽ കുറ്റക്കാരുടെ ശിക്ഷയിൽ ഇളവിനും അതുവഴി അവരുടെ മോചനത്തിനും വഴിവച്ച നടപടിക്കു തുടക്കമിട്ടത് സുപ്രീം കോടതി വിധിയായിരുന്നു. ഗുജറാത്ത് സർക്കാരിന് തീരുമാനിക്കാമെന്നായിരുന്നു 2022 മേയിലെ വിധി. ഇതിൽ പുനഃപരിശോധനയ്ക്കു വഴി തേടാതെ ഉപായമാക്കി മാറ്റിയ ഗുജറാത്ത് സർക്കാരിനെയും വിധിയിലൂടെ കോടതി പ്രതിക്കൂട്ടിൽ നിർത്തി.
∙ ആരാണ് അധികാരി
‘ഇളവു നൽകുന്ന കാര്യത്തിൽ തീരുമാനമെടുക്കുന്നതു സംബന്ധിച്ച ക്രിമിനൽ നടപടിച്ചട്ടത്തിലെ വ്യവസ്ഥയിൽ ഇതിന്റെ ഉദ്ദേശ്യം വായിച്ചെടുക്കാം. കുറ്റവാളി വിചാരണ ചെയ്യപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്യപ്പെട്ട സംസ്ഥാനത്തെ സർക്കാരിനാണ് ഇതിന് അധികാരം. വിചാരണയുടെയും ശിക്ഷയുടെയും സ്ഥലത്തിനാണ് ഊന്നൽ.’ ഇക്കാരണത്താൽ ബിൽക്കീസ് കേസിലെ ഗുജറാത്ത് സർക്കാരിന്റെ നടപടി റദ്ദാക്കാമെന്ന് വിധി വ്യക്തമാക്കുന്നു. അതേസമയം, ഗുജറാത്ത് ഹൈക്കോടതിക്കു തീരുമാനിക്കാമെന്ന സുപ്രീം കോടതിയുടെ വിധിയാണ് ഇവിടെയും പ്രശ്നമായതെന്ന സൂചനയും ജസ്റ്റിസ് നാഗരത്നയുടെ വിധിയിലുണ്ട്.
∙ നിയമാനുസൃതമോ?
‘നിക്ഷിപ്തമല്ലാത്ത അധികാരം കവർന്നെടുക്കുകയാണ് ഗുജറാത്ത് സർക്കാർ ചെയ്തത്. ഇത് അധികാര ദുർവിനിയോഗമാണ്. നിയമവാഴ്ച തന്നെ ഇതിൽ ലംഘിക്കപ്പെടുന്നു. ഇതിനായി സുപ്രീം കോടതിയുടെ ഉത്തരവ് ഉപയോഗിക്കുകയും ഇളവ് അനുവദിക്കുകയും ചെയ്ത കേസുകൾക്കുള്ള ഏറ്റവും വലിയ ഉദാഹരണമാണിത്’– ജസ്റ്റിസ് നാഗരത്ന ചൂണ്ടിക്കാട്ടി.
∙ ഹർജികളുടെ നിലനിൽപ്
ബിൽക്കീസ് ബാനോ സമർപ്പിച്ച ഹർജി നിലനിൽക്കുമെന്നു വ്യക്തമാക്കിയ കോടതി, കേസിൽ നേരിട്ടു കക്ഷിയല്ലാത്തവർ നൽകിയ പൊതുതാൽപര്യ ഹർജി നിലനിൽക്കുമോ എന്ന വിഷയം ഉചിതമായ മറ്റൊരു കേസിൽ പരിശോധിക്കുമെന്ന് വ്യക്തമാക്കി. കേസിലെ ഇര തന്നെ കോടതിയെ സമീപിച്ചതിനാൽ ഇതിന് ഉത്തരം നൽകേണ്ടതില്ലെന്ന് നിരീക്ഷിച്ചുകൊണ്ടാണിത്.
ഇളവ് റദ്ദാക്കി ജയിലിലേക്ക് മടക്കിയാൽ എന്തുണ്ടാകും?
നിയമവ്യവസ്ഥകളുടെ പരമപ്രധാന്യവും കുറ്റവാളികളുടെ വ്യക്തിസ്വാതന്ത്ര്യവും തമ്മിലാണു തട്ടിച്ചുനോക്കിയത്. വ്യക്തിയുടെ സ്വാതന്ത്ര്യത്തിനുള്ള അവകാശം ഹനിക്കാൻ ഭരണഘടനയുടെ 21–ാം വകുപ്പ് അനുവദിക്കുന്നില്ല. എങ്കിലും നിയമവ്യവസ്ഥ ലംഘിക്കുംവിധം വ്യക്തിസ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കാനാകുമോ? നിയമവ്യവസ്ഥ ഉയർത്തിപ്പിടിക്കുന്നതിൽ ഭരണഘടനാ കോടതികൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഈ കോടതിയുടെ തെറ്റായ ഉത്തരവുകൾ എത്രയും വേഗം തിരുത്താനും പൊതുജനങ്ങളുടെ വിശ്വാസത്തിന്റെ അടിത്തറ നിലനിർത്താനും കോടതി ശ്രദ്ധിക്കണം. ബിൽക്കീസ് കേസിൽ ഇളവു നേടുന്നതിനായി ഈ കോടതിയുടെ നടപടിക്രമങ്ങൾ ദുരുപയോഗം ചെയ്ത കുറ്റവാളിയുടെ പെരുമാറ്റം നമുക്ക്