നീറ്റ് പിജി ജൂലൈ ഏഴിലേക്കു മാറ്റി
ന്യൂഡൽഹി ∙ മെഡിക്കൽ പിജി പ്രവേശനത്തിനുള്ള നീറ്റ് പിജി പരീക്ഷ ജൂലൈ 7ലേക്കു മാറ്റി. മാർച്ച് 3നു നടത്തുമെന്നാണു നേരത്തെ അറിയിച്ചിരുന്നത്. ഓഗസ്റ്റ് 15നുള്ളിൽ എംബിബിഎസ് ഇന്റേൺഷിപ് ഉൾപ്പെടെയുള്ളവ പൂർത്തിയാക്കുന്നവർക്കു നീറ്റ് പിജി പരീക്ഷയിൽ പങ്കെടുക്കാം. ഓഗസ്റ്റിൽ ഫലം പ്രഖ്യാപിച്ചു രണ്ടാം വാരത്തോടെ കൗൺസലിങ് നടപടികൾ ആരംഭിക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്.

ന്യൂഡൽഹി ∙ മെഡിക്കൽ പിജി പ്രവേശനത്തിനുള്ള നീറ്റ് പിജി പരീക്ഷ ജൂലൈ 7ലേക്കു മാറ്റി. മാർച്ച് 3നു നടത്തുമെന്നാണു നേരത്തെ അറിയിച്ചിരുന്നത്. ഓഗസ്റ്റ് 15നുള്ളിൽ എംബിബിഎസ് ഇന്റേൺഷിപ് ഉൾപ്പെടെയുള്ളവ പൂർത്തിയാക്കുന്നവർക്കു നീറ്റ് പിജി പരീക്ഷയിൽ പങ്കെടുക്കാം. ഓഗസ്റ്റിൽ ഫലം പ്രഖ്യാപിച്ചു രണ്ടാം വാരത്തോടെ കൗൺസലിങ് നടപടികൾ ആരംഭിക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. അതേസമയം, ഈ തീയതിയും താൽക്കാലികമാണെന്നും മാറ്റമുണ്ടായേക്കാമെന്നും ദേശീയ മെഡിക്കൽ പരീക്ഷാ ബോർഡ് ഉദ്യോഗസ്ഥർ പറഞ്ഞു.
2019 ൽ പ്രവേശനം നേടിയ എംബിബിഎസ് വിദ്യാർഥികളിൽ ഒട്ടേറെപ്പേർ ഈ വർഷം ഇന്റേൺഷിപ്പ് പൂർത്തിയാക്കി നീറ്റ് പിജിക്ക് ഒരുങ്ങുന്നുണ്ട്. എന്നാൽ, കോവിഡ് മൂലം ഇവരുടെ പഠനം വൈകിയെന്നും ഇന്റേൺഷിപ് പൂർത്തിയാക്കാൻ ജൂൺ–ജൂലൈ വരെ സമയമെടുക്കുമെന്നും വിദ്യാർഥികൾ പറയുന്നു. ഇതുൾപ്പെടെയുള്ള സാഹചര്യങ്ങൾ പരിഗണിച്ചാണ് ഓഗസ്റ്റിൽ കൗൺസലിങ് നടപടികൾ നടത്താൻ ലക്ഷ്യമിടുന്നത്.