അയോധ്യയിൽ രാമക്ഷേത്ര നിർമാണം തുടങ്ങിയതോടെ നൂറോളം പുതിയ ഹോട്ടലുകളാണ് ആരംഭിച്ചത്. ഇവയെല്ലാം പ്രതിഷ്ഠാ ചടങ്ങിലേക്കു ക്ഷണിക്കപ്പെട്ട അതിഥികൾക്കായി യുപി സർക്കാർ ഏറ്റെടുത്തു. ക്ഷണപത്രത്തിലെ കോഡ് നൽകിയാൽ മാത്രമേ ഹോട്ടൽ റൂം ബുക്ക് ചെയ്യാനാകൂ. കൂടുതൽ താമസസൗകര്യത്തിനായി ക്ഷേത്ര ട്രസ്റ്റ് 15,000 പേർക്കു താമസിക്കാവുന്ന ടെന്റ് സിറ്റി തയാറാക്കുന്നുണ്ട്. ക്ഷേത്രത്തിൽനിന്ന് രണ്ടര കിലോമീറ്റർ അകലെ 45 ഏക്കറിലാണിത്. 22നു നടക്കുന്ന പ്രതിഷ്ഠാ ചടങ്ങിലേക്കു ക്ഷണിക്കപ്പെട്ട സന്യാസിമാർക്കും പ്രമുഖർക്കും ഇവിടെ താമസമൊരുക്കുമൊരുക്കുമെന്ന് ടെന്റ് സിറ്റിയുടെ ചുമതലക്കാരിലൊരാളായ സോഹൻ സോളങ്കി ‘മനോരമ’യോടു പറഞ്ഞു. ഫെബ്രുവരി അവസാനം വരെ രണ്ടുലക്ഷത്തോളം പേർക്ക് ഈ സൗകര്യം ലഭ്യമാക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അയോധ്യയിൽ രാമക്ഷേത്ര നിർമാണം തുടങ്ങിയതോടെ നൂറോളം പുതിയ ഹോട്ടലുകളാണ് ആരംഭിച്ചത്. ഇവയെല്ലാം പ്രതിഷ്ഠാ ചടങ്ങിലേക്കു ക്ഷണിക്കപ്പെട്ട അതിഥികൾക്കായി യുപി സർക്കാർ ഏറ്റെടുത്തു. ക്ഷണപത്രത്തിലെ കോഡ് നൽകിയാൽ മാത്രമേ ഹോട്ടൽ റൂം ബുക്ക് ചെയ്യാനാകൂ. 

കൂടുതൽ താമസസൗകര്യത്തിനായി ക്ഷേത്ര ട്രസ്റ്റ് 15,000 പേർക്കു താമസിക്കാവുന്ന ടെന്റ് സിറ്റി തയാറാക്കുന്നുണ്ട്. ക്ഷേത്രത്തിൽനിന്ന് രണ്ടര കിലോമീറ്റർ അകലെ 45 ഏക്കറിലാണിത്. 22നു നടക്കുന്ന പ്രതിഷ്ഠാ ചടങ്ങിലേക്കു ക്ഷണിക്കപ്പെട്ട സന്യാസിമാർക്കും പ്രമുഖർക്കും ഇവിടെ താമസമൊരുക്കുമെന്ന് ടെന്റ് സിറ്റിയുടെ ചുമതലക്കാരിലൊരാളായ സോഹൻ സോളങ്കി ‘മനോരമ’യോടു പറഞ്ഞു. ഫെബ്രുവരി അവസാനം വരെ രണ്ടുലക്ഷത്തോളം പേർക്ക് ഈ സൗകര്യം ലഭ്യമാക്കും. 

ADVERTISEMENT

6 ക്യാംപുകളായി തിരിച്ച ടെന്റ് സിറ്റിയിലെ 6 ‘നഗറു’കൾ രാമജന്മഭൂമി പ്രക്ഷോഭത്തിൽ പങ്കെടുത്ത പ്രമുഖരുടെ പേരിലാണു തയാറാക്കുന്നത്. ഭോജനശാലകളിൽ ഉത്തരേന്ത്യൻ, ദക്ഷിണേന്ത്യൻ വിഭവങ്ങളുൾപ്പെടെ ലഭ്യമാകും. 20 കിടക്കകളുള്ള താൽക്കാലിക ആശുപത്രിയും ഒരുക്കുന്നുണ്ട്. പ്രതിഷ്ഠാചടങ്ങിന് എത്തുന്നവരുമായി അയോധ്യ വിമാനത്താവളത്തിൽ നൂറിലേറെ ചാർട്ടേഡ് വിമാനങ്ങളിറങ്ങുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. 

സുരക്ഷാ ചുമതല മലയാളിക്ക്

ADVERTISEMENT

ടെന്റ് സിറ്റിയുടെ സുരക്ഷാ ചുമതല കോഴിക്കോട് മീഞ്ചന്ത സ്വദേശി ജിജേഷ് പട്ടേരിക്കാണ്. ബജ്‌റങ്ദൾ കേരള, തമിഴ്നാട് ക്ഷേത്രീയ കോഓർഡിനേറ്ററാണ് ജിജേഷ്. നിരീക്ഷണ ടവറുകളും യുപി പൊലീസിന്റെ വൻ സന്നാഹവുമുണ്ട്. 22ന്റെ ചടങ്ങിന് കേരളത്തിൽനിന്നു 100 പേരെത്തും. അതിനുശേഷം രണ്ടായിരത്തോളം പേർ എത്തുന്നുണ്ട്. ഫെബ്രുവരി അവസാനവാരമാണു കേരളസംഘമെത്തുക. 

അഡ്വാനി, ഭാഗവത് എത്തും

ADVERTISEMENT

ബിജെപിയുടെ മുതിർന്ന നേതാവ് എൽ.കെ.അഡ്വാനി രാമക്ഷേത്ര പ്രതിഷ്ഠാചടങ്ങിൽ പങ്കെടുക്കുമെന്ന് വിശ്വഹിന്ദു പരിഷത് രാജ്യാന്തര പ്രസിഡന്റ് ആലോക് കുമാർ പറഞ്ഞു. എന്നാൽ, അഡ്വാനിയുമായി അടുത്ത വൃത്തങ്ങൾ പ്രതികരിച്ചിട്ടില്ല. ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിനെ ചടങ്ങിലേക്ക് ഔദ്യോഗികമായി ക്ഷണിച്ചു. 

അഹമ്മദാബാദിൽനിന്ന് കൂറ്റൻ പെരുമ്പറ

അയോധ്യ രാമക്ഷേത്ര പരിസരത്തു സ്ഥാപിക്കാൻ ഗുജറാത്തിലെ അഹമ്മദാബാദിൽനിന്ന് കൂറ്റൻ പെരുമ്പറയെത്തിച്ചു. കർസേവപുരത്ത് രാമക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത്ത് റായി ഏറ്റുവാങ്ങി. 450 കിലോ തൂക്കമുള്ള പെരുമ്പറ ചെമ്പും മറ്റു ലോഹങ്ങളും ചേർത്ത് 8 മാസമെടുത്താണു നിർമിച്ചതെന്ന് ഓൾ ഇന്ത്യ ദാഗ്ബർ അസോസിയേഷൻ ഭാരവാഹി ചിരാഗ് പട്ടേൽ പറഞ്ഞു. ഗുജറാത്തിൽനിന്നുള്ള 108 അടി ചന്ദനത്തിരിയും എത്തി. അയോധ്യയിലെ രാം ലല്ല വിഗ്രഹത്തിന് ഇന്നലെ 56 വിഭവങ്ങളുടെ സദ്യ നിവേദിച്ചു.

അജ്മേർ ഉറൂസ്: ‘ചാദർ’ കൈമാറി പ്രധാനമന്ത്രി

ന്യൂഡൽഹി ∙ അജ്മേർ ഷരീഫ് ദർഗയിൽ സമർപ്പിക്കാനുള്ള ചാദർ (വിരിപ്പ്) പ്രധാനമന്ത്രി നരേന്ദ്ര മോദി കൈമാറി. സൂഫി ആചാര്യൻ ഖ്വാജ മുഈനുദ്ദീൻ ചിശ്തിയുടെ ചരമവാർഷികാചരണം നടത്തുന്ന ഉറൂസിലാണ് ഈ ചാദർ സമർപ്പിക്കുന്നത്. കേന്ദ്രമന്ത്രി സ്മൃതി ഇറാനി, ബിജെപി ന്യൂനപക്ഷ മോർച്ച പ്രസിഡന്റ് ജമാൽ സിദ്ദിഖി എന്നിവരും പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

English Summary:

Hotel room only for invited guests to consecration ceremony in Ayodhya