ജനറൽ നരവനെയുടെ ഓർമക്കുറിപ്പുകൾ: ഓർഡർ റദ്ദാക്കി ആമസോൺ
ന്യൂഡൽഹി ∙ മുൻ കരസേനാമേധാവി ജനറൽ എം.എം.നരവനെയുടെ ഓർമക്കുറിപ്പുകൾ ഉടൻ ലഭ്യമാകില്ല. ജനുവരിയിൽ പുസ്തകത്തിന് ലഭിച്ച ഓർഡറുകൾ ആമസോൺ ഇന്ത്യ റദ്ദാക്കി. കരസേനാ ദിനമായ ഇന്ന് പുസ്തകം പ്രസിദ്ധീകരിക്കുമെന്നായിരുന്നു അറിയിപ്പ്. ഏപ്രിൽ 30നു ശേഷമേ പുസ്തകം പുറത്തിറങ്ങാനിടയുള്ളൂവെന്നാണ് സൂചന. ‘ഫോർ സ്റ്റാർസ് ഓഫ്

ന്യൂഡൽഹി ∙ മുൻ കരസേനാമേധാവി ജനറൽ എം.എം.നരവനെയുടെ ഓർമക്കുറിപ്പുകൾ ഉടൻ ലഭ്യമാകില്ല. ജനുവരിയിൽ പുസ്തകത്തിന് ലഭിച്ച ഓർഡറുകൾ ആമസോൺ ഇന്ത്യ റദ്ദാക്കി.
കരസേനാ ദിനമായ ഇന്ന് പുസ്തകം പ്രസിദ്ധീകരിക്കുമെന്നായിരുന്നു അറിയിപ്പ്. ഏപ്രിൽ 30നു ശേഷമേ പുസ്തകം പുറത്തിറങ്ങാനിടയുള്ളൂവെന്നാണ് സൂചന.
‘ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി’ എന്ന പേരിലുള്ള പുസ്തകം പരിശോധിക്കാൻ രാജ്യരക്ഷാവകുപ്പ് ആവശ്യപ്പെടുകയും പരിശോധന തീരും വരെ പ്രസിദ്ധീകരണം വിലക്കുകയും ചെയ്തിട്ടുണ്ട്. 2020 ലെ ഗാൽവൻ സംഘർഷകാലത്തു രാഷ്ട്രീയനേതൃത്വം വേണ്ട രീതിയിൽ ഉത്തരവു നൽകിയില്ലെന്നും സൈന്യത്തിനിഷ്ടമുള്ളതു ചെയ്യാൻ നിർദേശിച്ചു കയ്യൊഴിയുകയായിരുന്നുവെന്നും പുസ്തകത്തിലുണ്ട്. അഗ്നിപഥ് റിക്രൂട്ടിങ് സംബന്ധിച്ചു വേണ്ടത്ര ചർച്ചകൾ നടന്നില്ലെന്ന വിമർശനവും ഉണ്ട്.
പുസ്തകം പുറത്തിറക്കുന്നതിന് രാജ്യരക്ഷാ വകുപ്പിന്റെയും വിദേശകാര്യവകുപ്പിന്റെയും അനുമതി ലഭിക്കണം.