ന്യൂഡൽഹി ∙ കഴിഞ്ഞ 9 വർഷത്തിനിടയിൽ രാജ്യത്ത് 24.82 കോടി ആളുകൾ ദാരിദ്ര്യം മറികടന്നിട്ടുണ്ടാകാമെന്നു നിതി ആയോഗ് അനുമാനിക്കുന്നു. ഈ കാലയളവിൽ കേരളത്തിൽ 2.72 ലക്ഷം പേർ ഈ ലക്ഷ്യം കൈവരിച്ചു. ദാരിദ്ര്യം കുറവുള്ള സംസ്ഥാനങ്ങളുടെ പട്ടികയിൽ വർഷങ്ങളായി കേരളം ഒന്നാമതാണ്. 2013–14 ൽ രാജ്യത്തെ ജനസംഖ്യയിൽ 29.17 ശതമാനമാണ് ദരിദ്രരെങ്കിൽ 2022–23 ൽ ഇത് 11.28 ശതമാനമായി കുറഞ്ഞു. ഏറ്റവുമധികം ദാരിദ്ര്യമുള്ള സംസ്ഥാനങ്ങളായ ബിഹാർ, യുപി, മധ്യപ്രദേശ് തുടങ്ങിയവ സ്ഥിതി മെച്ചപ്പെടുത്തി. യുപിയാണു മുന്നിൽ. 5.94 കോടിയാളുകൾ മറികടന്നു. ബിഹാറിൽ ഇത് 3.77 കോടിയും മധ്യപ്രദേശിൽ 2.3 കോടിയുമാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ കഴിഞ്ഞ 9 വർഷത്തിനിടയിൽ രാജ്യത്ത് 24.82 കോടി ആളുകൾ ദാരിദ്ര്യം മറികടന്നിട്ടുണ്ടാകാമെന്നു നിതി ആയോഗ് അനുമാനിക്കുന്നു. ഈ കാലയളവിൽ കേരളത്തിൽ  2.72 ലക്ഷം പേർ ഈ ലക്ഷ്യം കൈവരിച്ചു. ദാരിദ്ര്യം കുറവുള്ള സംസ്ഥാനങ്ങളുടെ പട്ടികയിൽ വർഷങ്ങളായി കേരളം ഒന്നാമതാണ്. 2013–14 ൽ രാജ്യത്തെ ജനസംഖ്യയിൽ 29.17 ശതമാനമാണ് ദരിദ്രരെങ്കിൽ 2022–23 ൽ ഇത് 11.28 ശതമാനമായി കുറഞ്ഞു.

ഏറ്റവുമധികം ദാരിദ്ര്യമുള്ള സംസ്ഥാനങ്ങളായ ബിഹാർ, യുപി, മധ്യപ്രദേശ് തുടങ്ങിയവ സ്ഥിതി മെച്ചപ്പെടുത്തി. യുപിയാണു മുന്നിൽ. 5.94 കോടിയാളുകൾ മറികടന്നു. ബിഹാറിൽ ഇത് 3.77 കോടിയും മധ്യപ്രദേശിൽ 2.3 കോടിയുമാണ്. 2013–14 ൽ കേരള ജനസംഖ്യയുടെ 1.24% പേർ ദരിദ്രരായിരുന്നെങ്കിൽ 2022–23 ൽ ഇത് 0.48% ആയി കുറഞ്ഞിട്ടുണ്ടാകാമെന്നാണു നിതി ആയോഗ് ഇന്നലെ പുറത്തിറക്കിയ റിപ്പോർട്ടിലെ വിലയിരുത്തൽ. പോഷകാഹാരം, ശിശുമരണം, വിദ്യാഭ്യാസം, പാചക ഇന്ധനം, ശുചിത്വം, ശുദ്ധജലം, വൈദ്യുതി, വീട്, ബാങ്ക് അക്കൗണ്ട് തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ചാണു ദാരിദ്ര്യസൂചിക തയാറാക്കുന്നത്. 

ADVERTISEMENT

ഇന്ത്യ 

2005–06: 55.34% 

2015–16: 24.85% 

2019–21: 14.96% 

ADVERTISEMENT

2022-23: 11.28% 

കേരളം 

(ജനസംഖ്യയിൽ ദരിദ്രരുടെ ശതമാനം) 

2005–06: 12.31% 

ADVERTISEMENT

2015–16: 0.7% 

2019–21: 0.55% 

2022-23: 0.48% 

English Summary:

Twenty four crore peoples overcome poverty