ഇഡിയും സിബിഐയും ബ്രിട്ടനിലേക്ക്; ലക്ഷ്യം മല്യ, നീരവ് മോദി, ഭണ്ഡാരി
ന്യൂഡൽഹി∙ ബാങ്കുകളെ കബളിപ്പിച്ച് രാജ്യം വിട്ട വ്യവസായികളായ വിജയ് മല്യ, നീരവ് മോദി, സഞ്ജയ് ഭണ്ഡാരി എന്നിവരെ പിടികൂടാൻ കേന്ദ്ര അന്വേഷണ ഏജൻസികളുടെ ഉന്നതതല സംഘം ബ്രിട്ടനിലേക്ക് പോകും. സിബിഐ, ഇ.ഡി, എൻഐഎ എന്നീ ഏജൻസികളുടെ ഉദ്യോഗസ്ഥരാണ് ഈ മാസം തന്നെ ബ്രിട്ടനിലേക്ക് തിരിക്കുക. കിങ്ഫിഷർ എയർലൈൻസ് ഉടമ വിജയ് മല്യ 17 ബാങ്കുകളെയാണു കബളിപ്പിച്ചത്. 9000 കോടി രൂപയുടെ വായ്പയെടുത്ത ശേഷം 2016 മാർച്ചിലാണ് മല്യ മുങ്ങിയത്. വജ്രവ്യാപാരിയായ നീരവ് മോദി പഞ്ചാബ് നാഷനൽ ബാങ്കിനെ 6500 കോടി രൂപയാണ് കബളിപ്പിച്ചത്. ആയുധ വ്യാപാരിയായ സഞ്ജയ് ഭണ്ഡാരിക്കെതിരെ നികുതി വെട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലും അടക്കമുള്ള കേസുകളുടെ പേരിൽ റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിച്ചിട്ടുണ്ട്.

ന്യൂഡൽഹി∙ ബാങ്കുകളെ കബളിപ്പിച്ച് രാജ്യം വിട്ട വ്യവസായികളായ വിജയ് മല്യ, നീരവ് മോദി, സഞ്ജയ് ഭണ്ഡാരി എന്നിവരെ പിടികൂടാൻ കേന്ദ്ര അന്വേഷണ ഏജൻസികളുടെ ഉന്നതതല സംഘം ബ്രിട്ടനിലേക്ക് പോകും. സിബിഐ, ഇ.ഡി, എൻഐഎ എന്നീ ഏജൻസികളുടെ ഉദ്യോഗസ്ഥരാണ് ഈ മാസം തന്നെ ബ്രിട്ടനിലേക്ക് തിരിക്കുക.
കിങ്ഫിഷർ എയർലൈൻസ് ഉടമ വിജയ് മല്യ 17 ബാങ്കുകളെയാണു കബളിപ്പിച്ചത്. 9000 കോടി രൂപയുടെ വായ്പയെടുത്ത ശേഷം 2016 മാർച്ചിലാണ് മല്യ മുങ്ങിയത്. വജ്രവ്യാപാരിയായ നീരവ് മോദി പഞ്ചാബ് നാഷനൽ ബാങ്കിനെ 6500 കോടി രൂപയാണ് കബളിപ്പിച്ചത്. ആയുധ വ്യാപാരിയായ സഞ്ജയ് ഭണ്ഡാരിക്കെതിരെ നികുതി വെട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലും അടക്കമുള്ള കേസുകളുടെ പേരിൽ റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിച്ചിട്ടുണ്ട്.