പ്രാണപ്രതിഷ്ഠ നടത്തുന്ന രാമവിഗ്രഹം ക്ഷേത്രത്തിൽ എത്തിച്ചു; ശ്രീകോവിലിനു ചുറ്റും കനത്ത സുരക്ഷ
ന്യൂഡൽഹി ∙ അയോധ്യയിൽ 22ന് പ്രാണപ്രതിഷ്ഠ നടത്തുന്ന രാമവിഗ്രഹം ക്ഷേത്രത്തിന്റെ ശ്രീകോവിലിൽ ഇന്നലെ ഉച്ചയോടെ എത്തിച്ചു. ശ്രീകോവിലിനു ചുറ്റും കനത്ത സുരക്ഷ ഏർപ്പെടുത്തി. കർട്ടനിട്ടു മറച്ചിരിക്കുന്ന വിഗ്രഹത്തിന്റെ കണ്ണുകളും തുണി കൊണ്ടു കെട്ടിയിട്ടുണ്ട്. പ്രതിഷ്ഠാ ദിനത്തിൽ പൂജകൾക്കു ശേഷം ഈ കെട്ടഴിക്കും. കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്ക് 22ന് ഉച്ചയ്ക്ക് 2.30 വരെ അവധി പ്രഖ്യാപിച്ചു. ഇതു പൊതുമേഖലാ ബാങ്കുകൾക്കും ഇൻഷുറൻസ്, ധനകാര്യ സ്ഥാപനങ്ങൾക്കും പ്രാദേശിക റൂറൽ ബാങ്കുകൾക്കും ബാധകമാണെന്നും ധനമന്ത്രാലയം അറിയിച്ചു.

ന്യൂഡൽഹി ∙ അയോധ്യയിൽ 22ന് പ്രാണപ്രതിഷ്ഠ നടത്തുന്ന രാമവിഗ്രഹം ക്ഷേത്രത്തിന്റെ ശ്രീകോവിലിൽ ഇന്നലെ ഉച്ചയോടെ എത്തിച്ചു. ശ്രീകോവിലിനു ചുറ്റും കനത്ത സുരക്ഷ ഏർപ്പെടുത്തി. കർട്ടനിട്ടു മറച്ചിരിക്കുന്ന വിഗ്രഹത്തിന്റെ കണ്ണുകളും തുണി കൊണ്ടു കെട്ടിയിട്ടുണ്ട്.
പ്രതിഷ്ഠാ ദിനത്തിൽ പൂജകൾക്കു ശേഷം ഈ കെട്ടഴിക്കും. കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്ക് 22ന് ഉച്ചയ്ക്ക് 2.30 വരെ അവധി പ്രഖ്യാപിച്ചു. ഇതു പൊതുമേഖലാ ബാങ്കുകൾക്കും ഇൻഷുറൻസ്, ധനകാര്യ സ്ഥാപനങ്ങൾക്കും പ്രാദേശിക റൂറൽ ബാങ്കുകൾക്കും ബാധകമാണെന്നും ധനമന്ത്രാലയം അറിയിച്ചു.