‘തിരഞ്ഞെടുപ്പിൽ എഐ ഇടപെടില്ല’: തിരഞ്ഞെടുപ്പു കമ്മിഷൻ എതിർത്തു,ടെൻഡർ പിൻവലിച്ചു
ന്യൂഡൽഹി ∙ തിരഞ്ഞെടുപ്പിൽ വോട്ടറുടെ മുഖം തിരിച്ചറിയാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സാങ്കേതികവിദ്യ ഉപയോഗിക്കാനുള്ള ടെൻഡർ നാഷനൽ ഇൻഫർമാറ്റിക്സ് സെന്റർ (എൻഐസി) പിൻവലിച്ചു.

തങ്ങളുടെ അനുമതിയില്ലാതെയാണ് ടെൻഡറെന്നു ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പു കമ്മിഷൻ ഇടപെട്ടതിനു പിന്നാലെയാണിത്.
വോട്ടർമാരുടെ സ്വകാര്യതയിലുള്ള കടന്നുകയറ്റം അംഗീകരിക്കില്ലെന്നും കമ്മിഷൻ അറിയിച്ചു. ടെൻഡറിനെതിരെ ഇന്റർനെറ്റ് ഫ്രീഡം ഫൗണ്ടേഷനും മറ്റും കമ്മിഷനു കത്തയച്ചിരുന്നു.
എന്തായിരുന്നു ടെൻഡർ ?
∙വോട്ടറെ തിരിച്ചറിയാൻ ഫെയ്സ് ഡിറ്റക‍്ഷൻ ക്യാമറാ സംവിധാനം. ഉദ്യോഗസ്ഥർക്ക് ഓഫിസിലിരുന്നുതന്നെ പോളിങ് നിരീക്ഷിക്കാൻ ഡ്രോൺ ക്യാമറ.
∙ വോട്ടർമാരുടെ എണ്ണം വിഡിയോയിൽനിന്നു തനിയെ കണ്ടുപിടിക്കാനുള്ള സംവിധാനം.
∙വോട്ടിങ് യന്ത്രത്തിൽ ക്രമക്കേടുണ്ടായാൽ (ഉദാ: യന്ത്രത്തിനു മുന്നിൽ ഒരേ സമയം 2 പേർ) അലർട്ട്. യന്ത്രം സൂക്ഷിക്കുന്ന സ്ട്രോങ് റൂമിലും നിരീക്ഷണം.
∙വോട്ടെണ്ണൽ കേന്ദ്രത്തിൽ വോട്ടിങ് യന്ത്രം പരിശോധിക്കുന്നതിന്റെ തത്സമയ വിഡിയോയിൽനിന്ന് ഓരോ സ്ഥാനാർഥിക്കുമുള്ള വോട്ട് കണ്ടെത്തി തനിയെ അപ്ഡേറ്റ് ചെയ്യാനുള്ള സോഫ്റ്റ്‍വെയർ.