ADVERTISEMENT

ന്യൂഡൽഹി∙ വാട്സാപ് തട്ടിപ്പുകൾ രാജ്യത്ത് കൂടുകയാണെന്നും ഉപയോക്താക്കൾ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള പൊലീസ് ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ജോലി, സാമ്പത്തിക നേട്ടം എന്നിവ വാഗ്ദാനം ചെയ്ത് വാട്സാപ്പിലൂടെയെത്തുന്ന സന്ദേശങ്ങൾ, കോളുകൾ എന്നിവ തട്ടിപ്പാകാമെന്നും അവയ്ക്കു മറുപടി നൽകരുതെന്നും ‘ദ് ബ്യൂറോ ഓഫ് പൊലീസ് റിസർച് ആൻഡ് ഡവലപ്മെന്റ്’ (ബിപിആർഡി) നിർദേശിച്ചു. 

ഉപയോക്താക്കളുടെ വ്യക്തിവിവര ചോർച്ച വാട്സാപ്പിനെ അറിയിച്ചിട്ടുണ്ടെന്നും ബിപിആർഡി വ്യക്തമാക്കി. വിയറ്റ്നാം, കെനിയ, ഇത്യോപ്യ, മലേഷ്യ എന്നീ രാജ്യങ്ങളുടെ ടെലിഫോൺ കോഡുള്ള നമ്പരുകളിൽ നിന്നാണ് ഭൂരിഭാഗം തട്ടിപ്പ് കോളുകളും.

∙ സ്ക്രീൻഷെയറിങ് ദുരുപയോഗം

വാട്സാപ്പിലെ  സ്ക്രീൻ ഷെയറിങ് സൗകര്യമാണ് തട്ടിപ്പുകാർ വ്യാപകമായി ദുരുപയോഗിക്കുന്നത്. ബാങ്ക്, സർക്കാർ ഉദ്യോഗസ്ഥരെന്ന പേരിൽ വിളിച്ച് ഉപയോക്താവിനെ തെറ്റിദ്ധരിപ്പിച്ച് ഫോണിലെ സ്ക്രീൻ തങ്ങളുമായി പങ്കുവയ്ക്കാൻ പ്രേരിപ്പിക്കും. ഇതിനു പിന്നാലെ തട്ടിപ്പിനുള്ള ആപ്പുകൾ ഉപയോക്താവിന്റെ ഫോണിലേക്ക് കയറ്റും. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, പാസ്‌വേഡുകൾ തുടങ്ങിയവ കൈക്കലാക്കും.

English Summary:

The Bureau of Police Research and Development (BPRD) Warning against WhatsApp Scam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com